ചെന്നൈ: പ്രഗ്നാനന്ദ, ഗുകേഷ്, നിഹാല്‍ സരിന്, റൗനക് സാധ്വാനി, അദിപന്‍ എന്നീ ടീനേജുകാരുടെ ഇന്ത്യ ബി ടീം ശനിയാഴ്ച അട്ടിമറിച്ചത് ലോകോത്തര ഗ്രാന്റ്മാസ്റ്റര്‍മാരുടെ അമേരിക്കന്‍ ടീമിനെ (3-1).
ഇന്ത്യാ ബീ ടീമിന്റെ ഒന്നാം ബോര്‍ഡില്‍ കളിക്കുന്ന ഗുകേഷ് അട്ടിമറിച്ചത് ലോകത്തിലെ പ്രധാന ഗ്രാന്റ്മാസ്റ്ററായ യുഎസിന്റെ ഫാബിയാനോ കരുവാനയെ.
റൗനാക് സാധ്വാനി അമേരിക്കയുടെ അപകടകാരിയായ ലെയ്നിയര്‍ ഡൊമിംഗ്വസ് പെരെസിനെ തോല്പിച്ചു. ഇതോടെ രണ്ട് പോയിന്റായി. ആര്.പ്രഗ്നാനന്ദയ്ക്ക് വെസ്ലി സോ എന്ന അമേരിക്കന്‍ ചാമ്പ്യനെയാണ് കിട്ടിയത്. എന്തൊക്കെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടും പ്രഗ്നാനന്ദ അവയെയെല്ലാം നിഷ്പ്രഭമാക്കി സമനിലില്‍ എത്തി. നിഹാല്‍ സരിനാണ് നാലം ബോര്‍ഡില്‍ കളിച്ചത്. ലെവോണ്‍ ആരോനിയനെ നിഹാല്‍ സരിന് സമനിലയില്‍ കുരുക്കി. ഇതോടെ ഇന്ത്യ ബി ടീം യുഎസിനെ 3-1ന് അട്ടിമറിക്കുകയായിരുന്നു. ഇതോടെ എട്ട് റൗണ്ട് തീര്‍ന്നപ്പോള്‍ ഇന്ത്യ ബി ടീമിന് 14 പോയിന്റ്. അര്‍മേനിയ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുണ്ടായ യുഎസ് ഈ തോല്‍വിയോടെ താഴേക്ക് പോയി.
ഗുകേഷ് ഈ ടൂര്‍ണ്മമെന്റില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. കഴിഞ്ഞ എട്ട് റൗണ്ടുകളിലും ഒന്നാം ബോര്‍ഡില്‍ വന്എതിരാളികളെ നേരിട്ട് എല്ലാ കളികളിലും ഗുകേഷ് വിജയം നേടി. നേരത്തെ സ്പെയിനിന്റെ അലക്സി ഷിറോവിനെയും ഗുകേഷ് തോല്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: