Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ജൂലിയസ് ബെയര്‍ ചെസില്‍ 17കാര്‍ തമ്മില്‍ കൊമ്പുകോര്‍ത്തു; ഒടുവില്‍ വിന്‍സന്‍റ് കെയ്‌മറോട് തോല്‍വി ഏറ്റുവാങ്ങി പ്രഗ്നാനന്ദ; അര്‍ജുന്‍ എരിഗെയ്സി സെമിയില്‍

മെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിന്റെ ഭാഗമായുള്ള ജൂലിയസ് ബെയര്‍ ജനറേഷന്‍ ചെസില്‍ പ്രഗ്നാനന്ദ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. ജര്‍മ്മന്‍ താരം വിന്‍സന്‍റ് കെയ്‌മറാണ് പ്രഗ്നാനന്ദയെ തോല്‍പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2022, 08:58 pm IST
inSports

വാഷിംഗ്ടണ്‍: മെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിന്റെ ഭാഗമായുള്ള ജൂലിയസ് ബെയര്‍ ജനറേഷന്‍ ചെസില്‍ പ്രഗ്നാനന്ദ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. 17കാര്‍ തമ്മിലായിരുന്നു മത്സരമെന്നത് ശ്രദ്ധേയമായി. 17കാരന്‍ പ്രഗ്നാനന്ദയും 17കാരന്‍ ജര്‍മ്മനിയുടെ വിന്‍സന്‍റ് കെയ്‌മറും. പ്രിലിം റൗണ്ടില്‍ പ്രഗ്നാനന്ദ തോല്‍പിച്ചതിനാല്‍ മിക്കവാറും ക്വാര്‍ട്ടറില്‍ പ്രഗ്നാനന്ദ തന്നെ ജയിക്കുമെന്ന് എല്ലാവരും കരുതി. 

നാല് ഗെയിമുകളുള്ള പോരാട്ടത്തില്‍ ആദ്യ മത്സരത്തില്‍ വിന്‍സന്‍റ് കെയ്‌മര്‍ ജയിച്ചു. പിന്നീടുള്ള രണ്ട് ഗെയിമുകളും സമനിലയിലായി. നാലാമത്തെ നിര്‍ണ്ണായക ഗെയിമിലും വിന്‍സന്‍റ് കെയ്‌മര്‍ പ്രഗ്നാനന്ദയെ തോല്‍പിച്ചു.  ഇതോടെ പ്രഗ്നാനന്ദ പുറത്തായി. വിന്‍സന്‍റ് കെയ്‌മര്‍ സെമിയില്‍ കടക്കുകയും ചെയ്തു.  പ്രഗ്നാനന്ദ ജയിച്ചിരുന്നെങ്കില്‍ ജൂലിയസ് ബെയര്‍ ചെസില്‍ ഒരു പ്രഗ്നാനന്ദ-മാഗ്നസ് കാള്‍സന്‍ പോരാട്ടമുണ്ടാകുമെന്ന ചെസ് പ്രേമികളുടെ പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. 

ഇന്ത്യയുടെ മറ്റൊരു താരമായ അര്‍ജുന്‍ എരിഗെയ്സി സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ 15കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ ക്രിസ്റ്റഫര്‍ യൂവിനെ തോല്‍പിച്ചാണ് അര്‍ജുന്‍ എരിഗെയ്സി സെമിയിലെത്തിയത്. ഈ ടൂര്‍ണ്ണമെന്‍റിലെ പ്രിലിം റൗണ്ടില്‍ പ്രഗ്നാനന്ദയെ തോല്‍പിച്ച് വാര്‍ത്ത സൃഷ്ടിച്ച അപകടകാരിയായ കളിക്കാരനാണ് ക്രിസ്റ്റഫര്‍ യൂ. കടുത്ത പരീക്ഷണമാണ് അര്‍ജുന്‍ എരിഗെയ്സിക്ക് യൂവില്‍ നിന്നും നേരിടേണ്ടിവന്നത്. ഇരുവരും  മാറി മാറി ജയിച്ചതിനാല്‍ ആറ് മത്സരങ്ങള്‍ വേണ്ടി വന്നു. ആദ്യ ജയം എരിഗെയ്സിക്കായിരുന്നു. പിന്നാലെ യൂ ജയിച്ചു. വീണ്ടും എരിഗെയ്സി ജയിച്ചു. നാലാം ഗെയിമില്‍ വീണ്ടും യൂവിന് ജയം. അഞ്ചാം ഗെയിം എരിഗെയ്സി ജയിച്ചു. ആറാം ഗെയിമില്‍ സമനിലയില്‍ കുരുക്കിയതോടെ എരിഗെയ്സി ജയം ഉറപ്പിച്ചു.  

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ പ്രശസ്തനായ ഗ്രാന്‍റ് മാസ്റ്റര്‍ ലെവോണ്‍ ആരോണിയനെ തോല്‍പിച്ചാണ് സെമിയില്‍ സ്ഥാനമുറപ്പിച്ചത്. നാല് റൗണ്ട് മത്സരത്തില്‍, ആദ്യ മത്സരത്തില്‍ ലെവോണ്‍ ആരോണിയന്‍ ജയത്തോടെ മാഗ്നസ് കാള്‍സനെ ഞെട്ടിച്ചതാണ്. എന്നാല്‍ പതറാതെ മാഗ്നസ് കാള്‍സണ്‍ അടുത്ത മൂന്ന് മത്സരങ്ങളിലും ജയിച്ചു.  

വിയറ്റ്നാം താരം ലെ ക്വാങ് ലിയെം ടൂര്‍ണ്ണമെന്‍റില്‍ വിവാദ പുരുഷനായ അമേരിക്കയുടെ  ഹാന്‍സ് നീമാനെ തോല്‍പിച്ചാണ് സെമി കണ്ടത്. ആദ്യ ഗെയിം ലെ ക്വാങ് ലിയെം ജയിച്ചു. രണ്ടാം ഗെയിം ഹാന്‍സ് നീമാന്‍ ജയിച്ചു. മൂന്നാം ഗെയിം സമനിലയില്‍ അവസാനിച്ചു. നിര്‍ണ്ണയകമായ നാലാം ഗെയിമില്‍ ലെ ക്വാങ് ലിയെം ജയിച്ചു. പ്രിലിം റൗണ്ടില്‍ ഹാന്‍സ് നീമാനുമായി കളിച്ച മാഗ്നസ് കാള്‍സന്‍ ഒരൊറ്റ നീക്കത്തിന് ശേഷം ടൂര്‍ണ്ണമെന്‍റില്‍ നിന്നും പിന്മാറിയിരുന്നു. ഹാന്‍സ് നീമാന്‍ ഇതിന് തൊട്ടുമുന്‍പ് നടന്ന സിന്‍ക്വെഫീല്‍ഡ് ടൂര‍്ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചിരുന്നു. ഇത് ചതിയിലൂടെയായിരുന്നു എന്ന് ആരോപിച്ച കാള്‍സന്‍ പിന്നീട് ഹാന്‍സ് നീമാനുമായി മത്സരിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. ഹാന്‍സ് നീമാനുമായുള്ള മത്സരം കളിക്കാതെ പിന്‍മാറിയതോടെ പോയിന്‍റ് നഷ്ടമായ മാഗ്നസ് കാള്‍സന്‍ പക്ഷെ പിന്നീടുള്ള മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച് ജൂലിയസ് ബെയര്‍ കപ്പില്‍ ഒന്നാമനായാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. ക്വാര്‍ട്ടറില്‍ ലെവോണ്‍ ആരോണിയനെ തോല്‍പിച്ച് സെമിയില്‍ കടക്കുകയും ചെയ്തു. 

Tags: ചെസ് ബേസ് ഇന്ത്യക്രിസ്റ്റഫര്‍ യൂജൂലിയസ് ബെയര്‍ ജനറേഷന്‍ കപ്മാഗ്‌നസ് കാള്‍സന്‍ഹാന്‍സ് നീമാന്‍ആര്‍. പ്രഗ്നാനന്ദമെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിപ്രഗ്നാനന്ദലെ ക്വാങ്ങ് ലിയെംലെവോണ്‍ ആറോണിയന്‍ചെസ് 24ചെസ് ചാംപ്സ്വിന്‍സന്‍റ് കെയ്മറാചെസ്മാഗ്നസ് കാള്‍സണ്‍അര്‍ജുന്‍ എരിഗെയ്സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

Sports

അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ;നെറ്റിയില്‍ അപ്പോഴും മായാതെ ഭസ്മക്കുറി- വീഡിയോ കാണാം

Sports

മോശമല്ല, പ്രഗ്നാനന്ദയുടെ ചേച്ചി; ടാറ്റാ ബ്ലിറ്റ്സ് ചെസ്സില്‍ പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാരെ തറപറ്റിച്ച് വൈശാലിയ്‌ക്ക് കിരീടം

Sports

അവസാന റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി പ്രഗ്നാനന്ദ; തോല്‍പിച്ചത് അര്‍ജുന്‍ എരിഗെയ്സിയെ;മെല്‍റ്റ് വാട്ടര്‍ ചെസില്‍ അഞ്ചാം സ്ഥാനം

Sports

മാഗ്നസ് കാള്‍സനോട് പ്രഗ്നാനന്ദ തോറ്റു; മെല്‍റ്റ് വാട്ടര്‍ ചെസ് കിരീടം മാഗ്നസ് കാള്‍സന്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.