തിരുവനന്തപുരം : സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറുകള്‍ക്ക് പിന്നില്‍ സിപിഎം തന്നെയെന്ന് ബിജെപി. കസ്റ്റഡിയിലുള്ള എബിവിപി പ്രവര്‍ത്തകര്‍ നിരപരാധികളാണ്. ഇവര്‍ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലായിരുന്നെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്
ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലായിരുന്ന എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞത് എങ്കില്‍ മറുപടി പറയേണ്ടത് പോലീസാണ്. ബിജെപി പ്രവര്‍ത്തകരെയും കാര്യാലയങ്ങളെയും സംരക്ഷിക്കും. അക്രമം അഴിച്ചുവിട്ടാല്‍ നോക്കി നില്‍ക്കില്ല. മാസങ്ങള്‍ പിന്നിട്ടിട്ടിട്ടും എന്തുകൊണ്ടാണ് എകെജി സെന്റര്‍ ആക്രമണകേസിലെ പ്രതികളെ പിടികൂടാത്തത് എന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: