Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

അനവധി ബോണ്‍സായികളുടെ ഇടയില്‍ നില്‍ക്കുന്ന വടവൃക്ഷമാണ് സനാതനധര്‍മ്മം : പാക് വംശജന്‍ ഖാലിദ് ഉമര്‍

നിങ്ങള്‍ പ്രകാശം പരത്തുകയല്ല; നിങ്ങളാണ് പ്രകാശം !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2022, 10:42 pm IST
inSocial Trend

പാകിസ്ഥാനിലെ ലാഹോറില്‍ ജനിച്ച് ഇംഗ്ലണ്ടിലെ പോര്‍ട്ട്‌സ്മൗത്തില്‍ സ്ഥിര താമസമാക്കിയ ഖാലിദ് ഉമര്‍, മതേതരവാദിയും ഹ്യൂമനിസ്റ്റുമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഒരു സാര്‍വത്രിക മനുഷ്യാവകാശമാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. നിയമം, മന:ശാസ്ത്രം, സാമൂഹ്യ ശാസ്ത്രങ്ങള്‍, ഫിലോസഫി എന്നിവയില്‍ തല്‍പ്പരനായ ഖാലിദ് സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചാനലുകളിലും സജീവമാണ്. ഭാരതത്തിന്റെ സാര്‍വ്വലൗകികതയുടെ അടിസ്ഥാനം സനാതന ധര്‍മ്മമാണ് എന്ന് അദ്ദേഹം ലോകത്തെ ഓര്‍മ്മിപ്പിയ്‌ക്കുന്നു. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഫേസ്ബുക്കില്‍ ഖാലിദ് ഉമര്‍ കുറിച്ച വരികള്‍ വൈറല്‍ ആവുകയാണ്.

വര്‍ഷത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളില്‍ ഒന്നായ ഗണേശ ഉത്സവ ആഘോഷത്തിനു വേണ്ടി എന്റെ ഇന്ത്യ തയ്യാറെടുക്കുകയാണ്. തങ്ങളുടെ ദേവീ ദേവന്മാരെ ആഘോഷിയ്‌ക്കുന്ന ഉത്സവങ്ങളില്‍ നിറയ്‌ക്കുന്ന ഊര്‍ജ്ജവും ആവേശവും കൊണ്ട് സനാതന ധര്‍മ്മം എന്നെ കീഴടക്കിക്കളയുന്നു. കലകള്‍, വാസ്തുവിദ്യ, ചടുലത, വര്‍ണ്ണങ്ങള്‍, ക്രിയാത്മകത, കരകൗശലം, ആഹ്‌ളാദം, പ്രസാദം, ഉള്‍ക്കൊള്ളല്‍ എല്ലാമുണ്ട് അവയില്‍ !

രൂപപ്പെട്ട ശൈലിയ്‌ക്കനുസരിച്ച് സ്വാഭാവിക ചായ്വുകളുള്ള മനുഷ്യ മനസ്സിനു മേല്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതെ പല പല രൂപങ്ങളിലും ചിത്രീകരണങ്ങളിലും ദൈവം സ്വയം ആവിര്‍ഭവിച്ചിരിയ്‌ക്കുന്നു. ബഹുരൂപ ദൈവാരാധനയാണ് ഏറ്റവും ഉദാരമായ അനുഷ്ഠാനം എന്ന കാര്യം എനിക്ക് ഒരിയ്‌ക്കല്‍ കൂടി ബോദ്ധ്യപ്പെട്ടിരിയ്‌ക്കുന്നു. ബഹുമുഖമായി വിവിധ വിജ്ഞാന ശാഖകളില്‍ വ്യാപരിയ്‌ക്കാന്‍ ഏറ്റവും സമര്‍ത്ഥമായ ഒരു അവയവമായിട്ടാണ് പ്രകൃതി മനുഷ്യന്റെ തലച്ചോറ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യന്റെ തലച്ചോറ് എന്തിനു വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അതു പരിശീലിയ്‌ക്കാന്‍ ബഹുരൂപദൈവാരാധന മനുഷ്യനെ അനുവദിയ്‌ക്കുന്നു ! ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നത് ഒരു വിശ്വാസമാണ്; ആ ആനുകൂല്യത്തിന് പകരം മനോഹരമായി തിരികെ നല്‍കുക എന്നത് ഏതൊരു വിശ്വാസത്തിനും അപ്പുറമാണ്. അത് വലിയ തോതിലും തുടര്‍ച്ചയായുമുള്ള അന്വേഷണത്തിന് വഴിതുറക്കുന്നു. എന്റെ ഭാരതീയ സുഹൃത്തുക്കളേ, നിങ്ങളെന്റെ പ്രണാമം സ്വീകരിയ്‌ക്കൂ. നിങ്ങള്‍ ലോകത്തെ വിസ്മയിപ്പിയ്‌ക്കുന്നത് തുടര്‍ന്നു കൊണ്ടിരിയ്‌ക്കുന്നു. ദിവ്യതയെ ആവിഷ്‌ക്കരിയ്‌ക്കാനും, സംവദിയ്‌ക്കാനും, സ്ഥാപിയ്‌ക്കാനും, ആരാധിയ്‌ക്കാനും നിങ്ങളുടേതായ രീതിയില്‍ ഒരു സുസ്ഥിര സംവിധാനം നിങ്ങള്‍ രൂപപ്പെടുത്തി എടുത്തിരിയ്‌ക്കുന്നു. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ ഗ്രന്ഥങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നത് ദൈവത്തോട് സൗഹൃദം സ്ഥാപിയ്‌ക്കാനാണ്. ഒരു വിദൂര നക്ഷത്രത്തെ പോലെ അദ്ദേഹത്തെ ആരാധിയ്‌ക്കുന്ന അത്രയും തന്നെ അടുത്ത ഒരു കുടുംബാംഗത്തെ പോലെ നിങ്ങള്‍ അവനെ സ്‌നേഹിയ്‌ക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ആഘോഷങ്ങളില്‍ എന്നേയും പരിഗണിയ്‌ക്കുക. എന്റെ വേരും, വ്യക്തിത്വവും കിടക്കുന്നത് ഇതിലാണ്. അടുത്ത ഒമ്പതു ദിവസം നിങ്ങള്‍ ഭഗവാനു വേണ്ടി പാടുവാന്‍ പോകുന്ന സ്‌തോത്രങ്ങളോടും മന്ത്രങ്ങളോടും ഞാനും ഒത്തുചേരുന്നു. ഇത്രയും അകലെ ഇരുന്ന് യജ്ഞത്തിന്റെയും ആരതിയുടെയും പവിത്രമായ ജ്വാലകളാല്‍ ഞാനെന്റെ ആത്മാവിനെ ശുദ്ധീകരിയ്‌ക്കുന്നു. വിഘ്‌നങ്ങളെ നീക്കുന്ന ഗജമുഖ ഗണേശന്റെ തത്വദര്‍ശനത്തിനു മുന്നില്‍ ഞാന്‍ നമസ്‌ക്കരിയ്‌ക്കുന്നു.

വിഘ്‌നഹര്‍ത്താവ്, ഏകദന്തന്‍, പാര്‍വ്വതീപുത്രന്‍, വക്രതുണ്ഡന്‍, ഗജമുഖന്‍, ലംബോദരന്‍ എന്നിങ്ങനെ നൂറുക്കണക്കിന് നാമങ്ങളില്‍ നിങ്ങള്‍ ഭഗവാന്‍ ഗണേശനെ കീര്‍ത്തിയ്‌ക്കുന്നു. ഭഗവാനോടുള്ള നിങ്ങളുടെ പ്രേമത്തില്‍ എത്രമാത്രം സ്വാതന്ത്ര്യവും ഉദാരതയുമാണ് നിങ്ങള്‍ അനുഭവിയ്‌ക്കുന്നത് ! അത്ഭുതമുളവാക്കുന്നു !

ലൗഡ് സ്പീക്കര്‍ ഉപയോഗം നിറുത്തുന്നതിനെ ലോകം മുഴുവനുമുള്ള ഇസ്ലാം അനുയായികള്‍ എതിര്‍ക്കുമ്പോള്‍ സനാതനികള്‍ ശര്‍ക്കര, വിത്തും കളിമണ്ണും, പേപ്പര്‍ പള്‍പ്പ്, അരിപ്പൊടി, മഞ്ഞള്‍പ്പൊടി തുടങ്ങിയവ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതില്‍ ശ്രദ്ധിയ്‌ക്കുകയാണ് ! 

ഹിന്ദു ദൈവങ്ങള്‍ തങ്ങളുടെ അനുയായികളെ ചിന്തിയ്‌ക്കാന്‍ ശേഷിയുള്ളവരാക്കി ശാക്തീകരിയ്‌ക്കുമ്പോള്‍, ഇസ്ലാമിന്റെ അനുയായികള്‍ 1400 വര്‍ഷങ്ങളായി മരുഭൂമിയുടേയും ഗുഹയുടേതുമായ അന്ധമായ വിശ്വാസത്തില്‍ അഭയം തേടിക്കൊണ്ടിരിയ്‌ക്കുന്നു.

ദൈവം ഒരിയ്‌ക്കലും തന്റെ അനുയായികളില്‍ നിന്നും ബോണ്‍സായികള്‍ ഉണ്ടാക്കുകയില്ല. ദിവ്യത തന്റെ അനുയായികളെ വടവൃക്ഷങ്ങള്‍ പോലെ ഉയരത്തിലും വ്യാപ്തിയിലും പടര്‍ന്നു വളരാന്‍ അനുവദിയ്‌ക്കുന്നു. ചുറ്റുമുള്ള അനവധി ബോണ്‍സായികളുടെ ഇടയില്‍ നില്‍ക്കുന്ന വടവൃക്ഷമാണ് സനാതനധര്‍മ്മം.

ഇന്ത്യ വിജയിക്കട്ടെ ! സനാതന ധര്‍മ്മം വിജയിക്കട്ടെ ! സനാതനികള്‍ വിജയിക്കട്ടെ !

നിങ്ങള്‍ പ്രകാശം പരത്തുകയല്ല; നിങ്ങളാണ് പ്രകാശം !

ശുഭ ഗണേശ ചതുര്‍ത്ഥി

Tags: Hindu Dharmaവിനായകപ്രതിമസനാതന ധര്‍മ്മഖാലിദ് ഉമര്‍ഗണേശ ചതുര്‍ത്ഥി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

സനാതനധര്‍മ സമ്മേളനത്തില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിയിക്കുന്നു
Kerala

ഹിന്ദുക്കള്‍ ഒന്നിച്ച് നിന്ന് സംസ്‌കാരത്തെ സംരക്ഷിക്കണം: സ്വാമി ചിദാനന്ദപുരി

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.