Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നഗരത്തില്‍ തീവ്രവാദികളുടെ സാന്നിധ്യം, ലക്ഷ്യം കലാപം തന്നെ; വിവരങ്ങള്‍ ശേഖരിച്ച് എന്‍ഐഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 07:33 am IST
inThiruvananthapuram

തിരുവനന്തപുരം: വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ നഗരത്തില്‍ പതിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നിഗമനം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നഗരത്തില്‍ നടന്ന പല സംഭവങ്ങള്‍ക്ക് പിന്നിലും ആസൂത്രിത സ്വഭാവം ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

നഗരത്തിലെ ചില പോക്കറ്റുകളില്‍ മതതീവ്രവാദികള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കുന്നവരും ഉണ്ട്. ചില ഹോട്ടലുകള്‍ മൊബൈല്‍ ഷോപ്പുകള്‍, ചെറിയ റെഡിമെയ്ഡ് ഷോപ്പുകള്‍, ഇറച്ചിക്കടകള്‍ തുടങ്ങി ഇതര സംസ്ഥാനത്തൊഴിലാളികള്‍ ജോലിചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. ചില സ്ഥലങ്ങളില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ ഇതര സംസ്ഥാനത്തൊഴിലാളികളെ താമസിപ്പിക്കുന്ന ലേബര്‍ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

പത്തും പതിനഞ്ചും പേര്‍ വീതമുള്ള ചെറിയ ചെറിയ ഗ്രൂപ്പുകളായാണ് ഇവര്‍ താമസിക്കുന്നത്. ഓരോ മാസവും ആളുകള്‍ മാറിക്കൊണ്ടിരിക്കും. ആരൊക്കെയാണ് വരുന്നതെന്നോ താമസിക്കുന്നതന്നോ സമീപവാസികള്‍ക്കോ പോലീസിനോ പോലും അറിയില്ല. ഇവരില്‍ കൊടുംകുറ്റവാളികള്‍ മുതല്‍ തീവ്രവാദസംഘടകളിലെ അംഗങ്ങള്‍ വരെയുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായാണ് ഇവര്‍ ലേബര്‍ ക്യാമ്പുകളില്‍ താമസമാക്കുന്നത്. ഇത്തരക്കാര്‍ കാരണം ജോലിചെയ്ത് ജീവിക്കാന്‍ വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളെ വരെ ജനങ്ങള്‍ സംശയത്തോടെയാണ് നോക്കുന്നത്. ഇത്തരത്തില്‍ മതതീവ്രവാദികള്‍ താവളമാക്കുന്ന സ്ഥലങ്ങളില്‍ മണക്കാട് കമലേശ്വരം അമ്പലത്തറ മുട്ടത്തറ തുടങ്ങിയ പ്രദേശങ്ങളുമുണ്ട്. അനധികൃത മത പാഠശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു മാസം മുമ്പാണ് അമ്പലത്തറ പരുത്തിക്കുഴി അമ്മച്ചിമുക്കില്‍ സ്ഥാപിച്ചിരുന്ന ഭാരതാംബയുടെ ചിത്രം ഇരുട്ടിന്റെ മറവിലെത്തിയ സുന്നി മതപഠന വിദ്യാര്‍ത്ഥികള്‍ കുത്തിക്കീറി വികൃതമാക്കിയത്. അന്യമത വിദ്വേക്ഷവും രാജ്യവിരുദ്ധതയും പഠിപ്പിക്കുന്ന ഇത്തരം അനധികൃത മതപാഠശാലകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരോ പോലീസോ തയ്യാറാകുന്നുമില്ല. ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ദേവീദേവന്മാരുടെയും ഹൈന്ദവ സംഘടനകളുടെയും പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിച്ച് സാമുദായിക ധ്രുവീകരണവും വര്‍ഗീയ സംഘര്‍ഷവും സൃഷ്ടിച്ച് നാട്ടില്‍ അശാന്തി പടര്‍ത്തുക എന്നതാണ് ഇത്തരം മതതീവ്രവാദ സംഘടനകളുടെ ലക്ഷ്യം.

അതിനിടെ നഗരത്തില്‍ പാലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ പതിച്ച സംഭവത്തിനു പിന്നിലെ ലക്ഷ്യം വര്‍ഗീയ കലാപം തന്നെ. കൊച്ചിയില്‍ നിന്ന് എന്‍ഐഎ സംഘം തിരുവനന്തപുരത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം മണക്കാട് മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചതിന് ഉത്തരേന്ത്യന്‍ സ്വദേശിയായ മുഹമ്മദ് ഇഖ്ബാലിനെ ഫോര്‍ട്ട് പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടെന്ന സംശയത്തെതുടര്‍ന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

മണക്കാട് യുഎഇ കോണ്‍സുലേറ്റിനു സമീപത്തെ അല്‍
ഹസന്‍ ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഇഖ്ബാലിന്റെ മണക്കാട് പടന്നാവ് ലെയ്‌നിലെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടത്തുകയും ഭീകര സ്വഭാവമുള്ള ലഘുലേഖകളുള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബംഗാള്‍ വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇയാളില്‍ നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും ഇത് വ്യാജമാണെന്നും ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സാമൂഹ്യ സ്പര്‍ദ്ദയ്‌ക്കും കലാപ ലക്ഷ്യത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്ന കാര്യവും പരിശോധിക്കുന്നതായി ഫോര്‍ട്ട് പോലീസ് അറിയിച്ചു. താന്‍ ഒറ്റയ്‌ക്കാണ് പോസ്റ്ററൊട്ടിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൂട്ടാളികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശീലനം ലഭിച്ചയാളെപ്പോലെയാണ് ഇയാളുടെ പെരുമാറ്റം. ഇംഗ്ലീഷ് ഭാഷ നല്ല വശമുള്ളയാളാണ്.

ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട് വാടകയ്‌ക്ക് നല്‍കിയ കല്ലാട്ട്മുക്ക് സ്വദേശിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇയാള്‍ ഹാജരായിട്ടില്ല. ഹോട്ടലുടമകളെയും സഹതൊഴിലാളികളെയും വിശദമായി ചോദ്യം ചെയ്തു വരുന്നു.

Tags: terroristsThiruvananthapuramRacial riot postersNIA collects information
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Kerala

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.