Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലേബര്‍ക്യാമ്പുകള്‍ വൃത്തിഹീനം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി വ്യാപകം, ഓരോ ക്യാമ്പിലും കണക്കിൽക്കവിഞ്ഞ തൊഴിലാളികൾ

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ജോലി ചെയ്യുന്ന തദ്ദേശീയ തൊഴിലാളികള്‍ക്ക് അസുഖം ബാധിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. മലേറിയയും മറ്റ് പകര്‍ച്ചപ്പനികളും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കൂടുതലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2022, 01:02 pm IST
inKerala

കൊട്ടിയം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പനിയും മറ്റ് രോഗങ്ങളും പടര്‍ന്നു പിടിക്കുന്നു. തൊഴിലാളി ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാത്തതും അസുഖം ബാധിച്ചവര്‍ ചികിത്സ തേടാത്തതുമാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം. വൃത്തിഹീനമായ അന്തരീക്ഷമാണ് പല ക്യാമ്പുകളിലും അനുഭവപ്പെടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതും പകര്‍ച്ചവ്യാധിക്ക് പ്രധാന കാരണമാണ്.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ജോലി ചെയ്യുന്ന തദ്ദേശീയ തൊഴിലാളികള്‍ക്ക് അസുഖം ബാധിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. മലേറിയയും മറ്റ് പകര്‍ച്ചപ്പനികളും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കൂടുതലാണ്. ഇതേതുടര്‍ന്ന് പലയിടത്തും ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന തൊഴിലാളികളുടെ രക്ത സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു പരിശോധന തുടങ്ങിയെങ്കിലും എല്ലാം വഴിപാടായി മാറിയെന്നാണ് ആക്ഷേപം.  

ഗുരുതരമായി രോഗം ബാധിച്ചവരെ ആശുപത്രികളില്‍ എത്തിച്ചു ചികിത്സ നല്‍കി വിടുകയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭൂരിഭാഗം പേരുടെയും താമസം. കുടിക്കുന്നത് മലിനജലമാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ഡങ്കി, മലമ്പനി, എലിപ്പനി, അതിസാരം എന്നീ കൊതുക്, ജലജന്യ രോഗങ്ങളും ഇവര്‍ക്കിടയില്‍ സജീവമാണ്. ചെറുതും വലുതുമായ ഇരുപതോളം ലേബര്‍ ക്യാമ്പുകളില്‍  വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ പനി വന്നാല്‍ ചികിത്സയ്‌ക്ക് പോകാത്തതും രോഗം ഗുരുതരമാക്കാന്‍ ഇടയാക്കുന്നു. കൊറോണയ്‌ക്ക് മുന്‍പ് ആരോഗ്യവകുപ്പ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തില്‍ മലമ്പനിയും ക്ഷയരോഗവും മന്തും സ്ഥിരീകരിച്ചിരുന്നു.

നഗരഗ്രാമ വ്യത്യാസമില്ലാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ചെറിയ കൂട്ടങ്ങളായി താമസിക്കുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവരുടെ പാചകം പോലും. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ സമീപത്ത് ടെന്റുകള്‍ നിര്‍മിച്ചാണ് മിക്കവരുടെയും താമസം.  ബംഗാളികളെ കൂടാതെ ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, അസം, ഒറീസ്സ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ക്യാമ്പുകളിലുണ്ട്.

മാലിന്യക്കൂമ്പാരങ്ങള്‍ക്ക് നടുവിലാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം. ശുചിമുറികള്‍ എല്ലാംതന്നെ വളരെ വൃത്തിഹീനമാണ്. കണക്കില്‍ കവിഞ്ഞ തൊഴിലാളികളാണ് ക്യാമ്പുകളിലെ ഇടുങ്ങിയ മുറികളില്‍ കഴിയുന്നത്. പത്തുപേര്‍ക്ക് ഒരു ശുചിമുറിയെന്ന മാനദണ്ഡം പാലിക്കുന്ന ഒരു ക്യാമ്പുപോലും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ പറയുന്നു.

കൊറോണയ്‌ക്ക് ശേഷം ജില്ലയിലെ തൊഴിലിടങ്ങളില്‍ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു. നേരം പുലരുംമുമ്പ് ജങ്ഷനുകളിലെ ചായക്കടകളില്‍ കേന്ദ്രീകരിക്കുന്ന തദ്ദേശീയരുടെ എണ്ണം ചുരുങ്ങി. നൂറുകണക്കിന് ഇതരസംസ്ഥാനക്കാരാണ് പുലര്‍ച്ചെ മുതല്‍ 9.30വരെ പ്രധാന ജങ്ഷനുകളില്‍ കേന്ദ്രീകരിക്കുന്നത്. ബംഗാളികള്‍ എന്ന ഓമനപ്പേര് ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും തൊഴില്‍ തേടിയെത്തുന്ന ഇവരില്‍ ബംഗാളികള്‍ പരിമിതമാണ്. ഒറീസ, ഛത്തീസ്ഗഢ്, ബിഹാര്‍, നേപ്പാള്‍ സ്വദേശികളുമുണ്ട്. കൊറോണയ്‌ക്ക് മുന്‍പ് നാട്ടിലേക്ക് മടങ്ങിയിരുന്നവര്‍ പതിന്‍മടങ്ങായാണ് തിരിച്ചെത്തിയത്.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍തൊഴിലാളിEpidemics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പകർച്ച വ്യാധി വ്യാപനം; മൂന്ന് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം

Kerala

മഴയോടുബന്ധമായുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം

dummy
Thrissur

അനധികൃതമായി തങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഭീഷണിയാവുന്നു

Kerala

ആലുവ കൊലപാതകം: പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുപ്പിനെത്തി; പ്രതിഷേധവുമായി ജനങ്ങള്‍

Kerala

ഇതര സംസ്ഥാനക്കാരിയായ ബാലികയെ പീഡിപ്പിച്ചതായി വീണ്ടും പരാതി; പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.