ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജയ്ഷ്- ഇ- മൊഹമ്മദ് ഭീകരരെ വധിച്ചു. ഒരു ലഷ്കർ ഇ തോയ്ബ ഭീകരനെയും സൈന്യം വധിച്ചു. ദ്രച്ച്, മൂലു പ്രദേശങ്ങളിലായി പുലര്‍ച്ചെയോടെ നടന്ന രണ്ട് ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്.
പുല്‍വാമയില്‍ എസ്.പി ഒ.ജാവേദ് ദറിനെ വധിച്ച ഹനാന് ബിന്‍ യാക്കൂബ് കൊല്ലപ്പെട്ട ഭീകരരില്‍ ഉള്‍പ്പെടുന്നതായി കാശ്മീര്‍ പോലീസ് അറിയിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കാശ്മീരില്‍ എത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകര സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സൈന്യം പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇന്ന് അമിത് ഷാ ബാരമുള്ളയിലെ റാലിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: