തിരുവനന്തപുരം : പലതവണ പരാതി നല്‍കിയിട്ടും തന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. വ്യാജ അക്കൗണ്ടിനെതിരെ ഐഡി പ്രൂഫ് ട്വിറ്റര്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പേരില്‍ അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് ഉപയോഗിക്കുന്നില്ല. തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആളുകളെ കബളിപ്പിക്കുകയാണ്. നിങ്ങളെ ഒരു ദിവസം താന്‍ കണ്ടെത്തുമെന്നുമാണ് അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചു.
‘എന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാന്‍ പലതവണ ട്വിറ്ററില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അവര്‍ക്ക് എന്റെ ഐഡന്റിറ്റി കാര്‍ഡ് അയച്ചു, പക്ഷേ അവര്‍ ഒരു നടപടിയും എടുത്തിട്ടില്ല. 2015-ന് മുമ്പ് എനിക്ക് ഒരു ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടായിരുന്നു. ഞാന്‍ ട്വിറ്റര്‍ ഉപയോഗിക്കാത്തതിനാല്‍ സാധാരണ അത് പരിശോധിക്കാറില്ല.
ഈ അക്കൗണ്ടിനെക്കുറിച്ച് എന്റെ സുഹൃത്തുക്കളാണ് എന്നോട് പറഞ്ഞത്. അത് എന്റെ പേരില്‍ തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെതാണ്. അയാള്‍ എന്റെ പേര് ഉപയോഗിക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ ഉദ്ദേശം എന്താണെന്നും എനിക്കറിയില്ല. ഇത് നിങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുക … ഒരു ദിവസം ഞാന്‍ നിങ്ങളെ കണ്ടെത്തും!’,എന്നായിരുന്നു അല്‍ഫോണ്‍സ്പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രമുഖ താരങ്ങും അല്‍ഫോണ്‍സ് പുത്രനെ പിന്തുണച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: