ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ ഇന്ത്യയിലെ മുസ്ലിം സമൂഹം സന്തോഷത്തോടെ സ്വാഗതം ചെയ്തെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ധീരമായ നടപടിയാണ്. ഈ നടപടിയെ സ്വാഗതം ചെയ്ത മുസ്ലിംലീഗ് നേതൃത്വത്തെ അഭിനന്ദിക്കുന്നു.
പിഎഫ്ഐ നിരോധിക്കേണ്ടതില്ല എന്ന നിലയില്‍ സിപിഎം സെക്രട്ടറിയുംപ്രതിപക്ഷനേതാവും പ്രതികരിച്ചത് അവരുടെ തീവ്രവാദബന്ധമാണ് കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെയും നേതൃശക്തിയെ കുറിച്ച് അജ്ഞതയുള്ളവരാണ് നിരോധനത്തില്‍ ആശങ്ക പ്പെടുന്നത്.
മുമ്പ് കശ്മീരില്‍ സൈന്യത്തിനെതിരെ കുട്ടികള്‍ വരെ കല്ലെറിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഒരാളുടെ കൈ പോലും സൈന്യത്തിനെതിരെ ഉയരുന്നില്ല. പിഎഫ്ഐയുടെ ഒരു ചെറുവിരല്‍ പോലും ഇന്ത്യയുടെ സമാധാനത്തിനെതിരെ ഇനി ഉയരില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: