Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലാം ജയത്തോടെ ആഴ്‌സണല്‍ മുന്നില്‍; നാലാം മത്സരത്തിലും പീരങ്കിപ്പടയ്‌ക്ക് ജയം

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 56-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചിലൂടെയാണ് ഫുള്‍ഹാം മുന്നിലെത്തിയത്. ആഴ്‌സണല്‍ പ്രതിരോധനിര താരം ഗബ്രിയേല്‍ മഗല്‍ഹെയ്‌സിന്റെ പിഴവില്‍ നിന്നാണ് മിട്രോവിച്ച് സ്‌കോര്‍ ചെയ്തത്. 64-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ആഴ്‌സണലിനെ ഒപ്പമെത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 10:20 pm IST
in Football

ലണ്ടന്‍: ഈ സീസണില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന ആഴ്ണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമത് തുടരുന്നു. നാലാം മത്സരത്തിലും പീരങ്കിപ്പട ജയം കണ്ടു. ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാമിനെയാണ് വീഴ്‌ത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ജയം.  

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 56-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചിലൂടെയാണ് ഫുള്‍ഹാം മുന്നിലെത്തിയത്. ആഴ്‌സണല്‍ പ്രതിരോധനിര താരം ഗബ്രിയേല്‍ മഗല്‍ഹെയ്‌സിന്റെ പിഴവില്‍ നിന്നാണ് മിട്രോവിച്ച് സ്‌കോര്‍ ചെയ്തത്. 64-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ആഴ്‌സണലിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്കെന്നു തോന്നിയ ഘട്ടത്തില്‍ പ്രതിരോധപ്പിഴവിന് പരിഹാരമായി ഗബ്രിയേല്‍ ആഴ്‌സണലിന്റെ വിജയ നായകനായി.  

85-ാം മിനിറ്റില്‍ ബോക്സിനുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഗബ്രിയേല്‍ പീരങ്കിപ്പടയുടെ വിജയ ഗോള്‍ നേടി. നാല് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായാണ് ആഴ്‌സണല്‍ ഒന്നാമത് തുടരുന്നത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയന്റ് വീതമുള്ള മാഞ്ചെസ്റ്റര്‍ സിറ്റി രണ്ടാമതും ബ്രൈട്ടണ്‍ മൂന്നാമതുമാണ്.

തട്ടകത്തില്‍ എര്‍ലിങ് ഹോളണ്ടിന്റെ ഹാട്രിക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയമൊരുക്കിയത്. രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് സിറ്റിയുടെ ജയം. നാലാം മിനിറ്റില്‍ സിറ്റി പ്രതിരോധ താരം ജോണ്‍ സ്റ്റോണ്‍സിന്റെ സെല്‍ഫ് ഗോളും 21-ാം മിനിറ്റില്‍ ജോക്കിം ആന്‍ഡേഴ്സണിന്റെ ഗോളും സിറ്റിയെ ഞെട്ടിച്ചു. ഇടവേളയ്‌ക്കു പിരിയുമ്പോള്‍ ഈ ഗോളുകളില്‍ സിറ്റി പിന്നില്‍.

രണ്ടാം പകുതിയില്‍ വന്‍ തിരിച്ചുവരവ്. 53-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ തിരിച്ചടിക്ക് തുടക്കമിട്ടത്. പിന്നാലെ സൂപ്പര്‍താരം എര്‍ലിങ് ഹാളണ്ടിന്റെ മിന്നും പ്രകടനം. 62, 70, 81 മിനിറ്റുകളിലാണ് ഹാളണ്ട് വലകുലുക്കിയത്. ഇതോടെ സിറ്റിക്ക് മൂന്നാം ജയം.  

മറ്റൊരു കളിയില്‍ ചെല്‍സി 2-1ന് ലെസ്റ്ററിനെ പരാജയപ്പെടുത്തി. റഹിം സ്റ്റെര്‍ലിങ്ങിന്റെ ഇരട്ടഗോളുകളാണ് നീലപ്പടയ്‌ക്ക് ജയം സമ്മാനിച്ചത്. ഹാര്‍വി ബാണ്‍സ് ലെസ്റ്ററിന്റെ ആശ്വാസം. ചെല്‍സിയുടെ രണ്ടാം വിജയമാണിത്.

ചെമ്പടമേളം

ലീഗില്‍ ലിവര്‍പൂളിന്റെ ശക്തമായ തിരിച്ചുവരവ്. കഴിഞ്ഞ കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ ലിവര്‍പൂള്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത ഒമ്പത് ഗോളിന് തുരത്തി. ചെമ്പടയുടെ ആദ്യ ജയമാണിത്.  

ലൂയിസ് ഡയസിന്റെയും റൊബോര്‍ട്ടോ ഫിര്‍മിനൊയുടെയും ഇരട്ട ഗോളുകളാണ് വന്‍ ജയത്തിന് അടിത്തറയിട്ടത്. ഡയസ് മൂന്ന്, 85 മിനിറ്റുകളിലും ഫിര്‍മിനൊ 31, 62 മിനിറ്റുകളിലും സ്‌കോര്‍ ചെയ്തു. ഹാര്‍വി എല്യറ്റ് (ആറ്), ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് (28), വിര്‍ജില്‍ വാന്‍ ഡിക്ക് (45), ഫാബിയോ കാര്‍വലോ (80) എന്നിവരും ചെമ്പടയ്‌ക്കായി ലക്ഷ്യം കണ്ടു. ബേണ്‍മൗത്ത് പ്രതിരോധതാരം ക്രിസ് മെഫാമിന്റെ സെല്‍ഫ് ഗോളും അവരുടെ പട്ടികയിലുണ്ട്.  

പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. മുന്‍പ് 1989ല്‍ ക്രിസ്റ്റല്‍ പാലസിനെതിരേയാണ് ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒമ്പത് ഗോളുകള്‍ക്ക് ജയിക്കുന്നത്. മറ്റൊരു മത്സരത്തില്‍ ബ്രൈട്ടണ്‍ 1-0ന് ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പ്പിച്ചപ്പോള്‍ എവര്‍ട്ടണിനെ ബ്രെന്റ്‌ഫോഡ് തളച്ചു (1-1).

Tags: footballആഴ്‌സണല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം
Football

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

Kerala

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.