Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി; വിധി പറയുന്നത് ഈ മാസം 20ലേക്ക് മാറ്റി

തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചത്. നിരവധി കേസുകളിലെ പ്രതിയാണ്. ഒരു സിഐക്കും എസ്‌ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരിയെന്ന് എല്‍ദോസ് കുന്നപ്പിള്ളി

Janmabhumi Online by Janmabhumi Online
Oct 15, 2022, 05:07 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം : പീഡനാരോപണത്തില്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 20ന്. ഇന്ന് കേസ് പരിഗണിച്ചെങ്കിലും വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നത് വ്യാഴ്ചത്തേക്കാക്കി മാറ്റിവെയ്‌ക്കുകയായിരുന്നു. നിലവില്‍ എംഎല്‍എ ചൊവ്വാഴ്ച മുതല്‍ എംഎല്‍എ ഒളിവിലാണ്.  

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്നശേഷം തുടര്‍ നടപടി കൈക്കൊള്ളാനായിരുന്നു പോലീസിന്റെ തീരുമാനം. എംഎല്‍എയെ അറസ്റ്റ് ചെയ്ത് മറ്റ് നടപടി ക്രമങ്ങള്‍ക്കായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി കഴിഞ്ഞു.  

അതേസമയം തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതെന്ന് എംഎല്‍എ കോടതിയില്‍ അറിയിച്ചു. നിരവധി കേസുകളിലെ പ്രതിയാണ്. ഒരു സിഐക്കും എസ്‌ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരി. അവര്‍ക്കെതിരെ രണ്ട് വാറണ്ടുകള്‍ ഉണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എല്‍ദോസ് കോടതിയില്‍ പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ് അവര്‍. എംഎല്‍എ കോവളത്ത് വച്ച് ആക്രമിച്ചു എന്നു പറയുന്ന 14ന്, പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു എന്നും ഈ സമയത്ത് ഒരു പരാതിയും ഉന്നയിച്ചില്ല. അടുത്ത ദിവസമാണ് വൂണ്ട് സര്‍ട്ടിഫിക്കറ്റ് ആശുപത്രിയില്‍ നിന്ന് വാങ്ങിയത്. കഴിഞ്ഞ മാസം 28ന് പരാതി നല്‍കുമ്പോള്‍ ബലാത്സംഗം ചെയ്തുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും എംഎല്‍എയ്്്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. 

കോവളത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.  കോവളം സൂയിസൈഡ് പോയിന്റിലെത്തിച്ച് എംഎല്‍എ പിന്നാലെ വന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു വീടിന് പിന്നില്‍ ഒളിച്ചപ്പോള്‍ എംഎല്‍എയും സുഹൃത്തും അനുനയിപ്പിച്ച് റോഡില്‍ എത്തിച്ചു. പിന്നീട് വീണ്ടും  മര്‍ദ്ദിച്ചപ്പോള്‍ താന്‍ ബഹളമുണ്ടാക്കുകയും നാട്ടുകാര്‍ ഓടി കൂടുകയും പോലീസ് എത്തുകയും ചെയ്തു. അവരുടെ മുന്നില്‍ ഭാര്യയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.  

Tags: ലൈംഗിക ദുരുപയോഗംകേരള പോലീസ്congressKOVALAMഎല്‍ദോസ് കുന്നപ്പിള്ളി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസിനെന്ന് മുന്‍സിഫ് കോടതി

Kerala

പ്രവാസിയുടെ സ്വത്ത് തട്ടിയ കേസില്‍ പ്രധാന കണ്ണി കോണ്‍ഗ്രസ് ജില്ലാ നേതാവ് അനന്തപുരി മണികണ്ഠന്‍ ഒളിവില്‍, നടപടിയെടുക്കാതെ കോണ്‍ഗ്രസ്

Kerala

തൃത്താലയില്‍ കോണ്‍ഗ്രസില്‍ കലാപം; വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍

Kerala

മന്ത്രി പ്രസാദിനെതിരെ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം

നമുക്കെന്ത് പണിമുടക്ക്... കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്ക് ദിവസം ബസുകള്‍ ഓടാതിരിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി
Kerala

പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമം, മര്‍ദനം; ഗുരുവായൂര്‍ ക്ഷേത്ര നടയിലും അഴിഞ്ഞാട്ടം

പുതിയ വാര്‍ത്തകള്‍

ഖത്തറിലെ യുഎസ് വാര്‍ത്താവിനിമയ കേന്ദ്രം ഇറാന്‍ തകര്‍ത്തു: ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

ട്രംപിന് നേരെയുണ്ടായ വധശ്രമം: ആറ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് സസ്പെൻഷൻ

തലവേദന കൂടുതൽ സ്ത്രീകൾക്കാണ് വരുന്നത് : കാരണം ഇതാണ്

ശനിപ്രദോഷം: ദുരിതങ്ങളകറ്റാന്‍ മഹാദേവനെ ഭജിക്കാം

കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി, 16 വരെ അപേക്ഷിക്കാം

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു

തനിക്ക് മേല്‍ അഴിമതി ആരോപിക്കുന്നവര്‍ സ്വന്തം ഷര്‍ട്ടിലെ കറ ആദ്യം പരിശോധിക്കണം: മുന്‍ എം എല്‍ എ പി കെ ശശി

ഇലോണ്‍ മസ്കിന്റെ ആദ്യ ടെസ് ല കാര്‍ ഷോറൂം മുംബൈയില്‍ ജൂലൈ 15ന് തുറക്കും;രണ്ടാമത്തെ ഷോറൂം ന്യൂദല്‍ഹിയില്‍

ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിനായി പരോള്‍ : യുവതിയെ പരിഗണിച്ചാണ് പരോളെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies