ജമ്മു: സഞ്ചാരികളുടെ എണ്ണത്തില്‍ റിക്കാര്‍ഡിട്ട് ജമ്മു കശ്മീര്‍ വിനോദസഞ്ചാരമേഖല. 1.62 കോടി വിനോദസഞ്ചാരികളാണ് ഔദ്യോഗിക കണക്ക് പ്രകാരം ഈ വര്‍ഷം സംസ്ഥാനത്തെത്തിയത്. സ്വതന്ത്രഭാരതത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലിതാദ്യമായാണ് ഇത്രയും വലിയ തോതില്‍ സഞ്ചാരികളുടെ പ്രവാഹമുണ്ടാകുന്നത്.
3.65 ലക്ഷം അമര്‍നാഥ് തീര്‍ത്ഥാടകരടക്കം 20.5 ലക്ഷം വിനോദസഞ്ചാരികളാണ് ഈ വര്‍ഷം ആദ്യ എട്ട് മാസങ്ങളില്‍ കശ്മീര്‍ സന്ദര്‍ശിച്ച് മടങ്ങിയത്. കശ്മീര്‍ താഴ്വരയും ലാവന്‍ഡര്‍ തോട്ടങ്ങളും ദാല്‍ തടാകത്തിലെ ശിക്കാരയാത്രകളും ആഘോഷിച്ചവര്‍ ലക്ഷക്കണക്കിനാണ്.
പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും ശ്രീനഗറിലെ എല്ലാ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഈ കാലയളവില്‍ നൂറു ശതമാനവും താമസക്കാരായിരുന്നു. ഭീകരാക്രമണങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന പൂഞ്ച്, രജൗരി, ജമ്മു, കശ്മീര്‍ താഴ്വര എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും സഞ്ചാരികള്‍ ധാരാളമായെത്തി. ഈ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളും വികസനങ്ങളുമൊക്കെ യാത്രികരുടെ സുഗമമായ വരവിന് അവസരമൊരുക്കിയെന്നാണ് വിലയിരുത്തല്‍.
ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചത് വിനോദമേഖലയ്ക്ക് കരുത്തുപകര്‍ന്നു. ശ്രീനഗര്‍, ജമ്മു എന്നിവിടങ്ങളില്‍ നിന്ന് രാത്രി വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തു. അമൃത് മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി ജമ്മു കശ്മീരില്‍ എഴുപത്തിയഞ്ചു ഓഫ് ബീറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളും വികസിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: