ഹൈദരാബാദ്: ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ചെത്തി ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് പൂജാപന്തലില്‍ പ്രതിഷ്ഠിച്ചിരുന്ന ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമം നടത്തിയ രണ്ട് യുവതികളെ സംഘാടകര്‍ പിടികൂടി. പൂജാപന്തലില്‍ കടന്ന ഇവര്‍ സ്പാനര്‍ ഉപയോഗിച്ചാണ് വിഗ്രഹം കേടുവരുത്താന്‍ ശ്രമം നടത്തിയത്. ഇരുവരും 20 വയസ്സിന് മുകളില്‍ മാത്രമാണ് ഈ രണ്ടു യുവതികളുടെയും പ്രായം.
ബുര്‍ഖ ധരിച്ചെത്തിയ യുവതികളില്‍ ഒരാളുടെ കയ്യില്‍ സ്പാനര്‍ ഉണ്ടെന്നും അവള് ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞ സംഘാടകരില്‍ ഒരാള്‍ ഹൈദരാബാദ് സെന്‍ട്രല്‍ പൊലീസിനെ വിവരമറിയിച്ചു. “പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അയാളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ പന്തലിന്റെ ചുമതലയുള്ളവര്‍ ഒത്തുകൂടി സ്ത്രീകളെ പിടികൂടി”- പൊലീസ് പറയുന്നു.
ഈ പന്തലിന് തൊട്ടടുത്തുള്ള പള്ളിയിലും (ക്രിസ്ത്യന്‍) ഈ യുവതികള്‍ പോയതായി പറയുന്നു. അവിടെ സ്ഥാപിച്ച മേരി മറിയത്തിന്റെ പ്രതിമയിലും കേടുപാടുകള്‍ വരുത്താന്‍ ഇവര്‍ ശ്രമം നടത്തി. എന്നാല്‍ ഇവരോട് പള്ളി വിട്ട് പോകാന്‍ ചിലര്‍ ആവശ്യപ്പെട്ടതോടെ പിന്തിരിയുകയായിരുന്നു.
ഇത്രയുമായപ്പോള്‍ സെന്‍ട്രല്‍ പൊലീസ് സൈദാബാദ് പൊലീസിനെ വിവരമറിയിച്ചു. അവര്‍ വന്ന് രണ്ട് ബുര്ഖാധാരികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. എന്താണ് സംഭവിച്ചതെന്നറിയാന്‍ പെണ്‍കുട്ടികളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവര്‍ സഹകരിക്കുന്നില്ല. ഇവരുടെ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിക്കുകയാണ്. “- പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: