Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

സ്‌കോളര്‍ഷിപ്പ് ലഭിക്കുക 6600 വിദ്യാര്‍ഥികള്‍ക്ക്; വിദ്യാധന്‍ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

6600 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയെന്നും പുതിയതായി അനുവദിച്ച 1600 പേര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളിലേക്ക് 40,000 ത്തോളം അപേക്ഷകള്‍ ലഭിച്ചുവെന്നും സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി എസ്.ഡി. ഷിബുലാലും മാനേജിങ് ട്രസ്റ്റി കുമാരി ഷിബുലാലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 05:55 pm IST
inEducation
തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഏകദിനസംഗമപരിപാടി സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി കുമാരി ഷിബുലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ട്രസ്റ്റിമാരായ പ്രൊഫ. എസ്. രാമാനന്ദ്, ശ്രുതി ഷിബുലാല്‍, എസ്.ഡി. ഷിബുലാല്‍, യുഎസ്ടി സിഇഒ കൃഷ്ണ സുധീന്ദ്ര, വിദ്യാധന്‍ നാഷണല്‍ പ്രോഗ്രാം ഡയറക്ടര്‍ മീരാ രാജീവന്‍ സമീപം

തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഏകദിനസംഗമപരിപാടി സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി കുമാരി ഷിബുലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ട്രസ്റ്റിമാരായ പ്രൊഫ. എസ്. രാമാനന്ദ്, ശ്രുതി ഷിബുലാല്‍, എസ്.ഡി. ഷിബുലാല്‍, യുഎസ്ടി സിഇഒ കൃഷ്ണ സുധീന്ദ്ര, വിദ്യാധന്‍ നാഷണല്‍ പ്രോഗ്രാം ഡയറക്ടര്‍ മീരാ രാജീവന്‍ സമീപം

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംരംഭമായ വിദ്യാധന്‍ ഈ വര്‍ഷം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കുന്നു. പുതുതായി ബീഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 6600 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയെന്നും പുതിയതായി അനുവദിച്ച 1600 പേര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളിലേക്ക് 40,000 ത്തോളം അപേക്ഷകള്‍ ലഭിച്ചുവെന്നും സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി എസ്.ഡി. ഷിബുലാലും മാനേജിങ് ട്രസ്റ്റി കുമാരി ഷിബുലാലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായവും മാര്‍ഗനിര്‍ദേശവും നൈപുണ്യ പരിശീലനവും നല്‍കുന്നതിന് കുമാരി ഷിബുലാലും എസ്.ഡി. ഷിബുലാലും ചേര്‍ന്ന് കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന 1999ല്‍ സ്ഥാപിച്ച കാരുണ്യ സംരംഭമാണ് വിദ്യാധന്‍. വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിലേക്ക് സാമൂഹികക്ഷേമം ലക്ഷ്യം വയ്‌ക്കുന്നവര്‍ക്ക് പങ്കാളികളാകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎസ്ടി വിദ്യാധനിന്റെ ഭാഗമായി ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് ബജറ്റിലേക്കുള്ള തുക ഇരട്ടിയാക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള മിടുക്കരായ കുട്ടികള്‍ക്കുവേണ്ടി യുഎസ്ടിയും വിദ്യാധനും കൈകോര്‍ത്ത് കാലാകാലങ്ങളായി ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

വാര്‍ഷിക ബജറ്റ് തുക ഇരട്ടിയാക്കുന്നതോടുകൂടി ഈ ബന്ധത്തിന്റെ ദൃഢത വര്‍ധിക്കുമെന്ന് യുഎസ്ടി ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു. വിദ്യാധന്‍ പദ്ധതിയിലൂടെ 2200 ഓളം കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് നാഷണല്‍ പ്രോഗ്രാം ഡയറകടര്‍ മീരാ രാജീവന്‍ പറഞ്ഞു. സ്‌കോളര്‍ഷിപ്പിലൂടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ പലരും ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍, യുഎസ്ടി, ബോഷ്, കെപിഎംജി, എംആര്‍എഫ്, യുഎന്‍ഐ എസ്‌വൈഎസ്, എംബിബി ലാബുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രതിരോധസേനകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു.  10,000 രൂപ മുതല്‍ 60,000 രൂപ വരെ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സുകള്‍ക്കനുബന്ധമായി ലഭിക്കും.

മെഡിസിന്‍ പഠനകോഴ്‌സിനാണ് 60,000 രൂപ ലഭിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ, ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികളില്‍ നിന്നാണ് സ്‌കോളര്‍ഷിപ്പിനര്‍ഹമായവരെ തെരഞ്ഞെടുക്കുന്നത്. മൂന്നു ലക്ഷത്തില്‍ താഴെ പ്രതിവര്‍ഷ വരുമാനമുള്ള കുടംബങ്ങളിലെ കുട്ടികള്‍ക്കാണ് അര്‍ഹത. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി പ്രത്യേക അഭിമുഖവും ഹോം വിസിറ്റും നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. ദിവ്യാംഗനരായ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും മീരാ രാജീവന്‍ പറഞ്ഞു.

തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ ശനിയാഴ്ച സംഘടിപ്പിച്ച ഏകദിന പരിപാടിയില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പങ്കാളികളും ഗുണഭോക്താക്കളും പങ്കെടുക്കുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്തു. അമിതാഭ് കാന്ത് ഐഎഎസ് ചടങ്ങില്‍ ഓണ്‍ലൈനിലൂടെ മുഖ്യാതിഥിയായി. വിദ്യാഭ്യാസത്തിലൂടെ നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സാധിച്ച യുഎസ്ടിയുടെയും വിദ്യാധനിന്റെയും പങ്കാളിത്തത്തില്‍ അതിയായ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു. സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി എസ്.ഡി. ഷിബുലാല്‍, മാനേജിംഗ് ട്രസ്റ്റിയായ കുമാരി ഷിബുലാല്‍, ട്രസ്റ്റിമാരായ പ്രൊഫ. എസ്. രാമാനന്ദ്, ശ്രുതി ഷിബുലാല്‍, യുഎസ്ടി സിഇഒ കൃഷ്ണ സുധീന്ദ്ര, വിദ്യാധന്‍ നാഷണല്‍ പ്രോഗ്രാം ഡയറക്ടര്‍ മീരാ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: indiaScholarshipയുഎസ് ടി ഗ്ലോബല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.