ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനു നേരേ തെരുവുനായ ഓടിയെത്തി. സുരക്ഷ ജീവനക്കാര്‍ നായയെ കാലു കൊണ്ട് ആട്ടിയോടിച്ചു. ദല്‍ഹിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ എകെജി ഭവനില്‍ കാറിറങ്ങുമ്പോഴാണ് സംഭവം.
കാറിന്റെ ഡോര്‍ തുറന്നിറങ്ങാന്‍ തുടങ്ങവേ ആണ് തെരുവുനായ കാറിന്റെ അടുക്കലേക്ക് ഓടിയെത്തിയത്. ഉടന്‍ കാറിന്റെ സമീപമുണ്ടായിരുന്നു കേരള പോലീസിലെ സുരക്ഷ ജീവനക്കാര്‍ നായയെ കാലു കൊണ്ട് ആട്ടിയോടിക്കുകായിരുന്നു. സംസ്ഥാനത്തെങ്ങും തെരുവുനായ ആക്രമണം അതിരൂക്ഷമാണ്. തെരുവുനായ പ്രശ്നത്തില്‍ എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: