Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനന്തചൈതന്യം നിറയുന്ന വെട്ടിക്കോട്

ഈ ക്ഷേത്രസങ്കേതത്തിനു നാഗാരാധനയുടെ പരമപ്രധാന്യം വിളിച്ചറിയിക്കുന്ന ഒരു ഐതിഹ്യമുണ്ട്. വിഷ്ണുവിന്റെ അവതാരമൂര്‍ത്തിയായ ശ്രീ പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് വസിക്കുവാനായി മഴുവെറിഞ്ഞു കടലിനെ അകറ്റി കരയുണ്ടാക്കിയതായി ചരിത്രരേഖകളില്‍ പറയുന്നു. കരയായി പരിണമിച്ചയിടത്ത് മനുഷ്യ ജീവിതം അസാദ്ധ്യമായി. ഭൂതലമാകെ പാമ്പുകളെക്കൊണ്ടു വര്‍ഗ്ഗങ്ങളെക്കൊണ്ടും ജലമാകെ കടലോരു കൊണ്ടും നിറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 06:00 am IST
in Samskriti

പി. മോഹനന്‍ പിള്ള  

കശ്യപപ്രജാപതിക്ക് കദ്രു എന്ന പത്‌നിയില്‍ ജനിച്ച പുത്രരായ എട്ടു നാഗരാജക്കളില്‍ ജേഷ്ഠനും ശ്രേഷ്ഠനുമായ അനന്തഭഗവാനെ തനതായ രൂപത്തില്‍ പ്രതിഷ്ഠിച്ചാരാധിക്കുന്ന ക്ഷേത്രമാണ് മാവേലിക്കര താലൂക്കിലെ കറ്റാനത്തിനു സമീപമുള്ള  ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രം.  

ഈ ക്ഷേത്രസങ്കേതത്തിനു നാഗാരാധനയുടെ പരമപ്രധാന്യം വിളിച്ചറിയിക്കുന്ന ഒരു ഐതിഹ്യമുണ്ട്. വിഷ്ണുവിന്റെ അവതാരമൂര്‍ത്തിയായ ശ്രീ പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് വസിക്കുവാനായി മഴുവെറിഞ്ഞു കടലിനെ അകറ്റി കരയുണ്ടാക്കിയതായി ചരിത്രരേഖകളില്‍ പറയുന്നു. കരയായി പരിണമിച്ചയിടത്ത് മനുഷ്യ ജീവിതം അസാദ്ധ്യമായി. ഭൂതലമാകെ പാമ്പുകളെക്കൊണ്ടു വര്‍ഗ്ഗങ്ങളെക്കൊണ്ടും ജലമാകെ കടലോരു കൊണ്ടും നിറഞ്ഞു.ഈ ദുഃസ്ഥിതി കണ്ട് മനംനൊന്ത പരശുരാമന്‍ കൈലാസനാഥനോടു സങ്കടമുണര്‍ത്തിച്ചു. അനന്തപത്മനാഭനു മാത്രമെ ഇതിനു പോംവഴി കാണാന്‍ സാധിക്കുകയുള്ളു എന്ന പരമശിവന്റെ അരുളിപ്പാടിനെ തുടര്‍ന്ന് പരശുരാമന്‍ ഗന്ധമാദന പര്‍വതത്തിലെത്തി ഘോര തപസ്സനുഷ്ഠിച്ച് അനന്തപത്മനാഭനെ പ്രത്യക്ഷപ്പെടുത്തി.  

പരശുരാമന്‍ സങ്കടങ്ങള്‍ കേട്ട, പരമകാരുണ്യവാനായ അനന്തന്‍ തന്റെ അനുയായികളായ സര്‍പ്പദൈവങ്ങളെ വെട്ടിക്കോട്ടെക്ക് അയച്ചു. ഉച്ഛ്വാസവായു കൊണ്ട് ജലത്തിലെ കടലോര് മാറ്റുകയും, പാമ്പുകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവയെ പാട്ടിലാക്കുകയും ചെയ്തു. തുടര്‍ന്ന് അസുര ശില്പിയായ മയനെ കൊണ്ട് അനന്തഭഗവാന്റെ വിഗ്രഹം നിര്‍മ്മിച്ചു. ഇതിലേക്ക് പരശുരാമന്‍ അനന്തസ്വാമിയെ ആവാഹിച്ച് വെട്ടി കൂട്ടിയ മണ്ണില്‍ പ്രതിഷ്ഠിക്കുവാന്‍ ആഗ്രഹിച്ചു. ഇതറിഞ്ഞ് അവിടെ പ്രത്യക്ഷപ്പെട്ട കൈലാസനാഥന്‍ പരശുരാമനില്‍ നിന്നും ദക്ഷിണ സ്വീകരിക്കുകയും, ബ്രഹ്മാവ് മുഹൂര്‍ത്തം കല്പിക്കുകയും ചെയ്തതായിട്ടാണ് ഐതിഹ്യം. വെട്ടിക്കോട് നാഗരാജാവ് ബ്രഹ്മ -വിഷ്ണു – മഹേശ്വര തേജസ്സുകളുടെ സമ്മൂര്‍ത്തരൂപമായി കണ്ട് ആചാരങ്ങള്‍ നടത്തി വരുന്നു.  

മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടെ ആചാരാനുഷ്ഠനാങ്ങള്‍ക്ക് വളരെയധികം വ്യത്യസ്തയുണ്ട്. ബ്രാഹ്മമുഹൂര്‍ത്തത്തിലാണ് ഇവിടെ അഭിഷേകവും നിവേദ്യ സമര്‍പ്പണവും നടത്തിവരാറ്. സൂര്യന്‍ ഉദിക്കുന്നതിനു മുമ്പായി പ്രഭാത പൂജകള്‍ പൂര്‍ത്തിയാകും. ഉച്ചക്കു മുമ്പായി ഉച്ചപൂജയും പൂര്‍ത്തിയാക്കും. എന്നാല്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിനു ഭക്തര്‍ എത്തിച്ചേരുന്ന ഞായറാഴ്ചകളില്‍ ഭക്തരുടെ സൗകര്യാര്‍ത്ഥം ഉച്ചപൂജയുടെ സമയം നീളാറുണ്ട്. വൈകിട്ട് വിളക്കുവെയ്‌പ് മാത്രമേ ഉള്ളു. വര്‍ഷത്തില്‍ കന്നി, തുലാം മാസങ്ങളിലെ പൂയത്തിനു മാത്രമെ ക്ഷേത്രത്തില്‍ ദീപാരാധന നടത്താറുള്ളൂ. കന്നിമാസത്തിലെ ആയില്യം മുതല്‍ ഇടവമാസത്തെ ആയില്യം വരെ ഏകാദശി ഒഴിച്ചുള്ള എല്ലാ ഞായറാഴ്ചകളിലും നൂറുംപാലും വഴിപാട് നടത്തി വരുന്നു. കുംഭമാസത്തിലെ ആയില്യം, ശിവരാത്രി, മേടമാസത്തിലെ ബലഭദ്ര ജയന്തി ദിവസങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ നടത്തി വരുന്നു.  

കന്നിമാസത്തിലെ ആയില്യമാണ് ഇവിടുത്തെ പ്രധാന ഉത്സവം. തലേന്ന് പൂയം നാളില്‍ സര്‍വാഢംബര വിഭൂഷിതരായ നാഗരാജാവിന്റെയും, നാഗയക്ഷിയുടേയും ദീപാരാധന ദര്‍ശിക്കുന്നത് വലിയ ഭാഗ്യമാണ്. അന്ന് പലവിധ വാദ്യങ്ങള്‍ മുഴക്കി ഭഗവനു സേവ നടത്തുന്നു. നട അടച്ചതിനു ശേഷം പുറത്ത് കഥകളി നടത്താറുണ്ട്. ആയില്യംനാള്‍ പ്രഭാത പൂജകള്‍ക്കു ശേഷം ഉച്ചക്ക് സര്‍വാലങ്കാര വിഭൂഷിതനായ നാഗരാജാവിനെ ശ്രീകോവിലില്‍ നിന്നും ഇല്ലത്തേക്ക് എഴുന്നെള്ളിക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തി സര്‍പ്പബലിനല്‍കി ക്ഷേത്രം അടക്കും. മകം നാളില്‍ ഇളനീരില്‍ ശുദ്ധികലശം ആടുന്നതോടുകൂടി ഉത്സവത്തിനു സമാപ്തിയാകും. ആലപ്പുഴ ജില്ലയിലെ കായംകുളം -പുനലൂര്‍ സംസ്ഥാന പാതയോടു ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  കായംകുളത്തിനും അടൂരിനും ഇടയില്‍ കറ്റാനത്തിനു സമീപമാണ് ക്ഷേത്രം. റെയില്‍ മാര്‍ഗ്ഗം എത്തുന്നവര്‍ കായംകുളം സ്റ്റേഷനില്‍ ഇറങ്ങിയാല്‍ വേഗത്തില്‍ ക്ഷേത്രത്തില്‍ എത്താന്‍ കഴിയും.  

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.