Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലൈംഗികാരോപണം: സംവിധായകന്‍ സാജിദ് ഖാനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട വനിത കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് ബലാത്സംഗ ഭീഷണി

ചലച്ചിത്ര സംവിധായകന്‍ സാജിദ് ഖാനെതിരെ നിരവധി യുവനടിമാരും മോഡലുകളും ലൈംഗികാരോപണം ഉന്നയിച്ചതോടെ ബിഗ് ബോസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന് ബലാത്സംഗഭീഷണി. ഇന്‍സ്റ്റഗ്രാമിലാണ് ബലാത്സംഗ ഭീഷണി ഉയര്‍ന്നത്.

Janmabhumi Online by Janmabhumi Online
Oct 12, 2022, 03:57 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ചലച്ചിത്ര സംവിധായകന്‍ സാജിദ് ഖാനെതിരെ നിരവധി യുവനടിമാരും മോഡലുകളും ലൈംഗികാരോപണം ഉന്നയിച്ചതോടെ ബിഗ് ബോസില്‍ നിന്നും പുറത്താക്കണമെന്ന്  ആവശ്യപ്പെട്ട ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന് ബലാത്സംഗഭീഷണി. ഇന്‍സ്റ്റഗ്രാമിലാണ് ബലാത്സംഗ ഭീഷണി ഉയര്‍ന്നത്.  

വാര്‍ത്താസമ്മേളനത്തില്‍ സ്വാതി ബലാത്സംഗ ഭീഷണിയുടെ സ്ക്രീന്‍ ഷോട്ടുകള്‍ കാണിച്ചു. പ്രമുഖ സംവിധായിക ഫാറാ ഖാന്റെ ഇളയ സഹോദരനാണ് സാജിദ് ഖാന്‍.  ബോളിവുഡിലെ സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍ എന്നിങ്ങനെയുള്ള കരുത്തരുമായി അടുത്ത ബന്ധമുള്ളവരാണ് ഫാറാ ഖാനും സാജിദ് ഖാനും. 

 സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസിസിന്റെ 16ാമത് എഡിഷനില്‍  അംഗമായ സാജിദ് ഖാനെതിരെ വീണ്ടും ലൈംഗിക പീഡന പരാതികളുമായി രംഗത്തെത്തിയതോടെയാണ്   പരിപാടിയില്‍ നിന്നും പുറത്താക്കണമെന്ന്  ആവശ്യപ്പെട്ട് ദല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വാതി മാലിവാളിന് ബലാത്സംഗ ഭീഷണികള്‍ വന്ന് തുടങ്ങിയത്.  

ഭീഷണി സംബന്ധിച്ച് ദല്‍ഹി പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം വേഗത്തിലാക്കാനും സ്വാതി ആവശ്യപ്പെട്ടു. ബലാത്സംഗ ഭീഷണി ഉയര്‍ത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സ്വാതി ആവശ്യപ്പെട്ടു.  

ബിഗ് ബോസ് പോലെ ഒരു ഷോവില്‍ ലൈംഗിക വേട്ടക്കാരെ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് സ്വാതി മാലിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. “സാജിദ് ഖാനെതിരെ 10 സ്ത്രീകളെങ്കിലും മീടൂ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. സാജിദ് ഖാനെതിരായ ആരോപണം ഗൗരവമാണ്. ഇത്തരം ലൈംഗിക കുറ്റവാളികളെ ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിച്ചുകൂടാ”- സ്വാതി മാലിവാള്‍ പറഞ്ഞു.  

സാജിദ് ഖാന്‍ തന്റെ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ശേഷം അതിന് പൂജ്യം മുതല്‍ 10 വരെ റേറ്റിംഗ് കൊടുക്കാന്‍  ആവശ്യപ്പെട്ടുവെന്നാണ് യുവനടി ഷെര്‍ളിന്‍ ചോപ്ര ഈയിടെ ആരോപിച്ചത്.  ഇറാനില്‍ നിന്നും ബോളിവുഡിലെത്തിയ മന്ദന കരിമിയും സാജിദ് ഖാനെതിരെ ലൈംഗിക പീഢന പരാതി ഉയര്‍ത്തിയിരുന്നു.  17 വയസ്സായ ഒരു നടിയോട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി മികച്ച ശരീരഘടനയാണെങ്കില്‍ റോള്‍ തരാമെന്ന് സാജിദ് ഖാന്‍ പറഞ്ഞതായി ആരോപണമുണ്ട്. ലൈംഗിക പീഢനം ഉള്‍പ്പെടെ  ഒട്ടേറെ യുവനടിമാരും മോഡലുകളും സാജിദ് ഖാനെതിരെ മിടൂ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ സാജിദ് ഖാനെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ കളേഴ്സ് ടിവിയും വെട്ടിലായിരിക്കുകയാണ്. 

Tags: സ്വാതി മാലിവാള്‍അനുരാഗ് താക്കൂര്‍ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷലൈംഗിക പീഡനംഫാറാ ഖാന്‍Instagramബിഗ് ബോസ്മന്ദന കരീമിമി ടൂബലാത്സംഗ ഭീഷണിബിഗ് ബോസ് 16ബിഗ് ബോസ് ഹിന്ദികളേഴ്സ് ടിവി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാറിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അന്വേഷണം

ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി വര്‍ഷങ്ങളോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഢിപ്പിച്ച അബ്ദുള്‍ ഗഫൂര്‍
Kerala

ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി വര്‍ഷങ്ങളോളം പെണ്‍കുട്ടിയെ പീഢിപ്പിച്ച അബ്ദുള്‍ ഗഫൂര്‍ പോക്സോ കേസില്‍ പിടിയില്‍; വലയിലാക്കിയത് ഇന്‍സ്റ്റഗ്രാം വഴി

കത്തിക്കുത്തേറ്റ് മരിച്ച ഷഹബാസ്
Kerala

ഞമ്മളിന്ന് കുത്തും, ആണുങ്ങളാരെങ്കിലുമുണ്ടേ വന്നോളീ….കുട്ടികളുടെ കൊലവിളി

Kerala

ബലാത്സംഗ കേസില്‍ യുട്യൂബര്‍ മുഹമ്മദ് നിഷാല്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; വമ്പൻ ആക്ഷൻ രംഗങ്ങളൊരുക്കി അൻപറിവ്‌ മാസ്റ്റേഴ്സ്

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ

എസ്എഫ്ഐ കേന്ദ്രീകരിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ; വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭയത്തിന്റെയും ബലപ്രയോഗത്തിന്റെയും ഇടങ്ങളാക്കി മാറ്റി

മതപരിവർത്തനം മൂലം ഏറ്റവും കൂടുതൽ നഷ്ടം ക്രിസ്തുമതത്തിന് ; ക്രിസ്തുമത അനുയായികളുടെ എണ്ണത്തിലെ കുറവ് ആശങ്കാജനകം : പ്യൂ റിസർച്ച് റിപ്പോർട്ട്

ഹിന്ദു വിശ്വാസങ്ങളെയും, ഭക്തരെയും ചേർത്ത് നിർത്തി ഗൗതം അദാനി : പുരിയിൽ എത്തുന്ന 40 ലക്ഷം ജഗന്നാഥ ഭക്തർക്ക് ആഹാരം ഒരുക്കുന്നു

ആണവ ചർച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ല ; ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

തലച്ചോറിനെ കുറിച്ച് പഠിപ്പിക്കാൻ പശുവിന്റെ മുറിച്ചെടുത്ത തലയുമായി സ്കൂളിലെത്തി ; അധ്യാപിക ഖാസിം ബിയ്‌ക്ക് സസ്പെൻഷൻ

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും; മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്ന്: അമിത് ഷാ

ആത്മഹത്യാ ചിന്തകൾ പ്രകടിപ്പിക്കുന്നവരെ നിഷ്കരുണം വധിക്കും ; ജപ്പാനിൽ ഒൻപത് പേരെ കൊലപ്പെടുത്തിയ ട്വിറ്റർ കില്ലറെ തൂക്കിലേറ്റി

വലിയമലയിലെ ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (എൽ.പി.എസ്.സി.) അമൃത് ഫാർമസിയുടെ ഉദ്ഘാടനം എൽ.പി.എസ്.സി. വലിയമല അസോസിയേറ്റ് ഡയറക്ടർ ആർ. ഹൂട്ടൻ നിർവഹിക്കുന്നു

ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച്എൽഎൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies