Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷാഫി സമൂഹമാധ്യമങ്ങളില്‍ സജീവം, വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്തിരുന്നു; ഫോണുകളുടെ ഐഎംഇഐ, ഐപി അഡ്രസ് കണ്ടെത്താനും നീക്കം

ഷാഫി ഇതിന് മുമ്പും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയുന്നതിനായാണ് ഫോണ്‍ വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 10:25 am IST
in Kerala

കൊച്ചി :  ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസമാണ് ഉള്ളതെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നെന്ന് പോലീസ്. സമൂഹ മാധ്യമങ്ങളില്‍ മൂന്നോളം വ്യാജ അക്കൗണ്ടുകളുണ്ടാക്കി പലരുമായും ഷാഫി നിരന്തരം ചാറ്റ് ചെയ്തിരുന്നതായാണ് വിവരം. നരബലിക്കായി കൂടുതല്‍ ആളുകളെ ്‌സ്വാധീനിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.  

ഷാഫിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനായി ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണുകളുടെ ഐഎംഇഐ, ഐപി അഡ്രസ് അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താനും സൈബര്‍ സെല്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഭഗവല്‍ സിങ്ങുമായി ഷാഫി ചാറ്റ് ചെയ്തിരുന്ന ‘ശ്രീദേവി’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും നിയന്ത്രിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ശ്രീദേവി എന്ന പേരില്‍ ഷാഫി ചാറ്റ് ചെയ്തിരുന്നത് ഇയാളുടെ ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചിരുന്നാണെന്ന് സ്ഥീരികരിച്ചിട്ടുണ്ട്. എന്നാല്‍ കുടുംബ കലഹത്തെ തുടര്‍ന്ന് ഫോണ്‍ താന്‍ നശിപ്പിച്ചായി ഷാഫിയുടെ ഭാര്യ അറിയിച്ചു. ഇയാള്‍ ഇതിന് മുമ്പും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയുന്നതിനായാണ് ഫോണ്‍ വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.  

അതിനിടെ പദ്മയുടെ പാദസരത്തിനായി ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.  ഇലന്തൂരില്‍ ഭഗവത് സിങ്ങിന്റെ വീട്ടില്‍വെച്ച് പദ്മയെ കൊലപ്പെടുത്തിയശേഷം പാദസരം കൈക്കലാക്കി. തിരികെ എറണാകുളത്തേക്കു പോകുന്നവഴി പള്ളിക്കൂട്ടുമ്മയില്‍ വാഹനംനിര്‍ത്തി പാദസരം കനാലിലേക്കു വലിച്ചെറിഞ്ഞുവെന്നും ഷാഫി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍.  

Tags: കേരള പോലീസ്phoneഇലന്തൂരിHuman sacrificeഭഗവല്‍ സിങ്‌മുഹമ്മദ് ഷാഫിലൈല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

Kerala

ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം: അന്വേഷണത്തിന് നിര്‍ദ്ദേശം

Kerala

അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കാരണം ദുരൂഹം, ഫോണിലും സൂചനകളൊന്നുമില്ല

Kerala

എസ്‌ഐടിയിൽ നിന്ന് കോൺഗ്രസിലേക്ക് വിവരങ്ങൾ ചോരുന്നു; ഷാഫി പറമ്പിൽ എംപിയുടെ ഫോൺ പരിശോധിക്കണം: പ്രശാന്ത് ശിവൻ

പുതിയ വാര്‍ത്തകള്‍

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.