കരമന: പ്രായം അഞ്ച് വയസ്സ്. പക്ഷേ അത്ഭുതപ്പെടുത്തുന്ന ഓര്‍മ്മശക്തി. ലോകത്ഭുതങ്ങള്‍, ഭൂഖണ്ഡങ്ങള്‍, മഹാസമുദ്രങ്ങള്‍ ഗ്രഹങ്ങള്‍ ഇവയുടെ പേരുകള്‍ ഇരുപത്തിരണ്ട് സെക്കന്റുകള്‍ക്കുള്ളില്‍ പറയും. അതും മുപ്പത്തിമൂന്ന് സെക്കന്റില്‍. ഇരുപത്തിയേഴ് സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രം കണ്ട് പേരുകള്‍ പറയും.
മൂന്ന് മിനിറ്റില്‍ ഇരുപത്തിയാറ് ഇംഗ്ലീഷ് പദ്യങ്ങള്‍ ചൊല്ലും. നെടുങ്കാട് വാര്‍ഡിലെ പോപ്പുലര്‍ റോഡില്‍ കൃഷ്ണമോഹന് ഹൗസില്‍ റോഷന് നിഷ ദമ്പതികളുടെ മകളായ ശ്രീഹമൃതയാണ് അഞ്ചാം വയസില്‍ ഓര്‍മ്മ ശക്തി കൊണ്ട് നാട്ടിലും സ്കൂളിലും വിസ്മയ താരമായി മാറിയത്. ഈ ചെറുപ്രായത്തില്‍ തന്നെ ഇന്റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡും ഏഷ്യബുക്ക് ഓഫ് റിക്കോര്ഡ്സും കലാം വേള്‍ഡ് റെക്കോര്‍ഡ്സും. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും കരസ്ഥമാക്കി.
എല്‍കെജി യില്‍ പഠിക്കുമ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്ഡ്സും കലാം വേര്‍ഡ് റെക്കോര്‍ഡ്സും ഈ കൊച്ചു മിടുക്കിയെ തേടിയെത്തിയത്. ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സ് 2021 ലും 2022 ലും ഹമൃതയ്ക്ക് ലഭിച്ചു. മൂന്നാം വയസ് മുതലാണ് മകളുടെ ഓര്‍മ്മശക്തിയെക്കുറിച്ച് മനസ്സിലാകുന്നതെന്ന് അച്ഛന് റോഷന് പറയുന്നു. കുഞ്ഞിന് പാടി കൊടുക്കുന്ന പദ്യങ്ങളും മഹാന്മാരുടെ ചിത്രങ്ങള്‍ കാണിച്ച് പറഞ്ഞു കൊടുക്കുന്ന പേരുകളും ശ്രീഹമൃത വളരെ പെട്ടെന്ന് ഹൃദിസ്ഥമാക്കും, പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ എത്ര നാള് കഴിഞ്ഞാലും മറക്കുകയുമില്ല.
അഞ്ച് മിനിറ്റില്‍ മുപ്പത്തിയഞ്ച് ഇംഗ്ലീഷ് പദ്യങ്ങള്‍ ചൊല്ലിയും ഇരുപത്തിനാല് സെക്കന്റില്‍ മുപ്പത്തിയൊന്ന് സ്പോര്‍ട്സ് ഇനങ്ങളുടെ ചിത്രങ്ങള്‍ കണ്ട് അവയുടെ പേരുകള്‍ പറഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഇന്റര്‍നാഷണല്‍ വേള്‍ഡ് റെക്കോര്‍ഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഈ കൊച്ചു മിടുക്കി കരസ്ഥമാക്കിയത്.
നന്തന്‍കോട് ഹോളി ഏഞ്ചല്‍സ് സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ് ശ്രീഹമൃത. അച്ഛന് റോഷന് കയര്‍, റോപ് തുടങ്ങിയവയുടെ മൊത്ത കച്ചവടമാണ്. അമ്മ നിഷയാണ് ശ്രീഹമൃതയ്ക്ക് പദ്യങ്ങളും മറ്റു പൊതു വിജ്ഞാനങ്ങളും പഠിപ്പിച്ചു കൊടുക്കുന്നത്. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്ര മന്ത്രി വി.മുരളീധരന്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്.അനില്‍ അഡ്വ.ആന്റണി രാജു, കൗണ്‍സിലര്‍മാരായ കരമന അജിത്ത്, സിമി ജ്യോതിഷ്, ബിജെപി നേതാവ് എസ്.കെ.പി. രമേശ് തുടങ്ങിയവര്‍ ശ്രീഹമൃതയെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: