തിരുവനന്തപുരം: മന്ത്രിമാര്‍ നടത്തുന്ന വിദേശ യാത്രകളുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ അഡ്വ. ബി.ഗോപാലകൃഷ്ണന് പറഞ്ഞു. ഇത് വരെ നടത്തിയ യാത്രകള്‍കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. നായ കടിച്ചും റോഡിലെ കുണ്ടിലും കുഴിയിലും വീണും ജനങ്ങള്‍ വലയുമ്പോളാണ് മന്ത്രിമാര്‍ വിദേശത്തേക്ക് പറക്കുന്നത്തെന്നും അദേഹം വിമര്‍ശിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ പോയി മടങ്ങുമ്പോള്‍ ഇന്തപ്പഴവും ബിരിയാണിയും കൂട്ടത്തില്‍ പലതും കൊണ്ടുവരുന്നു എന്ന ആക്ഷേപം ധാരാളം ഉയര്‍ന്ന തൊഴിച്ചാല്‍ കേരളത്തിന് എന്ത് ഗുണമുണ്ടായി എന്ന് പറയാന്‍ കേരള സര്‍ക്കാരിലെ ഏതെങ്കിലും മന്ത്രിമാര്‍ക്ക് സാധിക്കുമൊ. ഉത്തര്‍പ്രദേശിലെ മന്ത്രിമാര്‍ പോകുന്നില്ലെ എന്നാണ് ചിലരുടെ ചോദ്യം. ഉത്തരം വ്യക്തമാണ്. ഉത്തരപ്രദേശില്‍ വിദേശ യാത്ര നടത്തി തിരിച്ച് വരുന്ന മന്ത്രിമാര്‍ വ്യവസായ സംരഭങ്ങള്‍ക്കായി വന്‍കിട വ്യവസായികളേയും കൊണ്ടുവരുന്നു.
ഇന്നലെയാണ് ഒന്നര ലക്ഷം കോടിയുടെ വികസന പദ്ധതിക്ക് വേദാന്ത ഗ്രൂപ്പ് യോഗിയുമായി ധാരണ പത്രത്തില്‍ ഒപ്പിട്ടത്. ഏതെങ്കിലും വ്യവസായിയെയൊ ഏതെങ്കിലും സംരഭകങ്ങളൊ കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ടോ. റും ഫോര്‍ റിവറിന് ഡച്ച് മാതൃക പഠിച്ചു വന്നിട്ടും മാറ്റം കാണാന്‍ സാധിച്ചില്ല. ഒരു പെട്ടിക്കടയില്‍ ട്രാന്‍സിസ്റ്റര്‍ റേഡിയൊ വെച്ച കടക്കാരനെ ബൂര്‍ഷ്വ എന്ന് മുദ്രകുത്തി കട അടപ്പിച്ച പാരമ്പര്യമുള്ളവര്‍ക്ക് വികസനം സാധ്യമല്ല. സംരംഭങ്ങള്‍ ആരംഭിക്കാനൊ ഏറ്റെടുക്കാനൊ വരുന്നവരെ അകറ്റുന്ന പാരമ്പര്യമാണ് സര്‍ക്കാരിനുള്ളതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: