ന്യൂദല്‍ഹി: ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായി തേജസ്വി യാദവിനെ പൂട്ടാന്‍ സിബി ഐ. ഐആര്‍സിടിസി ഹോട്ടലുകളില്‍ കരാറുകള്‍ നല്‍കിയതിന് കോടികളുടെ കൈക്കൂലി വാങ്ങിയ കേസില്‍ തേജസ്വിയാദവിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് സിബിഐ ദല്‍ഹി കോടതിയെ ശനിയാഴ്ച സമീപിച്ചിരിക്കുന്നത്.
രണ്ട് ഐആര്‍സിടിസി ഹോട്ടലുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതിനാണ് കൈക്കൂലി വാങ്ങിയത്. ഈ കേസില്‍ ജാമ്യത്തിലാണ് ഇപ്പോള്‍ തേജസ്വി യാദവ്. ഇതിനിടെ കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിക്കൊണ്ട് തേജസ്വി യാദവ് വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ചിരുന്നു:”സിബിഐ ഉദ്യോഗസ്ഥര്‍ക്ക് അമ്മയും ഭാര്യും മക്കളും ഇല്ലേ? അവര്‍ക്ക് കുടുംബം ഇല്ലേ? അവര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കില്ലേ? “- തേജസ്വി യാദവ് പറഞ്ഞു.
സിബിഐ ഉദ്യോഗസ്ഥരെ തേജസ്വി യാദവ് ഭീഷണിപ്പെടുത്തിയെന്നും അതുവഴി കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഇതുവഴി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും ആരോപിച്ചാണ് സിബിഐ ദല്‍ഹി റൗസ് അവന്യൂ കോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐ അപേക്ഷയില്‍ വിശദീകരണം തേടി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ തേജസ്വി യാദവിന് നോട്ടീസ് അയച്ചു.
2017ലാണ് സിബിഐ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്, മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവി, തേജസ്വി യാദവ്, മറ്റ് 11 പേര് എന്നിവര്‍ക്കെതിരെ ഐആര്‍സിടിസി ഹോട്ടല്‍ അഴിമതി കേസ് വന്നത്. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
2018ല്‍ സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2004നും 2014നും ഇടയിലാണ് (കോണ്‍ഗ്രസ് കേന്ദ്രഭരണകാലത്ത്) അഴിമതിക്കുള്ള ഗൂഡാലോചന നടന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ പുരി, റാഞ്ചി എന്നിവിടങ്ങളിലെ ബിഎന്‍ആര്‍ ഹോട്ടലുകള്‍ ആദ്യം ഐആര്‍സിടിസിക്ക് കൈമാറി. പിന്നീട് ഇവയുടെ നടത്തിപ്പ് പാറ്റ്ന ആസ്ഥാനമായ സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏല്പിച്ചു. ഈ ടെണ്ടറില്‍ വന്‍ അഴിമതി നടന്നു. സുജാത ഹോട്ടല്‍സിനെ സഹായിക്കുന്ന രീതിയിലായിരുന്നു ടെണ്ടര്‍ പ്രക്രിയ.
2019നും 2021നും ഇടയില്‍ 21 തവണയാണ് ലാലു പ്രസാദ് യാദവ് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് അന്ന് നീട്ടിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: