Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊന്നോണത്തെ വരവേറ്റ് ഇന്ന് അത്തം; തുമ്പയും മുക്കുറ്റിയും ചെത്തിയും പൂക്കളത്തില്‍ നിറയും, നാടും നഗരവും ഓണത്തിരക്കിലേക്ക്

വടക്കുന്നാഥ ക്ഷേത്രം മൈതാനിയില്‍ സായാഹ്ന സൗഹൃദ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഭീമന്‍ അത്തപ്പൂക്കളം തീര്‍ക്കും. 1500 കിലോ പൂക്കള്‍ ഉപയോഗിച്ച് 60 അടിയിലുള്ള പൂക്കളമാണ് ഒരുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 12:13 pm IST
inKerala

തൃശൂര്‍: പൂവിളിയുടെ ആരവമുണര്‍ത്തി ഇന്ന് അത്തം. നാടും നഗരവും ഓണത്തിരക്കിലേക്ക്.  ഇന്നുമുതല്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളമിടും. തുമ്പയും മുക്കുറ്റിയും ചെത്തിയും ചെമ്പരത്തിയും കാശിതുമ്പയും വാടാമല്ലിയും ചെണ്ടുമല്ലിയുമെല്ലാം പൂക്കളത്തില്‍ നിറയും.  

നാട്ടുപൂക്കള്‍ക്ക് പകരം തമിഴ്നാട്ടില്‍ നിന്നെത്തുന്ന പൂക്കളാണ് എല്ലാവരും ഇപ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത്. അത്തപ്പൂക്കളത്തിനുള്ള വിവിധ ഇനം പൂക്കള്‍ കടകളിലെത്തി കഴിഞ്ഞു. തൃശൂര്‍ നഗരത്തില്‍ വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ പ്രത്യേകം സ്റ്റാളുകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാതരം പൂക്കള്‍ അടങ്ങിയ കിറ്റുകള്‍ ഇവിടെ നിന്ന് ലഭിക്കും. തമിഴ്‌നാട്, ബെംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പൂക്കള്‍ കൊണ്ടുവരുന്നത്. ഏറ്റവും കൂടുതല്‍ പൂക്കളെത്തുന്നത് തമിഴ്നാട്ടില്‍ നിന്ന് തന്നെയാണ്. അരളി, ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി തുടങ്ങിയ പൂക്കളാണ് ഇവയില്‍ കൂടുതലും. പ്രധാനം. തമിഴ്‌നാട്ടിലെ തേവാള, പാവൂര്‍ ഛത്രം, ആലങ്കുളം, തിരുനെല്‍വേലി, ശങ്കരന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പൂക്കളെത്തുന്നത്. റോസ, ജമന്തി എന്നിവ ബെംഗ്ലൂരുവില്‍ നിന്നുമെത്തുന്നുണ്ട്.  

വടക്കുന്നാഥ ക്ഷേത്രം മൈതാനിയില്‍ സായാഹ്ന സൗഹൃദ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഭീമന്‍ അത്തപ്പൂക്കളം തീര്‍ക്കും. തുടര്‍ച്ചയായി 15-ാം വര്‍ഷമാണ് തെക്കേഗോപുര നടയില്‍ അത്തപ്പൂക്കളം തീര്‍ക്കുന്നതെന്ന് കൂട്ടായ്‌മ ജനറല്‍ കണ്‍വീനര്‍ അഡ്വ.ഷോബി ടി.വര്‍ഗീസ് പറഞ്ഞു. 1500 കിലോ പൂക്കള്‍ ഉപയോഗിച്ച് 60 അടിയിലുള്ള പൂക്കളമാണ് ഒരുക്കുന്നത്. ആനയും പൂരവും ഉള്‍കൊള്ളുന്ന പൂക്കളത്തിന്റെ സ്‌കെച്ച് ആര്‍ട്ടിസ്റ്റ് സ്റ്റീഫന്‍, ആനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കി കഴിഞ്ഞു.  

ഇന്ന് പുലര്‍ച്ചെ മൂന്നിന് വടക്കുന്നാഥ ക്ഷേത്രത്തിലെ നിയമവെടിക്ക് ശേഷം 150 ഓളം പേരടങ്ങിയ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ പൂക്കളമിട്ട് തുടങ്ങി. കല്യാണ്‍ ഗ്രൂപ്പ് സാരഥി ടി.എസ് പട്ടാഭിരാമന്‍ ആദ്യപുഷ്പം അര്‍പ്പിച്ചു. തൃശൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച പൂക്കള്‍ കൊണ്ടാണ് ഭീമന്‍ പൂക്കളം ചമയ്‌ക്കുന്നത്.  

ഓണനാളുകളെ വര്‍ണാഭമാക്കാന്‍ കലാവിരുന്ന്,പുലിക്കളി 11ന്  

തൃശൂർ ജില്ലാഭരണകൂടത്തിന്റേയും ഡിടിപിസിയുടെയും നേതൃത്വത്തില്‍ വിവിധ കലാ-വിനോദ പരിപാടികള്‍ അരങ്ങേറും. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ വേദിയില്‍ 7ന് വൈകിട്ട് 4.30ന് പഞ്ചവാദ്യത്തോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. 6.30ന് കലാമണ്ഡലത്തിലെ സംഘം അവതരിപ്പിക്കുന്ന നൃത്തം, നന്ദകിഷോര്‍ അവതരിപ്പിക്കുന്ന വണ്‍മാന്‍ കോമഡി ഷോ, മ്യൂസിക് ബാന്‍ഡിന്റെ സംഗീതവിരുന്ന് എന്നിവയുമുണ്ടാകും.  

8ന് വൈകിട്ട് 5.30ന് കലാഭവന്‍ സുധീറും സതീഷും അവതരിപ്പിക്കുന്ന കോമഡി നൈറ്റ്, 7.30ന് റാസ  ബീഗം അവതരിപ്പിക്കുന്ന ഗസല്‍ രാവ് എന്നിവയുണ്ടാകും. 9ന് കൊച്ചിന്‍ ഹീറോസിന്റെ മെഗാഷോ, ജയരാജ് വാര്യരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, 10ന് വൈകിട്ട് 5.30ന് തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം എന്നിവ വേദിയിലെത്തും.

11ന് ഉച്ചയ്‌ക്ക് ശേഷം നഗരത്തില്‍ വിവിധ സംഘങ്ങള്‍ അണിനിരക്കുന്ന പുലിക്കളി അരങ്ങേറും. ഇത്തവണ 5 സംഘങ്ങളാണ് പുലിക്കളിയില്‍ പങ്കെടുക്കുന്നത്. വൈകീട്ട് 6ന് സമാപന സമ്മേളനം നടക്കും. 7.30ന് തൃശൂര്‍ കലാസദന്റെ മ്യൂസിക് നൈറ്റ്. ഓണാഘോഷങ്ങളുടെ ഭാഗമായി ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, പീച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പ്രാദേശികമായി ആഘോഷങ്ങള്‍ ഉണ്ടാകും.

നട്ടുനനച്ച സ്‌കൂള്‍ മുറ്റത്തെ പൂക്കള്‍ കൊണ്ടൊരു അത്തം  

വലപ്പാട്: ഒഴിവുസമയം തങ്ങള്‍ നട്ടുനനച്ച ചെണ്ടുമല്ലി പൂക്കള്‍ക്കൊണ്ട് കുരുന്നുകള്‍ ഇന്ന് അത്തപ്പൂക്കളമൊരുക്കും. വലപ്പാട് ജിഡിഎം എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇത്തവണ വിദ്യാലയ ഉദ്യാനത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കള്‍ കൊണ്ടും ആകാശമല്ലി, നന്ത്യാര്‍വട്ടം, ചെത്തി തുടങ്ങിയ നാടന്‍ പൂക്കള്‍ കൊണ്ട് വിദ്യാലയ അങ്കണത്തില്‍ പൂക്കളം തീര്‍ക്കുക.  

വിദ്യാലയത്തിലെ ഉദ്യാനത്തിലേക്ക് കൃഷി ചെയ്യുവാനായുള്ള ചെണ്ടുമല്ലി തൈകള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി വരദ ലക്ഷ്മിയാണ് സ്‌കൂളിലേക്ക് നല്കിയത്. സ്‌കൂള്‍ കാര്‍ഷിക ക്ലബ് ഭാരവാഹികളായ സി.ആര്‍. ആദികൃഷ്ണ, ടി.എസ്. അനികേത്, ശിവാമൃത്, അജ്വല്‍ തരുണ്‍, അനഘ എന്നിവരാണ് ചെടികളുടെ പരിചരണ ചുമതലയിലുള്ളത്. ഇന്ന് രാവിലെ 10ന് സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ സി.കെ. കുട്ടന്‍ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും

Tags: OnamFlowerAthamPookkalam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.