ന്യൂദല്‍ഹി : കണ്ണൂര്‍ സര്‍വകലാശാലയിലെ ബന്ധു നിയമനത്തിന് തടയിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസ്സുയര്ത്തുന്നതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സിപിഎം നേതാക്കളുടെ ബന്ധു നിയമനത്തിനുള്ള സ്ഥാപനമല്ല സര്‍വ്വകലാശാലകളെന്ന് അദ്ദേഹം വ്യക്തമായി ഇതിലൂടെ സൂചിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വജന പക്ഷപാതം അഴിമതിയാണ് എന്ന് പാര്‍ട്ടി നയമായി പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. ആ നിലയില്‍ ഇത് ഒരു സ്വജന പക്ഷപാതമാണെന്ന് സിപിഎം കണ്ടെത്തിയ സ്ഥിതിക്ക് ഇതിന്റെ പിന്നിലുള്ള അഴിമതിയെ കുറിച്ചു കൂടി അന്വേഷിക്കേണ്ടതുണ്ട്.
കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്സിലര് ഇത് ആദ്യമായല്ല ഇത്തരത്തില്‍ നിയമ വിരുദ്ധമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. മുമ്പ് ചട്ടങ്ങളെല്ലാം മറികടന്ന് വിസി ഒരു കോളേജിന് അംഗീകാരം കൊടുത്തത് വിവാദമായിരുന്നു. ഇത്തരത്തില്‍ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വന്തക്കാരായിട്ടുള്ള ആളുകളെ കുത്തി തിരുകാന്‍ പാര്‍ട്ടിയുടേയും നേതാക്കളുടേയും താത്പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്സിലറെ പുനര്‍നിയമനം നടത്തിയതെന്ന് ഇപ്പോള്‍ പുറത്തുവരികയാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് വിസിയെ വീണ്ടും നിയമിച്ചത്.
വിസിയുടെ നിയമനം സംബന്ധിച്ചുള്ള ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നാണ് വിസി ഇതിനോട് പ്രതികരിച്ചത്. സര്‍വ്വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ ആകണമെന്നാണ് സീതാറാം യെച്ചൂരി മുമ്പ് പറഞ്ഞത്. ആദ്യം കേരളത്തിലെ സര്‍വ്വകലാശാലകളില്‍ എന്ത് നടക്കുന്നുവെന്ന് സിപിഎം ആദ്യം പരിശോധിച്ചശേഷം പ്രതികരിക്കണം. ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണറാണ് തീരുമാനം എടുക്കേണ്ടിയിരുന്നത് അദ്ദേഹം തീരുമാനം കൈക്കൊണ്ടൈന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പാലക്കാട് കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിനാണ് ബന്ധം ബിജെപിക്കും ആര്‍എസ്എസിനും അതില്‍ പങ്കില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന പ്രസ്താവന തമാശയാണ്. മോദി സര്‍ക്കാര്‍ രാജ്യത്തിന് സഹകരണ ഫെഡറലിസത്തിന് വേണ്ടി നിലകൊള്ളുന്നതാണ്. അഴിമതിക്കും സ്വജന പക്ഷപാതത്തിനും നരേന്ദ്രമോദി സര്‍ക്കാര്‍ എതിരാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും അത് ഉയര്‍ത്തിപിടിച്ചുകൊണ്ട് ഗവര്‍ണര്‍ അടക്കം പ്രവര്‍ത്തിക്കും. സര്‍ക്കാരിനെ അട്ടിമറിക്കുക എന്നത് 156 മാര്‍ക്കും 651 മാര്‍ക്കും രണ്ടുപേര്‍ വാങ്ങി ഇന്റര്‍വ്യൂ കഴിഞ്ഞ് അവസാനം റിസല്‍ട്ട് വന്നപ്പോള്‍ 156 മാര്‍ക്ക് വാങ്ങിവര്‍ ഒന്നാം റാങ്കും 651 വാങ്ങിയ ആള് രണ്ടാം സ്ഥാനത്തുമാണ് എത്തിയ സ്ഥിതി കേരളത്തില്‍ അല്ലാതെ വേറെ എവിടേയും ഉണ്ടാകില്ലെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: