ചത്തീസ്ഗഢ്: മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ലുഫ്താന വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്ക് വരുമ്പോള്‍ ലുഫ്താന്‍സ വിമാനത്തില്‍നിന്ന് ഭഗവന്ത് മന്നിനെ ഇറക്കിവിട്ടെന്നാണ് റിപ്പോര്‍ട്ട്. നടക്കാന്‍ കഴിയാത്തവിധം മദ്യപിച്ച ഭഗവന്ത് മന്നിനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി സഹയാത്രികര്‍ വ്യക്തമാക്കിയതായി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ട്വീറ്റ് ചെയ്തു. പ്രശ്നം കാരണം വിമാനം നാല് മണിക്കൂര്‍ വൈകുന്നതിന് ഇത് ഇടയാക്കി. അതിനെ തുടര്‍ന്ന് എഎപിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും മന്നിന് സാധിച്ചില്ല. ലോകത്തുള്ള എല്ലാ പഞ്ചാബികളെയും അപമാനിക്കുന്നതാണ് ഈ വാര്‍ത്തയെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ 11 മുതല്‍ 18 വരെ ജര്‍മ്മനിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് മന് പോയത്. തിരികെ വരുമ്പോഴാണ് സംഭവം. യാത്രക്കാരില്‍ ഒരാളായ മന് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണെന്ന് വിമാനജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അദ്ദേഹത്തെ പുറത്തിറക്കാന്‍ പൈലറ്റുമാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് മന്നിനെ വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍, മന്നിന് സുഖമില്ലാത്തതിനാല്‍ ആദ്യം ഷെഡ്യൂള്‍ ചെയ്ത വിമാനം റദ്ദാക്കി മറ്റൊരു വിമാനത്തില്‍ യാത്ര ഒരുക്കുകയായിരുന്നെന്ന് ആപ്പ് വൃത്തങ്ങള്‍ അറിയിച്ചു. മറ്റു വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: