Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മൂന്നാം ലോകയുദ്ധമോ? നാ‍ന്‍സി പെലോസി തയ് വാനിലേക്ക്; തടയാന്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍; നേരിടാന്‍ യുഎസ് യുദ്ധക്കപ്പലുകളും

ഒരിയ്‌ക്കലും തയ് വാന്‍ സന്ദര്‍ശിക്കരുതെന്ന ചൈനയുടെ ഭീഷണി വകവെയ്‌ക്കാതെ യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി ഏതാനും മണിക്കൂറുകള്‍ക്കകം തയ് വാനിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിനെ നേരിടാന്‍ തയ് വാനിലേക്ക് ചൈനയുടെ യുദ്ധ വിമാനങ്ങള്‍ പുറപ്പെട്ടു കഴിഞ്ഞു. നേരിടാന്‍ അമേരിക്ക നാല് പടക്കപ്പലുകളെ വിന്യസിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2022, 08:42 pm IST
inWorld

വാഷിംഗ്ടണ്‍: ഒരിയ്‌ക്കലും തയ് വാന്‍ സന്ദര്‍ശിക്കരുതെന്ന ചൈനയുടെ ഭീഷണി വകവെയ്‌ക്കാതെ യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി ഏതാനും മണിക്കൂറുകള്‍ക്കകം തയ് വാനിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിനെ നേരിടാന്‍ തയ് വാനിലേക്ക് ചൈനയുടെ യുദ്ധ വിമാനങ്ങള്‍ പുറപ്പെട്ടു കഴിഞ്ഞു. ഇതിനെ നേരിടാന്‍ തയ് വാന്റെ കിഴക്കന്‍ മേഖലയില്‍ അമേരിക്ക നാല് പടക്കപ്പലുകളെ വിന്യസിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.  തീ കൊണ്ട് കളിച്ചാല്‍ പൊള്ളുമെന്ന ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന്റെ വെല്ലുവിളി തള്ളിക്കളഞ്ഞാണ് യുഎസിന്റെ നീക്കം. 

റഷ്യയെ പിന്തുണയ്‌ക്കുന്ന ചൈനയുടെ നിലപാടിനെ എതിര്‍ക്കുന്ന യുഎസിന് ചൈനയെ ഒതുക്കാന്‍ കിട്ടുന്ന ഏറ്റവും നല്ല സന്ദര്‍ഭമാണിത്. കാരണം ഇപ്പോള്‍ ഒരു സംഘര്‍ഷമുണ്ടായാല്‍ റഷ്യയ്‌ക്ക് ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ ചൈന ഏതറ്റം വരെ പോകും എന്ന് നിരീക്ഷിക്കുക കൂടി അമേരിക്കയുടെ ലക്ഷ്യമാണ്. ഇതില്‍ നിന്നും ചൈനയുടെ കരുത്തും യുദ്ധവീര്യവും അളക്കാന്‍ കഴിയുമെന്നും അമേരിക്ക കണക്കു കൂട്ടുന്നു.  

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പിരുമുറക്കം ഒരു സുവര്‍ണ്ണാവസരവുമാണ്. ചൈനയുടെ അധിനിവേശത്തെയും ലോകസാമ്രാജ്യത്വവികസനത്തെയും തടയാന്‍ കഴിയുന്ന അവസരം. അങ്ങിനെ  മൂന്നാം ലോകമഹായുദ്ധത്തിന് അരങ്ങൊരുങ്ങിയോ എന്ന് രാഷ്‌ട്രതന്ത്രജ്ഞര്‍ ചോദിച്ചത് യാഥാര്‍ത്ഥ്യമാവുകയാണോ? റഷ്യ-ഉക്രൈന്‍ പോരാട്ടം തുടരുന്നതിനിടയില്‍ ഒരു ചൈന- യുഎസ് സംഘര്‍ഷം കൂടിയായാല്‍ ലോകമാകെ രണ്ട് ചേരിയാകുമെന്നുറപ്പ്.  

യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിക്കുന്നതിനെച്ചൊല്ലി ചൈനയും യുഎസും തമ്മില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘര്‍ഷം തുടരുകയായിരുന്നു.  ചൈനയെ ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ നാന്‍സി പെലോസി ഉടന്‍ തയ് വാന്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത പരക്കുന്നത്. ഏറ്റവും വലിയ ദുസ്വപ്നത്തിലേക്ക് ചൈന ഞെട്ടിയുണരുകയാണ്. ചൊവ്വാഴ്ച രാത്രി തയ് വാനില്‍ നാന്‍സി പെലോസി  തയ് വാന്റെ തലസ്ഥാനമായ തായ് പേയില്‍ എത്തിച്ചേരുമെന്നാണ്  തയ് വാനിലെ പ്രമുഖ ടെലിവിഷന്‍ ചാനലിന്റെ വിദേശകാര്യ കറസ് പോണ്ടന്‍റായ ടിങ്ടിങ് ലിയു  കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ശരിയാവുകയാണ്.  അങ്ങിനെയെങ്കില്‍ തയ് വാനില്‍ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ എത്തിച്ചേരുന്ന ഒരു യുഎസ് പ്രതിനിധിയായി നാ‍ന്‍സി പെലോസി മാറും. ഇത് ചൈന- യുഎസ് യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആകാംക്ഷയില്‍ ഉറ്റുനോക്കുകയാണ് ലോകം. .  

നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിക്കുമെന്ന് ഏതാനും ആഴ്ചകള്‍ മുന്‍പ് പ്രഖ്യാപിച്ച ഉടന്‍ ചൈനിസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ ഫോണില്‍ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ചൈനയുടെ അവിഭാജ്യ ഭാഗമാണ് തയ് വാന്‍ എന്നതാണ് ചൈനയുടെ നയം. ഈ നയത്തെ വെല്ലുവിളിച്ച് തയ് വാന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ കൂട്ടുനിന്നാല്‍ തിരിച്ചടിക്കുമെന്ന ചൈനയുടെ തീരുമാനം ഷീ ജിന്‍ പിങ് ജോ ബൈഡനെ അറിയിച്ചിരുന്നു.    

നാന്‍സി പെലോസി സന്ദര്‍ശനത്തിന് പുറപ്പെട്ടാല്‍ തങ്ങളുടെ മേഖല സംരക്ഷിക്കാന്‍ തയ് വാന് ചുറ്റും യുദ്ധവിമാനങ്ങള്‍ പറത്തുമെന്നാണ് ചൈന പരസ്യമായി നല്‍കിയിരിക്കുന്ന താക്കീത് . നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ ഉറച്ച നടപടികള്‍  ദൃഢനിശ്ചയത്തോടെ കൈക്കൊള്ളുമെന്നാണ് ചൈനയുടെ വിദേശകാര്യമന്ത്രി സാവോ ലിജിയന്‍ പ്രഖ്യാപിച്ചിരുന്നു.    

എന്നാല്‍ യുഎസ് സ്പീക്കറായ നാ‍ന്‍സി പെലോസി പറക്കുന്ന വിമാനം തടഞ്ഞ് ഒരു നേരിട്ടുള്ള ഏറ്റുമുട്ടലിന് ചൈന മുതിരില്ലെന്ന് യുഎസ് വിശ്വസിക്കുന്നു. പകരം നാന്‍സിയുടെ വിമാനത്തിന് ചുറ്റുമായി ചൈനീസ് യുദ്ധവിമാനങ്ങള്‍ എസ്കോര്‍ട്ടായി പറന്നേക്കുമെന്ന് യുഎസ് കണക്കുകൂട്ടുന്നു. അതിനപ്പുറം എന്തെങ്കിലും സംഭവിച്ചാല്‍ യുഎസ് തിരിച്ചടിക്കുമെന്നുറപ്പാണ്. അതേ സമയം പണ്ട് ജോര്‍ജ്ജ് ബുഷ് പ്രസിഡന്‍റായിരുന്ന കാലത്ത് ഒരു അമേരിക്കന്‍ ചാരവിമാനം ചൈനീസ് വിമാനം ഇടിച്ചിട്ട സംഭവം ഉണ്ടായിട്ടുണ്ട്. അതായത് അപ്രതീക്ഷിതമായി എങ്ങിനെയും ചൈന പ്രവര്‍ത്തിച്ചുകളയും എന്ന ആശങ്ക യുഎസിനുണ്ട്. പക്ഷെ ചൈനയെ പിന്തുണയ്‌ക്കാന്‍ ഒരിയ്‌ക്കലും റഷ്യ എത്തില്ലെന്ന ഉറപ്പ് യുഎസിനുണ്ട്.  

ചൈന എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഷീ ജിന്‍പിങ്ങിന്റെ മുഖം നഷ്ടമാകും. കാരണം ചൈന അവരുടെ അവിഭാജ്യ ഘടകമാണെന്ന് പ്രഖ്യാപിച്ച തയ് വാനിലേക്ക് ഒരു യുഎസ് സ്പീക്കര്‍ കടന്നുവരുമ്പോള്‍ യുദ്ധത്തില്‍ കുറഞ്ഞ ഒരു പ്രതികരണം ചൈനയ്‌ക്ക് ചേരില്ല. അത് ചൈനയെ ലോകരാഷ്‌ട്രങ്ങള്‍ പുച്ഛിക്കുന്നതിലേക്കെത്തിക്കും.  

എന്തായിരിക്കും ചൈനീസ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്ന് കൃത്യമായ ഒരു പിടിയും യുഎസിനില്ല.  യുഎസ് ആയുധങ്ങള്‍ നല്‍കി തയ് വാനെ ചൈനയ്‌ക്കെതിരായ ശക്തിയാക്കി മാറ്റുമോ എന്ന ഭയം ചൈനയ്‌ക്കുണ്ട്. ഇപ്പോള്‍ ഉക്രൈന് ആയുധങ്ങള്‍ വാരിക്കോരി റഷ്യയ്‌ക്കെതിരെ ചങ്കുറപ്പോടെ നിര്‍ത്തുന്നത് യുഎസ് ആണെന്ന് ചൈനയ്‌ക്ക് നന്നായി അറിയാം.  

നാന്‍സി പെലോസി ഏഷ്യയിലെ‍ ഏതാനും രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ഈ പര്യടനത്തിന്റെ ഭാഗമായി നാന്‍സി പെലോസി തന്റെ ഏഷ്യാ പര്യടനം ആഗസ്ത് ഒന്നിന് തിങ്കളാഴ്ച സിംഗപ്പൂരില്‍ തുടങ്ങിവെയ്‌ക്കുകയും ചെയ്തു. സിംഗപ്പൂരില്‍ നിന്നും നേരിട്ട് തയ് വാനിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.  

ചൈന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയ ചരിത്രമുള്ള വ്യക്തിയാണ് നാന്‍സി പെലോസി. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിയാനന്‍മെന്‍ ചത്വരം സന്ദര്‍ശിച്ച് അവിടെ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്.  വ്യക്തിയാണ് നാന്‍സി. ഇത് ചൈനീസ് സൈന്യത്തെ ചൊടിപ്പിച്ചിരുന്നു.  

Tags: സാവോ ലിജിയാന്‍മൂന്നാം ലോകയുദ്ധംതയ് വാന്‍ഐഎസ്നാന്‍സി പെലോസിസന്ദര്‍ശനംപെലോസി തയ് വാന്‍chinaയുഎസ് ചൈന യുദ്ധംയുഎസ്യുദ്ധംതയ്വാന്‍Nancy Pelosiഷീ ജിന്‍പിങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.