Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് – പൊള്ളാച്ചി റെയില്‍പാത: യാത്രക്കാരുണ്ടെങ്കിലും അവഗണനയുടെ ചൂളം വിളി മാത്രം, നവീകരണത്തിനു മുമ്പുള്ള ട്രെയിനുകൾ പുനസ്ഥാപിച്ചില്ല

പാലക്കാട്, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവര്‍ കൂടുതലായും കച്ചവടാവശ്യത്തിനും തീര്‍ത്ഥാടനത്തിനും ഉപയോഗിക്കുന്ന പ്രധാന റെയില്‍പാതയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2022, 03:49 pm IST
inPalakkad

പാലക്കാട്: പാലക്കാട് – പൊള്ളാച്ചി റെയില്‍പാത നവീകരണം കഴിഞ്ഞ് ട്രെയിന്‍ ഗതാഗതം തുടങ്ങി 10 വര്‍ഷം കഴിയുമ്പോഴും യാത്രക്കാര്‍ക്ക് അവഗണനയുടെ ചൂളംവിളി മാത്രം. നവീകരണത്തിനു മുമ്പ് ഓടിയിരുന്ന മിക്ക ട്രെയിനുകളും പുന:സ്ഥാപിക്കാത്തതും നിലവിലെ തീവണ്ടികളുടെ സമയക്രമത്തിലെ അശാസ്ത്രീയതയുമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.  

പാലക്കാട് ജങ്ഷനില്‍ നിന്നും രാവിലെ 5.15ന് പുറപ്പെട്ടിരുന്ന തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് ഈ മാസം ഒന്നു മുതല്‍ 5.30ന് പുറപ്പെടുന്നതായി സമയക്രമം മാറ്റിയെങ്കിലും യാത്രക്കാര്‍ തൃപ്തരല്ല. പാലക്കാട് – പൊള്ളാച്ചി പാത നവീകരിച്ചതിന് ശേഷം രാമേശ്വരം എക്‌സ്പ്രസ് ഇനിയും സര്‍വീസ് തുടങ്ങിയില്ല. പാലക്കാട്, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവര്‍ കൂടുതലായും കച്ചവടാവശ്യത്തിനും തീര്‍ത്ഥാടനത്തിനും ഉപയോഗിക്കുന്ന പ്രധാന റെയില്‍പാതയാണിത്. ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രഥമാകുന്ന രീതിയില്‍ രാവിലെയും വൈകിട്ടും മതിയായ ട്രെയിനുകളില്ലാത്തതും പ്രതിഷേധങ്ങള്‍ക്കു കാരണമാവുന്നു.

ചെന്നൈ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പുതുനഗരം, വടവന്നൂര്‍, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം സ്റ്റേഷനുകളോടുള്ള അവഗണനയും പ്രതിഷേധാര്‍ഹമാണ്. ദീര്‍ഘദൂര തീവണ്ടിയായ ചെന്നൈ എക്‌സ്പ്രസിനു തമിഴ്‌നാട്ടിലെ ചെറിയ സ്റ്റേഷനുകളില്‍ പോലും സ്റ്റോപ്പുകളനുവദിച്ചപ്പോള്‍ 35 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു സ്റ്റോപ്പുപോലുമനുവദിക്കാത്തത് പരിതാപകരമാണ്. മാത്രമല്ല സര്‍വീസുകളുടെ സമയക്രമത്തിലെ അശാസ്ത്രീയത മൂലം യാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റ് യാത്രയും ഉപകാരമില്ലാതാവുകയാണ്. പാലക്കാട് – തിരുവനന്തപുരം, പാലക്കാട്- കാസര്‍ഗോഡ് റൂട്ടുകളില്‍ ട്രെയിന്‍ സര്‍വീസുകളുടെ കാര്യത്തിലെ കൃത്യനിഷ്ഠയും സമയക്രമങ്ങളും യാത്രക്കാര്‍ക്ക് ഉപകാരമാകുന്ന പോലെ പാലക്കാട് – പൊള്ളാച്ചി പാതയിലും ഉദ്യോഗസ്ഥ ശ്രദ്ധ വേണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.  

പൊള്ളാച്ചി പാതയില്‍ സാധാരണക്കാര്‍ക്ക് നിലവില്‍ ആശ്രയമെന്നു പറയുന്നത് തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് മാത്രമാണെന്നിരിക്കെ 12 ബോഗികളുള്ള ട്രെയിനിന് കൂടുതല്‍ ബോഗികള്‍ വേണമെന്നാവശ്യം ഉയരുന്നുണ്ട്. മാത്രമല്ല, പാലക്കാട് – പുനലൂര്‍ – ചെങ്കോട്ട റൂട്ടിലോടുന്ന പാലരുവിയും പാലക്കാട് – എറണാകുളം മെമുവും പൊള്ളാച്ചിയില്‍ നിന്നുമാരംഭിക്കുകയാണെങ്കിലും പൊള്ളാച്ചി, കൊല്ലങ്കോട് ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ക്കും ഏറെ ഉപകാരപ്രദമായേനെ.  

ലോക്ഡൗണിനു മുമ്പു തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് പാലക്കാട് ജങ്ഷനില്‍ നിന്നും രാവിലെ 4.10 നാണ് പുറപ്പെട്ടിരുന്നതെങ്കിലും ഈ സമയക്രമം യാത്രക്കാര്‍ക്ക് ഉപകാരപ്രദമല്ലാത്തതിനാല്‍ പ്രതിഷേധം ശക്തമായിരുന്നു. പുറപ്പെടുന്ന സമയക്രമം 4.15ല്‍ നിന്നും 4.55 ഉം 5.15 ഉം മൊക്കെയാക്കിയ തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് 5.30 ന് പുറപ്പെടുമ്പോഴും ഇതേ വണ്ടി കോയമ്പത്തൂരില്‍ നിന്നും പുറപ്പെടണമെന്ന യാത്രക്കാരുടെ ആവശ്യവും നടപ്പിലായില്ല. ആദ്യകാലങ്ങളില്‍ പാലക്കാട് നിന്നും ഏര്‍വാടി, രാമേശ്വരം ഭാഗത്തേക്കു തീവണ്ടികളുടെണ്ടായിരുന്നെങ്കിലും പിന്നീട് ഇതു മധുര വരെയും സര്‍വീസ് നടത്തിയിരുന്നു. രാത്രി 11.30ന് പുറപ്പെടുന്ന മധുര പാസഞ്ചര്‍ പുലര്‍ച്ചെ ഏഴിന് മധുരയില്‍ നിന്നും തിരിച്ച് വരുന്നത് യാത്രക്കാര്‍ക്ക് കച്ചവടക്കാര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്നു.  

അമൃത എക്‌സ്പ്രസ് മാത്രമാണ് പാത നവീകരണത്തിനു ശേഷം പാളത്തിലിറങ്ങിയ പുതിയ ട്രെയിനെന്നിരിക്കെ മറ്റു ദീര്‍ഘദൂര വണ്ടികളൊന്നും വന്നതുമില്ല ഉള്ളതാകട്ടെ പ്രയോജനവുമില്ല. പൊള്ളാച്ചി, പഴനി, മധുര എന്നിവിടങ്ങളിലെ കച്ചവടം തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും ഏര്‍വാടി – രാമേശ്വരം പ്രമുഖ തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും പാലക്കാട് നിന്നും ട്രെയിന്‍ മാര്‍ഗം ആയിരക്കണക്കിനു യാത്രക്കാര്‍ ആശ്രയിച്ചിരുന്ന പ്രധാന റെയില്‍പാതയായിരുന്നു പാലക്കാട് – പൊള്ളാച്ചി റെയില്‍പാത. എന്നാല്‍ നവീകരണം പൂര്‍ത്തിയാക്കി പൊള്ളാച്ചി റെയില്‍പാതയില്‍ സര്‍വീസ് തുടങ്ങി പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും യാത്രക്കാരോടുള്ള അവഗണന തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Tags: പാലക്കാട്റെയില്‍വേPollachi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

പൊളളാച്ചിയില്‍ നിന്നും 4 ആള്‍ക്കാരുമായി പറന്ന ഭീമന്‍ ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കി

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.