Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഡില്‍ ബസുകളുടെ മത്സരയോട്ടം, അപകടം ആവര്‍ത്തിക്കരുതെന്ന് കോടതി; വടക്കാഞ്ചേരി സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏല്‍ക്കുന്നുവെന്ന് എസ്. ശ്രീജിത്ത്

1.67 കോടി വണ്ടികളാണ് സംസ്ഥാനത്തെ നിരത്തുകളില്‍ ഓടുന്നത്. ഇവ പരിശോധിക്കാനായുള്ളത് 368 ഉദ്യോഗസ്ഥര്‍ മാത്രമാണ്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ആര്‍ടിഒ കണ്‍ട്രോള്‍ റൂമിലും സ്വകാര്യ ബസ് ഉടമയ്‌ക്കും നിര്‍ദ്ദേശം പുറത്തിറങ്ങുകയും ചെയ്തിരുന്നതായും എസ്. ശ്രീജിത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2022, 04:58 pm IST
inKerala

കൊച്ചി : ട്രാന്‍സ്‌പോര്‍ട്ട് ക്മ്മിഷണര്‍ എസ്. ശ്രീജിത്തിനോട് റോഡ് സുരക്ഷാ കമ്മിഷണറുടെ ഉത്തരവാദിത്തങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. വടക്കാഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുമ്പാകെ ഹാജരായപ്പോഴാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് ഇത്തരത്തില്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നത്.  

റോഡ് സേഫ്റ്റി കമ്മിഷണറുടെ ഉത്തവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് ചോദ്യം ഉന്നയിച്ചപ്പോള്‍ എസ്. ശ്രീജിത്ത് ഇതുസംബന്ധിച്ച് വിശദീകരണവും നല്‍കി. വടക്കാഞ്ചേരിയിലെ അപകടം ഹൃദയഭേദകമാണെന്ന് പറഞ്ഞ ഹൈക്കോടതി റോഡിലെ അശ്രദ്ധയെക്കുറിച്ച് ആശങ്കയുണ്ടെന്നും അറിയിച്ചു. വടക്കാഞ്ചേരി അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കോടതിയില്‍ പറഞ്ഞു. ഒരാള്‍ക്ക് ഒറ്റയ്‌ക്ക് ഒന്നും ചെയ്യാന്‍ ആവില്ല എന്ന് അറിയാമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ കുറ്റപ്പെടുത്താന്‍ അല്ല ഉദ്ദേശിക്കുന്നത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടരുതെന്നും നിര്‍ദ്ദേശിച്ചു.  

അതേസമയം അശ്രദ്ധ മൂലമുണ്ടാകുന്ന അപകടം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് എസ്. ശ്രിജിത്ത് അറിയിച്ചപ്പോള്‍ എന്നിട്ടും സംസ്ഥാനത്ത് അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണല്ലോയെന്നും കോടതി പറഞ്ഞു. 1.67 കോടി വണ്ടികളാണ് സംസ്ഥാനത്തെ നിരത്തുകളില്‍ ഓടുന്നത്. ഇവ പരിശോധിക്കാനായുള്ളത് 368 ഉദ്യോഗസ്ഥര്‍ മാത്രമാണ്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ആര്‍ടിഒ കണ്‍ട്രോള്‍ റൂമിലും സ്വകാര്യ ബസ് ഉടമയ്‌ക്കും നിര്‍ദ്ദേശം പുറത്തിറങ്ങുകയും ചെയ്തിരുന്നതായും ശ്രീജിത്ത് കോടതിയില്‍ അറിയിച്ചു.  

എന്നാല്‍ അമിത വേഗതയില്‍ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ എന്ത് കൊണ്ട് നടപടി സ്വീകരിക്കാന്‍ എന്തുകൊണ്ടാണ് നിങ്ങള്‍ മടിക്കുന്നത്. റോഡില്‍ ഇറങ്ങിയാല്‍ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് കാണുന്നത്. മിക്ക ബസുകളും നിയന്ത്രിക്കുന്നത് അധികാര കേന്ദ്രവുമായി അടുപ്പമുള്ളവരാണ്. ഏത് തരത്തിലും വണ്ടി ഓടിക്കാന്‍ ഇവര്‍ക്ക് എവിടുന്നു ധൈര്യം കിട്ടുന്നു. റോഡ് സുരക്ഷയുടെ മുഴുവന്‍ ഉത്തരവാദിത്തവും കമ്മിഷണര്‍ക്കാണെന്നും വടക്കാഞ്ചേരി അപകടം പോലെ മറ്റൊരു അപകടം ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണം. റോഡില്‍ പുതിയൊരു സംസ്‌കാരം വേണം, ഈ അപകടം അതിനൊരു നിമിത്തമായി എടുക്കണം അശ്രദ്ധ മൂലം വീണ്ടും അപകടങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.  

Tags: കേരള ഹൈക്കോടതിഅപകടംVadakkancherryഎസ്. ശ്രീജിത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

Kerala

സിപിഎമ്മിന് തിരിച്ചടി; വടക്കഞ്ചേരി പഞ്ചായത്ത് ഭരണം യുഡിഎഫിന്, ഭരണം പിടിച്ചത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി ചേർന്ന്

Kerala

വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ; പ്രതിഷേധവുമായി പ്രദേശവാസികൾ, മിഥുൻ സമൂഹത്തിന് വേണ്ടപ്പെട്ട പയ്യനെന്ന് നാട്ടുകാർ

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

Thrissur

ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള പത്തല്‍പാലം: സാഹസിക യാത്രയുമായി നാട്ടുകാര്‍, കോണ്‍ക്രീറ്റ് നടപ്പാലമെന്നത് സ്വപ്നത്തിൽ മാത്രം

പുതിയ വാര്‍ത്തകള്‍

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.