Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി കലാപം: ഉമര്‍ ഖാലിദിന്റെ ജാമ്യം വീണ്ടും നിഷേധിച്ച് ദല്‍ഹി ഹൈക്കോടതി; 53 പേര്‍ കൊല്ലപ്പെട്ട കേസിലെ ജാമ്യാപേക്ഷയില്‍ മെറിറ്റ് ഇല്ലെന്ന് കോടതി

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന കലാപം ആസൂത്രണം ചെയത് കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ദല്‍ഹി കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. 53 പേര്‍ കൊല്ലപ്പെടുകയും എഴുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്മാരില്‍ പ്രധാനിയാണ് ഉമര്‍ ഖാലിദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2022, 05:20 pm IST
inIndia

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന കലാപം ആസൂത്രണം ചെയത് കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി  നേതാവ് ഉമര്‍ ഖാലിദിന് ദല്‍ഹി കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജ്നീഷ് ഭട്നഗര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷയില്‍ ജാമ്യം നല്‍കുന്നതിനുള്ള ഒരു യോഗ്യതയും കണ്ടില്ല. അതിനാല്‍ ജാമ്യം നിഷേധിക്കുന്നു- വിധിയില്‍ കോടതി പറഞ്ഞു. ദല്‍ഹിയിലെ കര്‍കര്‍ഡൂമ കോടതി മാര്‍ച്ച് 24ന് ജാമ്യാപേക്ഷ തള്ളിയതിന് ശേഷമാണ് വീണ്ടും ഉമര്‍ഖാലിദ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 2020 സെപ്തംബര്‍ 13ന് അറസ്റ്റ് ചെയ്തതിന് ശേഷം കസ്റ്റഡിയില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്.  

ഈ ദല്‍ഹി കലാപത്തില്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങിയവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. 2020ലെ ദല്‍ഹി കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി ബില്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരായ സമരമാണ് കലാപത്തിലേക്ക് നീങ്ങിയത്.  

പൗരത്വ ഭേദഗതി വിഷയത്തില്‍ ദല്‍ഹിയില്‍ നടന്ന കലാപം കൃത്യമായ ആസൂത്രണത്തിന്റെ ഫലമായിരുന്നുവെന്ന് ദല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു.  ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ അനുകൂലികളെയും തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ കലാപകാരികള്‍ പദ്ധതി തയ്യാറാക്കിയെന്നും ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

തനിക്കെതിരായ കേസുകള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുകളില്ല എന്നായിരുന്നു ഉമര്‍ ഖാലിദിന്റെ വാദം. 53 പേര്‍ കൊല്ലപ്പെടുകയും എഴുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്മാരില്‍ പ്രധാനിയാണ് ഉമര്‍ ഖാലിദ് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കലാപം നടക്കുന്ന സമയത്ത് ഉമര്‍ ഖാലിദ്, നദീം, ഖാലിദ് സെയ്ഫി, നടാഷ നര്‍വാള്‍, ജാനവി, തബ്രേസ് തുടങ്ങിയവര്‍ പരസ്പരം ഫോണ്‍ കോളുകള്‍ വഴി സജീവമായി ബന്ധപ്പെട്ടു. ഇവര്‍ വ്യത്യസ്ത ഇടങ്ങളില്‍ ഇരുന്നു കൊണ്ട് കലാപം ഏകോപിപ്പിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും പ്രോസിക്യൂഷന്‍ഡ വ്യക്തമാക്കി.

നിരോധിത ഭീകരസംഘടനയായ സിമിയുടെ മുന്‍ ദേശീയ അധ്യക്ഷനായ എസ്.ക്യു.ആര്‍. ഇല്യാസിന്റെ മകനാണ് ഉമര്‍ ഖാലിദ്. ദല്‍ഹി കലാപത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനമായിരുന്നെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ഉമര്‍ ഖാലിദിന്റെ അറസ്റ്റെന്നതും ശ്രദ്ധേയം. മകനെ ദല്‍ഹി കലാപക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തെന്ന് ഇല്യാസ് തന്നെയാണ് ആദ്യം സ്ഥിരീകരിച്ചത്. സിമി നിരോധനത്തോടെ ജമാഅത്തെ ഇസ്ലാമിയിലേക്ക് ചേക്കേറിയ ഇല്യാസ് അവരുടെ രാഷ്‌ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ്.  

ദല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ മറവില്‍ നടന്ന വലിയ ഗൂഢാലോചനകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഉമറിന്റെ അറസ്റ്റ്. ഉമറിന് തീവ്ര ഇസ്ലാമിക സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ദല്‍ഹി കലാലയങ്ങളിലെ ഇടപെടലുകള്‍ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നതായിരുന്നു. ഉമര്‍ ഖാലിദിന്റെ മൊബൈല്‍ ഫോണടക്കമുള്ളവയും പോലീസ് കണ്ടുകെട്ടി. ആരൊക്കെ ഇക്കാലയളവില്‍ ഉമറുമായി ബന്ധപ്പെട്ടെന്ന അന്വേഷണങ്ങളാണ് ദല്‍ഹി പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും നടത്തുന്നത്.

ആംആദ്മി പാര്‍ട്ടി കൗണ്‍സിലറും ദല്‍ഹി കലാപത്തിന്റെ മുഖ്യ സൂത്രധാരനുമായ താഹിര്‍ ഹുസൈന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉമര്‍ ഖാലിദിലെത്തിയത്. ദല്‍ഹിയില്‍ കലാപം നടന്ന ഫെബ്രുവരിക്ക് ഒരു മാസം മുമ്പ് ജനുവരി എട്ടിന് താഹിര്‍ ഹുസൈനുമായി ഉമര്‍ ഖാലിദ് കൂടിക്കാഴ്ച നടത്തിയെന്ന് ദല്‍ഹി പോലീസ് കണ്ടെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കൂടുതല്‍ വലിയ ഒരു കാര്യം നടത്താന്‍ പദ്ധതി തയാറാക്കുന്നതായി താഹിര്‍ ഹുസൈനെ ഖാലിദ് അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വലിയ ഗൂഢാലോചനയാണ് ദല്‍ഹി കേന്ദ്രീകരിച്ച് നടന്നതെന്ന് തെളിയിക്കുന്നതാണ് ദല്‍ഹി പോലീസിന്റെ കണ്ടെത്തലുകള്‍.  

ദിവസങ്ങള്‍ നീണ്ടുനിന്ന കലാപത്തോടനുബന്ധിച്ച് 751 എഫ്ഐആറുകളാണ് ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതിലൊരു കേസിലെ പ്രതികളുടെ കുറ്റസമ്മത മൊഴികളിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ പേരുകള്‍ ഉള്‍പ്പെട്ടത്. അര്‍ബന്‍ നക്സലുകളും ഇസ്ലാമിക ഭീകരസംഘടനകളും സംയുക്തമായി നടത്തിയ കലാപമായിരുന്നു ദല്‍ഹിയില്‍ നടന്നതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

Tags: CAAദല്‍ഹി ഹൈക്കോടതിജെഎന്‍യുdelhidelhi riotജാമ്യംWelfare Partyദല്‍ഹി പോലീസ്ഉമര്‍ ഖാലിദ്Anti CAA Riotsജെഎന്‍യുവില്‍ ഇടത് അക്രമംnrcജെഎന്‍യു ആക്രമണംയു‌എപി‌എസിമിdelhi riots
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.