Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

അഞ്ച് വര്‍ഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 06:46 am IST
in India

ന്യൂദല്‍ഹി:ഇസ്ലാമിക ഭീകരസംഘടന  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു..പോപ്പുലര്‍ ഫ്രണ്ട് , അതിന്റെ അസോസിയേറ്റ്‌സ് അല്ലെങ്കില്‍ അഫിലിയേറ്റ്‌സ് സംഘടനകള്‍ എന്നിവയെ അഞ്ച് വര്‍ഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത്.

പിഎഫ്‌ഐയുടെ അനുബന്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ),നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, കേരള റിഹാബ് ഫൗണ്ടേഷൻ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് ഭീകര സംഘടനകൾ..

ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും

ഭീകര പ്രവര്‍ത്തനം നടത്തി , ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കി ,ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നിരോധനം.

രാജ്യത്തിന്റെ ഭരണഘടനാപരമായ സംവിധാനങ്ങള്‍ക്കെതിരെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ തുടരുക, അതുവഴി പൊതു ക്രമം തകര്‍ക്കുകയും തുരങ്കം വയ്‌ക്കുകയും ചെയ്യുക,  തീവ്രവാദത്തെ അടിസ്ഥാനമാക്കിയുള്ള പിന്തിരിപ്പന്‍ ഭരണത്തെ പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദേശവിരുദ്ധ വികാരങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുകയും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ സമൂലവല്‍ക്കരിക്കുകയും ചെയ്യുക,രാജ്യത്തിന്റെ  സമഗ്രതയ്‌ക്കും സുരക്ഷയ്‌ക്കും പരമാധികാരത്തിനും ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ തുടരുക എന്നിവ കണക്കിലെടുത്താണ് നിരോധനമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു

ഇസ്ലാമിക ഭീകരസംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും വിവിധ സംസ്ഥാനങ്ങളിലെ നിരവധി കേന്ദ്രങ്ങളില്‍ ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായി റെയ്ഡു നടത്തി, നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ഭീകരപ്രവര്‍ത്തനത്തിന്റെയും, അതിനായി അവര്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ശേഖരിക്കുന്ന പണത്തിന്റെയും, ദേശവിരുദ്ധ പ്രചാരണവും ആക്രമണങ്ങളും സംഘടിപ്പിക്കാന്‍ ശേഖരിച്ചിട്ടുള്ള സാമഗ്രികളുടെയും ആയുധങ്ങളുടെയും വിവരങ്ങളും തെളിവുകളും നേരത്തെ ലഭ്യമായതുകൊണ്ടാണ് എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായി റെയ്ഡുകള്‍ നടത്തിയത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ദല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, മണിപ്പൂര്‍, അസം, പശ്ചിമബംഗാള്‍ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡുകളില്‍ നിരവധി നേതാക്കള്‍ കസ്റ്റഡിയിലായി്

തുടക്കത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനം കേരളത്തിലായിരുന്നെങ്കിലും പിന്നീട് ആസ്ഥാനം രാജ്യതലസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. അപ്പോഴും പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രം കേരളം തന്നെയായിരുന്നു. കേരളം കേന്ദ്രീകരിച്ചുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് ഭീകരപ്രവര്‍ത്തന ശൃംഖല വ്യാപിപ്പിച്ചു. ഈ സംഘടനയില്‍പ്പെടുന്ന നിരവധി ഭീകരന്മാര്‍ കേരളത്തില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും ചെയ്തു.  

എന്‍ഐഎയെപ്പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെതിരായ പല കേസുകളിലും പ്രതികള്‍ മലയാളികളാണ്. ഒന്നിനുപുറകെ ഒന്നായി നിരവധി അരുംകൊലകളും മറ്റുതരത്തിലുള്ള അക്രമങ്ങളും നടത്തി കേരളത്തില്‍ വലിയൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ഭീകരസംഘടനകളാണെന്ന് കോടതിപോലും കുറ്റപ്പെടുത്തിയിട്ടും ഇക്കൂട്ടര്‍ പിന്മാറാന്‍ കൂട്ടാക്കുന്നില്ല.

Tags: പോപ്പുലര്‍ ഫ്രണ്ട്pfi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.