കോഴിക്കോട്: ലിംഗസമത്വത്തിന്റെ പേരില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയാല്‍ അത് അവരില്‍ ആണ്‍പെണ്‍ സ്വത്വവികല്‍പം (കറലിശേ്യേ രൃശശെ)െ സൃഷ്ടിക്കുകയും വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന് ഡോ. ജെ.ജെ. പള്ളത്ത്. ലിംഗസമത്വം എന്ന വാക്ക് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണെന്നും യഥാര്‍ത്ഥത്തില്‍ സ്ത്രീക്കും പുരുഷനും അവസരസമത്വമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.കെ. മുനീര്‍ എംഎല്‍എ കഴിഞ്ഞദിവസം നടത്തിയ ലിംഗസമത്വത്തെക്കുറിച്ചുള്ള പരാമര്‍ശം വീണ്ടും വിവാദമുയര്‍ത്തിയ സാഹചര്യത്തിലാണ് ഡോ. പള്ളത്ത് ജന്മഭൂമിയോട് പ്രതികരിച്ചത്.
പരസ്പര തുല്യതയല്ല, പരസ്പരപൂരകത്വമാണ് വേണ്ടത്. സ്ത്രീ-പുരുഷ അനന്യത അവഗണിച്ച്, സ്ത്രീകള്‍ എല്ലാകാര്യത്തിലും പുരുഷതുല്യരാവണമെന്നും തിരിച്ചും പറയുന്നത് പ്രകൃതിതത്വങ്ങള്‍ക്ക് യോജിച്ചതല്ല. തുല്യത വേണ്ടത് സാമ്പത്തിക അവസരങ്ങളിലും അധ്വാനത്തിനുള്ള വേതനത്തിലും സാമൂഹ്യ പദവിയിലും രാഷ്ട്രീയ-മത-കലാസാഹിത്യ മേഖലയിലും മറ്റുമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമല്ല സ്വത്വം നിലനിര്‍ത്തുന്ന യൂണിഫോമുകളാണ് ആവശ്യം. ഇറുകിയ പാന്റ്സും ബനിയനും ഇട്ട് പെണ്‍കുട്ടികള്‍ ആണുങ്ങളെപ്പോലെ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതേതാണ്ട് സ്ഥിരവസ്ത്രമായി. എന്നാല്‍ ആണ്‍കുട്ടികള്‍ പെണ്‍വേഷമിടുന്നത് വളരെ ദുര്‍ല്ലഭമാണ്. ഒരുപക്ഷേ, ആണ്‍കുട്ടികള്‍ക്ക് സ്ഥിരമായൊരു പെണ്‍വസ്ത്രം അസാദ്ധ്യവുമാണ്.
നമ്മള് എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത്, നമ്മുടെ പ്രകൃതിയാണ്. ചൂടുള്ള കാലാവസ്ഥയില്‍ അയഞ്ഞ വസ്ത്രവും തണുപ്പുള്ളിടങ്ങളില്‍ മുറുകിയ വസ്ത്രവും, നമ്മുടേതുപോലെ മിതശീതോഷ്ണ കാലാവസ്ഥയില്‍ പരിമിതമായ വസ്ത്രവുമായിരുന്നു പതിവ്. അങ്ങനെയാണ് മലയാളികള്‍ പരിമിതവസ്ത്രധാരികളും പാശ്ചാത്യര്‍ ഇറുകിയവസ്ത്രം ധരിക്കുന്നവരുമായത്. ഗള്‍ഫ് രാജ്യങ്ങളില്‍ അയഞ്ഞ വസ്ത്രത്തോടൊപ്പം, തലമറയ്ക്കാനും സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാനും മറ്റും കാരണമായത്, പ്രധാനമായും അവിടുത്തെ മണല്‍ക്കാറ്റില്‍ നിന്നു രക്ഷപ്പെടാനാണ്.
ഇവിടങ്ങളിലെല്ലാം ആണിനും പെണ്ണിനും ലിംഗവ്യത്യാസം ഉറപ്പുവരുത്തുന്ന വസ്ത്രം ഉണ്ടായിരുന്നു. ആണും പെണ്ണുമായി ജനിക്കുന്നത് ജൈവപ്രക്രിയയാണ്, സ്ത്രീയും പുരുഷനുമായി വളരുന്നത് സാംസ്കാരിക പ്രക്രിയയും. അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയല്ല സമത്വം കൈവരിക്കേണ്ടത്.
ഭയലേശമെന്യേയുള്ള സ്ത്രീചലന സ്വാതന്ത്ര്യമാണ് ലക്ഷ്യമെങ്കില്‍ ജെന്‍ഡര്‍ യൂണിഫോമിന് പകരം സ്ത്രീസൗഹൃദ യൂണിഫോമാണ് അഭികാമ്യം.അദ്ദേഹം പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി സംബന്ധിച്ച് ജെ.ജെ. പള്ളത്ത് രചിച്ച ‘ജെന്‍ഡര്‍ ന്യൂട്ടല് യൂണിഫോം- കാണാപ്പുറങ്ങള്‍’ എന്ന പുസ്തകം ഉടന്‍ കണ്ണൂരിലെ ജിവി ബുക്സ് പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: