മൊഗാദിഷു: സൊമാലിയയിലെ ഹയാത്ത് ഹോട്ടല്‍ വളഞ്ഞ് ഇസ്ലാമിക തീവ്രവാദികളായ അല്‍-ഷബാബ് സംഘം. 30മണിക്കൂര്‍ നേരം ഭീതി സൃഷ്ടിച്ച തീവ്രവാദികളെ ഒടുവില്‍ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ ആകെ 40 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു.
നാല് അല്‍ ഷബാബ് തീവ്രവാദികളാണ് ബന്ദിനാടകത്തിന് നേതൃത്വം നല്‍കിയത്. മൂവരേയും സോമാലിയ പ്രതിരോധ സേന വധിച്ചു. നാലാമത്തെ തീവ്രവാദി ആള്‍ക്കൂട്ടത്തിലേക്ക് ഓടിമറയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞായറാഴ്ച വധിച്ചു. ഇപ്പോള്‍ നാല് പേര്‍ എന്ന് ആദ്യ റിപ്പോര്‍ട്ടുണ്ടെങ്കിലും അത്ര തീവ്രവാദികള്‍ സംഘത്തിലുണ്ടായിരുന്നു എന്ന വ്യക്തമല്ല. സൊമാലി സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട വെടിവെയ്പില്‍ ഹയാത്ത് ഹോട്ടലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവിലായിരുന്നു ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. സൊമാലിയ പ്രസിഡന്‍റായി ഹസന്‍ ഷേഖ് മൊഹമുദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യത്തെ ആക്രമണമായിരുന്നു ഇത്. പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അല്‍-ഷബാബ് എന്ന തീവ്രവാദിസംഘടനയെ തീര്‍ക്കുമെന്ന് പ്രസിഡന്‍റ് പ്രഖ്യാപനം നടത്തിയതിലുള്ള വിരോധമായിരുന്നു ആക്രമണത്തിന് കാരണം.
കഴിഞ്ഞ 15 വര്‍ഷമായി സൊമാലിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയാണ് അല്‍ ഷബാബ്.
ആഗസ്ത് 19നാണ് ഹയാത്ത് ഹോട്ടല്‍ തീവ്രവാദികള്‍ വളഞ്ഞത്. ആദ്യം ഹോട്ടലിന് പുറത്ത് ഒരു വന്‍ സ്ഫോടനം നടത്തിയതിന് ശേഷമാണ് തോക്കുകളും സ്ഫോടകവസ്തുക്കളും മറ്റ് ആയുധങ്ങളും ഏന്തി തീവ്രവാദികള്‍ ഹോട്ടലിനുള്ളിലേക്ക് കയറിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പതിവായി സന്ദര്‍ശിക്കുന്ന ഹോട്ടലാണ് ഹയാത്ത് എന്നതിലാണ് സര്‍ക്കാരിനെതിരായ ആക്രമണത്തിന് ഈ ഹോട്ടല്‍ തന്നെ തീവ്രവാദികള്‍ തെരഞ്ഞെടുത്തത്. അല്‍ ക്വെയ്ദ സംഘടനയുടെ ഭാഗമാണ് അല്‍ ഷബാബ്.
തീവ്രവാദികള്‍ക്കെതിരെ സ്ഫോടക വസ്തുക്കളും സുരക്ഷാ സേന ഉപയോഗിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അല്‍ ഷബാബ് വക്താവ് അബു മുസാബ് പറഞ്ഞു. സൊമാലി രഹസ്യ, സുരക്ഷ ഏജന്‍സി തലവനും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: