ന്യൂദൽഹി: കശ്മീരില്‍ ഹിന്ദുക്കളായ നിരവധി കശ്മീരി പണ്ഡിറ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കി ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഹിന്ദു വംശഹത്യയെക്കുറിച്ച് മറുപടി ഇല്ലാതെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഉത്തരംമുട്ടിയതോടെ ക്ഷോഭിച്ച് മൈക്ക് വലിച്ചെറിഞ്ഞ് അദ്ദേഹം ടൈംസ് നൗ ടിവി ചാനലില്‍ ജേണലിസ്റ്റ് നാവിക കുമാര്‍ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു നാടകീയ സംഭവവികാസങ്ങള്‍. ഈ ടിവി ചര്‍ച്ച ഇപ്പോള്‍ വൈറലാണ്. നേരത്തെ നൂപുര്‍ ശര്‍മ്മ വിവാദപരാമര്‍ശനം നടത്തിയ ചര്‍ച്ചയും നാവിക കുമാറിന്റെതായിരുന്നു.
1989ലെ ഹിന്ദു വംശഹത്യയെ കുറിച്ചുള്ള ചോദ്യമാണ് അബ്ദുള്ളയെ പ്രകോപിതനാക്കിയത്. അന്ന് ഒരു ലക്ഷത്തിലധികം വരുന്ന കശ്മീരി പണ്ഡിറ്റുകള്‍ ഇസ്ലാമിക തീവ്രവാദികളുടെ അക്രമം ഭയന്ന് താഴ് വര വിട്ടോടിപ്പോയി. നിരവധി ഹിന്ദു കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടു. 1990ല്‍ ഈ അക്രമങ്ങള്‍ നടക്കുമ്പോള്‍ ഫറൂഖ് അബ്ദുള്ളയായിരുന്നു മുഖ്യമന്ത്രി.
1989ൽ കശ്മീരിൽ നടന്നത് വംശഹത്യയോ പലായനമോ ആയിരുന്നില്ലെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. പിന്നെ അത് എന്തായിരുന്നുവെന്ന മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യത്തിന്, അത് കശ്മീരികളുടെ വിധിയായിരുന്നു എന്നാണ് ഫറൂഖ് അബ്ദുള്ള മറുപടി നൽകിയത്. തുടർന്ന്, ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് കശ്മീരിൽ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ പേരുകൾ സഹിതം മാദ്ധ്യമ പ്രവർത്തക ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഇതിൽ പ്രകോപിതനായ ഫറൂഖ് അബ്ദുള്ള മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.
അവതാരക ചർച്ച വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും അവർ ബിജെപിയുടെ പക്ഷം പിടിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞാണ് ഫറൂഖ് അബ്ദുള്ള പ്രകോപിതനായി ചര്‍ച്ചാവേദി വിട്ടിറങ്ങിയത്. മൈക്ക് വലിച്ചെറിയുകയും ചെയ്തു. തന്നെ ബിജെപി ആക്കാൻ ശ്രമിക്കുന്ന ഫറൂഖ് അബ്ദുള്ള, കശ്മീരി ഹിന്ദുക്കളെ ആരുടെ പക്ഷത്താണ് ചേർക്കാൻ ശ്രമിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് ഫറൂഖ് അബ്ദുള്ളയ്‌ക്ക് മറുപടി ഇല്ലായിരുന്നു.
തുടർന്ന്, ഇതാണ് ന്യൂനപക്ഷ ഹിന്ദുക്കൾക്ക് കശ്മീരിൽ നേരിടേണ്ടി വന്ന ദുരവസ്ഥയുടെ യഥാർത്ഥ ചിത്രം എന്നും നാവിക കുമാര്‍ തുറന്നടിച്ചു. ചോദ്യങ്ങളോട് മുഖം തിരിക്കുന്നതും ചോദ്യം ആവർത്തിക്കുന്നവരെ പക്ഷപാതികൾ ആക്കുന്നതും എളുപ്പമുള്ള കാര്യമാണെന്നും നാവിക ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: