ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഇനി കറുകള്‍ക്ക് വിലവര്‍ധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. എം1 വിഭാഗം പാസഞ്ചര്‍ കാറുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്നാണ് ഈ മാറ്റം. വാഹന വ്യവസായം അഭിമുഖീകരിക്കുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും സ്ഥൂല സാമ്പത്തിക സഹചാര്യങ്ങളില്‍ അത് ഉണ്ടാക്കിയ ആഘാതവും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2023 ഒക്ടോബര്‍ 01മുതല്‍ പാസഞ്ചര്‍ കാറുകളില്‍ കുറഞ്ഞത് ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കും. പാര്‍ശ്വ ആഘാതത്തില്‍ നിന്ന് മോട്ടോര്‍ വാഹന യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്, 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ (സിഎംവിആര്‍) ഭേദഗതി ചെയ്തുകൊണ്ട് സുരക്ഷാ സവിശേഷതകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
2022 ഒക്‌ടോബര്‍ ഒന്നിന് ശേഷം നിര്‍മ്മിക്കുന്ന എം1 വിഭാഗത്തിലുള്ള വാഹനങ്ങളില്‍ മുന്‍ നിരയിലെ ഔട്ട്‌ബോര്‍ഡ് സീറ്റിംഗ് പൊസിഷനുകളില്‍ ഇരിക്കുന്നവര്‍ക്ക് ഒന്ന് വീതം ടു സൈഡ് /സൈഡ് ടോര്‍സോ എയര്‍ ബാഗുകള്‍, ഔട്ട്‌ബോര്‍ഡ് സീറ്റിംഗ് പൊസിഷനുകളില്‍ ഇരിക്കുന്ന വ്യക്തികള്‍ക്ക് ഒന്ന് വീതം ടു സൈഡ് കര്‍ട്ടന്‍/ട്യൂബ് എയര്‍ ബാഗുകള്‍ എന്നിവ ഘടിപ്പിച്ചിരിക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന കരട് വിജ്ഞാപനം 2022 ജനുവരി 14ന് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: