Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാരത ശില്‍പികള്‍ നമ്മള്‍…

സിനിമയിലെ വെറുമൊരു ഉല്ലാസ സന്ദര്‍ഭത്തെ മനോഹരമായ ഒരു ദേശഭക്തി ഗാനത്തിലൂടെ വേറിട്ടതാക്കാന്‍ ശ്രീകുമാരന്‍ തമ്പിക്കു കഴിഞ്ഞു

Janmabhumi Online by Janmabhumi Online
Aug 14, 2022, 06:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഷാജന്‍ സി. മാത്യു

”ബംഗാളുള്‍ക്കടല്‍ പാടും ഗാഥകള്‍

അറബിക്കടലേറ്റു പാടുന്നു

കശ്മീരില്‍ വിടരും പൂവിന്‍ ഗന്ധം

കന്യാകുമാരി നുണയുന്നു…”

കവികള്‍ എന്നും സ്വപ്‌നജീവികളാണ്. സാധാരണക്കാര്‍ക്കു വിശ്വാസമില്ലാത്ത, ശേഷിയില്ലാത്ത സ്വപ്‌നം കാണാന്‍ ധൈര്യമുള്ളവര്‍… ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം’ എന്നൊക്കെ ചുറ്റുമുള്ളവര്‍  പരിതപിക്കുമ്പോഴും അവര്‍ സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കും. ശ്രീകുമാരന്‍ തമ്പി നമ്മുടെ രാജ്യത്തെപ്പറ്റി കാണുന്ന സുന്ദരമായ സ്വപ്‌നമാണ് മുകളില്‍ കൊടുത്തിരിക്കുന്ന വരികള്‍. കശ്മീരില്‍ വിരിയുന്ന പൂവിന്റെ ഗന്ധം അനേകായിരം കിലോമീറ്റര്‍ കാറ്റിലൂടെ സഞ്ചരിച്ചു കന്യാകുമാരി വരെ എത്തുക മാത്രമല്ല, അത് അവിടെ എത്രയോ സ്‌നേഹപൂര്‍വം സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. അതേ, ആ പ്രതിജ്ഞ തന്നെ. ”എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്‍മാരാണ്…”

ശശികുമാര്‍ സംവിധാനം ചെയ്ത് 1975ല്‍ ഇറങ്ങിയ ‘പിക്‌നിക്ക്’ എന്ന സിനിമയ്‌ക്കു വേണ്ടിയാണ് സമഗ്രമായ ഭാരതദര്‍ശനമുള്ള ഈ സിനിമാഗാനം പിറന്നത്.

”ശില്‍പികള്‍ നമ്മള്‍

ഭാരത ശില്‍പികള്‍ നമ്മള്‍

വിടരും നവയുഗ വസന്ത വാടിയില്‍

വിടര്‍ന്ന പുഷ്പങ്ങള്‍…”

ഒരു തോണിയാത്രാസംഘത്തിന്റെ ഗാനം. നമ്മുടെ പ്രിയപ്പെട്ട പ്രേംനസീറും ബഹദൂറുമൊക്കെ അഭിനയിക്കുന്ന ഗാനരംഗം.

ശ്രീകുമാന്‍ തമ്പി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ആകാശവാണി ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ ദേശഭക്തിഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

‘ജയ് ഹിന്ദ് വിളിക്കുവിന്‍

ജയ് ഹിന്ദ് വിളിക്കുവിന്‍

ജയാരവം മുഴക്കി രാഷ്‌ട്രഗാഥ പാടുവിന്‍

ഹിന്ദുവില്ല മുസ്ലിമില്ല ക്രിസ്ത്യനില്ല ഇന്ത്യയില്‍

അന്തരങ്ങളില്ല നമ്മളൊക്കെയും സഹോദരര്‍…’

എന്നു തുടങ്ങിയ ആ ഗാനം അന്ന് കമുകറ പുരുഷോത്തമനാണ് ആകാശവാണിയില്‍ ആലപിച്ചത്.

”പിക്‌നിക്കിനു വേണ്ടി ഒരു ഉല്ലാസയാത്രാഗാനം വേണം എന്ന് സംവിധായകന്‍ ശശികുമാര്‍ പറഞ്ഞപ്പോള്‍, കുഞ്ഞുന്നാളില്‍ എഴുതിയ ഈ പാട്ടാണ് ഓര്‍മ വന്നത്. ആ മട്ടില്‍, എക്കാലവും പാടാന്‍ പറ്റുന്ന ഒരു ദേശഭക്തിഗാനം ഉള്‍പ്പെടുത്താമെന്ന എന്റെ നിര്‍ദേശം ശശികുമാര്‍ അംഗീകരിച്ചു. അന്ന് ദേശഭക്തി സന്ദേശമുള്ള ഗാനങ്ങളേ ദേശീയ അവാര്‍ഡിനു പരിഗണിച്ചിരുന്നുള്ളൂ. (പിന്നീട് ഈ നിബന്ധന മാറ്റി) അങ്ങനെയൊരു ആഗ്രഹവും ഈ രചനയ്‌ക്കു പിന്നില്‍ എനിക്ക് ഉണ്ടായിരുന്നു. പടവും പാട്ടുകളും സൂപ്പര്‍ ഹിറ്റായെങ്കിലും സിനിമ ദേശീയ പുരസ്‌കാരത്തിന് അയയ്‌ക്കാനുള്ള ചെലവ് ഏറ്റെടുക്കാന്‍ നിര്‍മാതാവ് താല്‍പര്യം കാണിച്ചില്ല. അതുകൊണ്ട് അവാര്‍ഡ് പരിഗണനയ്‌ക്കു പോയില്ല.” ശ്രീകുമാരന്‍ തമ്പി ഈ ഗാനം പിറന്ന കഥ പറയുന്നു.

സിനിമാഗാനങ്ങള്‍ കഥാസന്ദര്‍ഭത്തിനുവേണ്ടി എഴുതുന്നതാണെങ്കില്‍ക്കൂടി എഴുത്തുകാരന്റെ ആത്മഭാവം ചിലപ്പോള്‍ പുറത്തുവരും. പ്രത്യേകിച്ച്, പിക്‌നിക്കിലെ ഈ ഗാനത്തിന്റേതുപോലെ എഴുത്തുകാരനു സ്വാതന്ത്ര്യം കിട്ടുന്ന സാഹചര്യങ്ങളില്‍.

സിവില്‍ എന്‍ജിനീയറായ ശ്രീകുമാന്‍ തമ്പിയിലെ ‘പ്രഫഷനലി’നെ നമുക്ക് ഈ പാട്ടില്‍ കാണാന്‍ കഴിയും. രാജ്യം പണിയുന്ന ശില്‍പികള്‍ എന്നാണ് അദ്ദേഹം യുവാക്കള്‍ക്കു കൊടുത്തിരിക്കുന്ന വിശേഷണം. അവിടെത്തന്നെ അദ്ദേഹത്തിലെ എന്‍ജിനീയര്‍ പുറത്തുവരുന്നു. ഇടുക്കി, ഭംക്രാനംഗല്‍ തുടങ്ങിയ അണക്കെട്ടുകളുടെ പേരുകള്‍ പാട്ടില്‍ വരുന്നതും ശ്രദ്ധിക്കുക. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടേയും രവീന്ദ്രനാഥ ടഗോറിന്റേയും കാവ്യഭൂമികയായ ഇന്ത്യയില്‍ അണക്കെട്ടുകള്‍ ഉയരട്ടെ എന്നാണ് അദ്ദേഹം എഴുതിയത്.

രാഷ്‌ട്ര ശില്‍പികള്‍ എന്നാല്‍ ജനോപകാരപ്രധാനമായ പദ്ധതികള്‍ സാക്ഷാത്ക്കരിക്കുന്നവരാകണം എന്ന ദര്‍ശനം തമ്പിയിലെ എന്‍ജിനീയര്‍ പങ്കുവയ്‌ക്കുന്നു. ഇവിടെ അണക്കെട്ട് എന്നത് രാഷ്‌ട്രനിര്‍മിതിയുടെ, വികസനത്തിന്റെ ബിംബമായാണു കവി ഉപയോഗിക്കുന്നത്.

എം.കെ.അര്‍ജുനന്റെ സംഗീതാവബോധത്തിന്റെ റേഞ്ച് വ്യക്തമാവുന്ന സിനിമ കൂടിയാണ് പിക്‌നിക്. ‘കസ്തൂരി മണക്കുന്നല്ലോ…’ എന്ന സുന്ദരമായ മെലഡി സൃഷ്ടിച്ച അദ്ദേഹം ‘ശില്‍പികള്‍ നമ്മള്‍…’ എന്ന ചടുല ഈണം എത്രയോ ആസ്വാദ്യമാക്കിയിരിക്കുന്നു. ശരിക്കും ഒരു മാര്‍ച്ചിങ് സോങ്. അതുകൊണ്ടാണു പാര്‍ട്ടിഭേദമില്ലാതെ എല്ലാ വിദ്യാര്‍ഥി സംഘടനകളുടെ പൊതുയോഗങ്ങളിലും ഇന്നും ഈ ദേശഭക്തിഗാനം സ്ഥാനം പിടിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ ഭാഷയില്‍ ‘കക്ഷിരാഷ്‌ട്രീയമില്ലാത്ത രാഷ്‌ട്രീയഗാനം’.

ജയചന്ദ്രന്‍ എന്ന ഗായകനും ഏറെ അഭിമാനിക്കാനുണ്ട് ഈ പാട്ട്. ഇതിനു മുന്‍പ് ഒരിക്കലും അദ്ദേഹത്തിന് ഈ മട്ടിലുള്ള ഒരു ഗാനം കിട്ടിയിട്ടില്ല. മധുര മെലഡികള്‍ മാത്രമല്ല തനിക്കു വഴങ്ങുന്നതെന്ന് ആധികാരികമായി തെളിയിക്കുക കൂടിയായിരുന്നു ജയചന്ദ്രന്‍. അത്രവലിയ ഊര്‍ജപ്രവാഹമാണു ജയചന്ദ്രനും മാധുരിയും സംഘവും തുറന്നുവിട്ടത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം സാഭിമാനം നാം ആഘോഷിക്കുമ്പോള്‍ പി.ഭാസ്‌കരന്‍ എഴുതി കെ.രാഘവന്‍ ഈണം നല്‍കിയ ‘ഭാരതമെന്നാല്‍ പാരില്‍ നടുവിന്‍…’ (സിനിമ: ആദികിരണങ്ങള്‍), വയലാര്‍ എഴുതി ദേവരാജന്‍ ഈണമിട്ട ‘ഗംഗാ യമുനാ സംഗമ സമതല ഭൂമി…’ (ഹോട്ടല്‍ ഹൈറേഞ്ച്), വയലാര്‍ ദേവരാജന്‍ ടീമിന്റെ ‘ജയ ജയ ജയ ജന്‍മഭൂമി…(സ്‌കൂള്‍ മാസ്റ്റര്‍), ശാരികേ ശാരികേ സിന്ധു ഗംഗാ നദീതീരം… (ഉത്തിഷ്ഠതാ ജാഗ്രത), പത്മതീര്‍ഥമേ ഉണരൂ…(ഗായത്രി),  എസ്.പി.വെങ്കിടേഷിന്റെ ഈണത്തില്‍ ഷിബു ചക്രവര്‍ത്തി എഴുതിയ ‘നെഞ്ചില്‍ ഇടനെഞ്ചില്‍….(സൈന്യം), സിദ്ധാര്‍ഥ് വിപിന്റെ സംഗീതത്തില്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ‘ജ്വാലാമുഖി കത്തുന്നൊരു നെഞ്ചില്‍…’ (കുരുക്ഷേത്ര), അംശി നാരായണപിള്ള രചിച്ച് ദൂരദര്‍ശനുവേണ്ടി ജി. ദേവരാജന്‍ സംഗീതം നല്‍കി പിന്നീട് വീരപുത്രന്‍, ലൂസിഫര്‍ എന്നീ സിനിമകളില്‍ ഉള്‍പ്പെടുത്തിയ ‘വരിക വരിക സഹജരേ…’ തുടങ്ങിയ ദേശഭക്തി പ്രധാനമായ ഗാനങ്ങളും ആലാപനാമൃതമാവുന്നു.

Tags: indiasreekumaran thampi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

India

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

India

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

India

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies