തിരുവനന്തപുരം : പീഡനാരോപണത്തില്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 20ന്. ഇന്ന് കേസ് പരിഗണിച്ചെങ്കിലും വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നത് വ്യാഴ്ചത്തേക്കാക്കി മാറ്റിവെയ്ക്കുകയായിരുന്നു. നിലവില്‍ എംഎല്‍എ ചൊവ്വാഴ്ച മുതല്‍ എംഎല്‍എ ഒളിവിലാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്നശേഷം തുടര്‍ നടപടി കൈക്കൊള്ളാനായിരുന്നു പോലീസിന്റെ തീരുമാനം. എംഎല്‍എയെ അറസ്റ്റ് ചെയ്ത് മറ്റ് നടപടി ക്രമങ്ങള്‍ക്കായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്കി കഴിഞ്ഞു.
അതേസമയം തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതെന്ന് എംഎല്‍എ കോടതിയില്‍ അറിയിച്ചു. നിരവധി കേസുകളിലെ പ്രതിയാണ്. ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരി. അവര്‍ക്കെതിരെ രണ്ട് വാറണ്ടുകള്‍ ഉണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എല്‍ദോസ് കോടതിയില്‍ പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ് അവര്‍. എംഎല്‍എ കോവളത്ത് വച്ച് ആക്രമിച്ചു എന്നു പറയുന്ന 14ന്, പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു എന്നും ഈ സമയത്ത് ഒരു പരാതിയും ഉന്നയിച്ചില്ല. അടുത്ത ദിവസമാണ് വൂണ്ട് സര്‍ട്ടിഫിക്കറ്റ് ആശുപത്രിയില്‍ നിന്ന് വാങ്ങിയത്. കഴിഞ്ഞ മാസം 28ന് പരാതി നല്കുമ്പോള് ബലാത്സംഗം ചെയ്തുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും എംഎല്എയ്്്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു.
കോവളത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കോവളം സൂയിസൈഡ് പോയിന്റിലെത്തിച്ച് എംഎല്‍എ പിന്നാലെ വന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു വീടിന് പിന്നില്‍ ഒളിച്ചപ്പോള്‍ എംഎല്‍എയും സുഹൃത്തും അനുനയിപ്പിച്ച് റോഡില്‍ എത്തിച്ചു. പിന്നീട് വീണ്ടും മര്‍ദ്ദിച്ചപ്പോള്‍ താന്‍ ബഹളമുണ്ടാക്കുകയും നാട്ടുകാര്‍ ഓടി കൂടുകയും പോലീസ് എത്തുകയും ചെയ്തു. അവരുടെ മുന്നില്‍ ഭാര്യയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: