Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മായം, അളവില്‍ കൃത്രിമം; പാല്‍ വിപണിയില്‍ മറുനാടന്‍ കമ്പനികളുടെ പകല്‍ക്കൊള്ള, ചെക്‌പോസ്റ്റുകളില്‍ ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനങ്ങളില്ല

രാജ്യത്തെവിടെയും പശുവിന്‍ പാല്‍ വില്‍ക്കുമ്പോള്‍ അതില്‍ ചുരുങ്ങിയത് 3.2 ശതമാനം കൊഴുപ്പും 8.3 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും അടങ്ങണമെന്നാണ് നിയമം. ഇതുപോലെ ഓരോതരം പാലിനും നിയമപരമായ പരിധികളുണ്ട്. എന്നാല്‍, ഇതൊന്നും പാലിക്കാതെയാണ് മറുനാടന്‍ പാല്‍കമ്പനികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത്.

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Aug 30, 2022, 02:59 pm IST
inThrissur

തൃശൂര്‍: മായം ചേര്‍ത്തും അളവില്‍ കൃത്രിമം കാണിച്ചും പാല്‍ വിപണിയില്‍ മറുനാടന്‍ കമ്പനികളുടെ പകല്‍ കൊള്ള. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രാസവസ്തുക്കള്‍ അടക്കം ചേര്‍ത്താണ് മറുനാടന്‍ കമ്പനികളുടെ പാല്‍ വില്‍പന. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പാലിന്റെ ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനങ്ങളില്ലെന്നതും ഇത്തരക്കാര്‍ മുതലെടുക്കുകയാണ്.  

പാലക്കാട്ടെ മീനാക്ഷിപുരത്തും കൊല്ലത്തെ ആര്യങ്കാവിലും മാത്രമാണു ചെക്‌പോസ്റ്റുകളുള്ളത്. മറ്റുള്ള സ്ഥലങ്ങളില്‍ പരിശോധിക്കാന്‍ സംവിധാനമില്ല. ജില്ലയിലേക്ക് വന്‍ തോതില്‍ എത്തുന്ന മറുനാടന്‍ പാല്‍ വ്യാപാരികള്‍ക്കു വന്‍ കമ്മിഷന്‍ നല്‍കിയാണു വിറ്റഴിക്കുന്നത്. പാക്കറ്റില്‍ രേഖപ്പെടുത്തിയ അളവില്‍ വരെ കൃത്രിമം കാണിച്ചിട്ടും ഇത്തരം കമ്പനികള്‍ക്കെതിരെ നടപടികള്‍ എടുക്കാതെ അധികൃതരും കണ്ണടയ്‌ക്കുകയാണ്.  

അഞ്ച് ദിവസം വരെ കാലാവധി  

ഒരു പാക്കറ്റിന് രണ്ട് ദിവസത്തെ കാലാവധി മാത്രമാണ് നിയമപ്രകാരം അനുവദിക്കുന്നത്. എന്നാല്‍, മറുനാടന്‍ കമ്പനികള്‍ അഞ്ച് ദിവസം വരെ കാലാവധി പാക്കറ്റില്‍ രേഖപ്പെടുത്തിയാണ് വിപണിയിലിറക്കുന്നത്.  ഇത് ആരും ശ്രദ്ധിക്കാത്തത് ഇവര്‍ക്ക് സഹായകരമാകുകയാണ്.  

രാജ്യത്തെവിടെയും പശുവിന്‍ പാല്‍ വില്‍ക്കുമ്പോള്‍ അതില്‍ ചുരുങ്ങിയത് 3.2 ശതമാനം കൊഴുപ്പും 8.3 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും അടങ്ങണമെന്നാണ് നിയമം. ഇതുപോലെ ഓരോതരം പാലിനും നിയമപരമായ പരിധികളുണ്ട്. എന്നാല്‍, ഇതൊന്നും പാലിക്കാതെയാണ് മറുനാടന്‍ പാല്‍കമ്പനികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത്.  

തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയില്‍ പാല്‍ വാങ്ങി രാസവസ്തുക്കള്‍ അടക്കം ചേര്‍ത്തു കവറിലാക്കി വില്‍പന നടത്തുന്ന കമ്പനികളാണ് ഭൂരിഭാഗവും. മറുനാടന്‍ കമ്പനികള്‍ പിടിമുറക്കിയതോടെ, ജില്ലയില്‍ ഉല്‍പാദിക്കപ്പെടുന്ന പാലിന്റെ അളവിനനുസരിച്ചുള്ള വില്‍പനയും നടക്കാതായി. സഹകരണ സംഘങ്ങള്‍ മുഖേന അളക്കുന്ന പാല്‍ ലീറ്ററിന് ശരാശരി 35 രൂപയാണ് കര്‍ഷകര്‍ക്ക് വില ലഭിക്കുന്നത്. നിലവിലെ ഉല്‍പാദന ചെലവുമായി പൊരുത്തപ്പെടുന്നതല്ല ഈ വിലയെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ലീറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് 40 മുതല്‍ 45 രൂപ വരെയാണ് നിലവില്‍ വരുന്ന ചെലവ്. നിലവിലെ ചെലവ് അനുസരിച്ച് ഒരു ലീറ്റര്‍ പാല്‍ 10 രൂപ നഷ്ടത്തിലാണ് കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്നത്. ഒരു ലീറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് 40.17 രൂപ ചെലവുണ്ടെന്ന് 2018ല്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതുവരെയായിട്ടും ക്ഷീരകര്‍ഷകര്‍ക്ക് അനുകൂലമായ നടപടികളുണ്ടായിട്ടില്ല.  

പാസ്ചുറൈസ് ചെയ്യാറില്ല; ഫോര്‍മാലിന്‍ ചേര്‍ക്കും  

രോഗാണുക്കളെ നശിപ്പിക്കാനും പാല്‍ കേടാകാതെ സൂക്ഷിക്കാനുമായി പാല്‍ പാസ്ചുറൈസ് ചെയ്യണം. എന്നാല്‍, പല മറുനാടന്‍ കമ്പനികളും ഇതു പാലിക്കാതെ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കളാണ് പാല്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്നത്. ആന്റിബയോട്ടിക് പൊടിച്ചു ചേര്‍ത്ത് വരെ മറുനാടന്‍ കമ്പനികള്‍ പാല്‍ വിപണിയില്‍ എത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഒരു ടാങ്ക് പാലില്‍ 100 മില്ലിഗ്രാം ആന്റി ബയോട്ടിക് ചേര്‍ത്താല്‍ പോലും പാലിലെ ബാക്ടീരിയകള്‍ നശിക്കുമെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.  

ഇതു കണ്ടുപിടിക്കാനും പാടാണ്. ഈ പാല്‍ ഉറയൊഴിച്ചാല്‍ തൈരാവില്ല. പാലിന്റെ അസിഡിറ്റി കുറയ്‌ക്കാന്‍ അപ്പക്കാരം ചേര്‍ക്കുന്ന മറുനാടന്‍ കമ്പനികളുമുണ്ടെന്നതും യാഥാര്‍ഥ്യം. ഒരു കമ്പനി തന്നെ പല പേരുകളില്‍ പാക്കറ്റ് പാല്‍ വിപണിയിലെത്തിക്കുന്നുണ്ട്. തൈരു വില്‍പനയിലും സമാന തട്ടിപ്പാണു മറുനാടന്‍ കമ്പനികള്‍ നടത്തുന്നത്.

Tags: Thrissurചെക് പോസ്റ്റ്milk
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.