Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊട്ടുകൂടായ്‌മ സമ്പൂര്‍ണമായും തുടച്ചുനീക്കണം; സമൂഹത്തില്‍ നിന്ന് മാത്രമല്ല, മനസ്സില്‍ നിന്നുതന്നെ വേരോടെ പിഴുതുകളയണമെന്ന് ദത്താത്രേയ ഹൊസബാളെ

സമാജത്തിലെ ഭിന്നതകള്‍ പൂര്‍ണമായും അവസാനിപ്പിക്കണം. അത്തരം തിന്മകള്‍ ഒട്ടേറെ പരിഷ്‌കരണശ്രമങ്ങള്‍ക്കുശേഷവും ബാക്കി നില്‍ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ജാതിയുടെയും തൊട്ടുകൂടായ്‌മയുടെയും പേരില്‍ സമൂഹത്തെ തകര്‍ക്കുന്ന ശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 10:05 pm IST
in India
ജോധ്പൂരില്‍ വിവിധമേഖലകളിലെ പ്രമുഖരെ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു

ജോധ്പൂരില്‍ വിവിധമേഖലകളിലെ പ്രമുഖരെ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു

ജോധ്പൂര്‍: തൊട്ടുകൂടായ്‌മ പോയേ തീരൂ. അത് സമൂഹത്തില്‍ നിന്ന് മാത്രമല്ല, മനസ്സില്‍ നിന്നുതന്നെ വേരോടെ പിഴുതുകളയണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജോധ്പൂരില്‍ വിവിധമേഖലകളിലെ പ്രമുഖരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സമാജത്തിലെ ഭിന്നതകള്‍ പൂര്‍ണമായും അവസാനിപ്പിക്കണം. അത്തരം തിന്മകള്‍ ഒട്ടേറെ പരിഷ്‌കരണശ്രമങ്ങള്‍ക്കുശേഷവും ബാക്കി നില്‍ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ജാതിയുടെയും തൊട്ടുകൂടായ്‌മയുടെയും പേരില്‍ സമൂഹത്തെ തകര്‍ക്കുന്ന ശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്. എല്ലാ സമാജവും ഒരുപോലെ ശക്തമാകണം. ആരും ദുര്‍ബലരാകാതിരിക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ദുര്‍ബലമായ സമാജ ശരീരത്തിലേക്കാണ് ദേശവിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത്. ജാതി വിവേചനം പാടേ ഒഴിവാക്കി സമൂഹത്തെയാകെ ശക്തമാക്കണം. ദുര്‍ബലരെ ശക്തിപ്പെടുത്തുക എന്നത് സര്‍ക്കാരിന്റെ മാത്രം കടമയല്ല, സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്, സര്‍കാര്യവാഹ് പറഞ്ഞു.

രാജ്യത്തെ സമൃദ്ധമാക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് മാത്രമല്ല സമാജത്തിനും പങ്കുണ്ടെന്നും അതിനായി ഓരോ വ്യക്തിയും സജ്ജരാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജീവിക്കാന്‍ പണം വേണമെന്നതുപോലെ പ്രധാനമാണ് അതേതുവഴിയില്‍ സമ്പാദിക്കുന്നു എന്നതും. അനര്‍ത്ഥത്തിലൂടെ നേടുന്ന അര്‍ത്ഥവും ജീവിതവും അര്‍ത്ഥശൂന്യമാകും. രാജ്യത്തെ ശക്തവും സമൃദ്ധവുമാക്കുന്നതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജലം, വനം, ഭൂമി, മൃഗങ്ങള്‍ എന്നിവയുടെ സംരക്ഷണവും പ്രധാന ലക്ഷ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. ആചാരങ്ങളിലും ഉത്സവങ്ങളിലും ജീവിതത്തിലും പരിസ്ഥിതി സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണം. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ജലമലിനീകരണവും അന്തരീക്ഷ മലിനീകരണവും മൂലം ഭൂമി നശിക്കും. വരും തലമുറയ്‌ക്ക് നല്‍കാന്‍ ബാക്കിയാവുന്നത് തരിശ് ഭൂമി മാത്രമാകും.

രാഷ്‌ട്രനിര്‍മിതിക്ക് സമൂഹം ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ബൗദ്ധികവും ആശയപരവുമായ അടിമത്തത്തില്‍ നിന്ന് പുറത്തുവരുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അമൃത് നുകരാനാവുക. ഇന്ത്യയുടെ ഏകാത്മകതയുടെ ആധാരം സാംസ്‌കാരികവും ആത്മീയവുമാണ്. ഹരിശ്ചന്ദ്രനും ശ്രീബുദ്ധനും മഹാവീരനും ശ്രീരാമനുമൊക്കെ രാജാക്കന്മാരായിരുന്നു. എന്നാല്‍ അവരുയര്‍ത്തിയ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ അര്‍ത്ഥപൂര്‍ണമായി പ്രയോഗത്തില്‍ വരുത്തിയതുകൊണ്ടാണ് മാതൃകാപുരുഷന്മാരായത്. മൂല്യങ്ങള്‍ക്കായി അവര്‍ സ്വയം സമര്‍പ്പിച്ചു. വരും തലമുറ സംസ്‌കാരമുള്ളവരാകണം. കുട്ടികളില്‍ സമാജത്തോടുള്ള സഹാനുഭൂതി, സത്യസന്ധത, പരിസ്ഥിതിബോധം, രാഷ്‌ട്രസ്‌നേഹം എന്നിവ വളര്‍ത്താന്‍ ഓരോരുത്തരുടെയും പരിശ്രമം ഉണ്ടാകണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

Tags: ആര്‍എസ്എസ്ദത്താത്രേയ ഹൊസബാളെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.