തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലേര്‍ട്ട്. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി.
കനത്ത മഴയില്‍ സംസ്ഥാനത്ത് അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പു നല്കി. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. ബുധനാഴ്ച 11 ജില്ലകളിലും വ്യാഴാഴ്ച ഒന്‍പതു ജില്ലകളിലും റെഡ് അലേര്‍ട്ട് ആയിരുക്കും.
ദുരന്തനിവാരണ അതോറിറ്റി കണ്ട്രോള് റൂമുകള്‍ തുറന്നു. കാലടി, എംജി സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി. മലയോരമേഖലകളില്‍ വ്യാപക മണ്ണിടിച്ചിലും ഗതാഗത നിയന്ത്രണവും. വിനോദസഞ്ചാര ബോട്ടിങ്ങുകള് നിര്‍ത്തി. അതിരപ്പിള്ളി ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പലതും അടച്ചു. ട്രെയിന്‍ ഗതാഗതം താറുമാറായി. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ക്വാറിങ്, മൈനി ങ് നിരോധിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ഡിജിപി നിര്‍ദേശിച്ചു.
ജലസേചന വകുപ്പിനു കീഴിലുള്ള അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തുവിടുന്നുണ്ട്. കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം തുറന്നുവിടില്ല. ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, പൊന്മുടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത് എന്നീ ഡാമുകളില്‍ നിന്ന് ജലം തുറന്നുവിട്ടിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും പോലീസിന്റെ പ്രത്യേക കണ്ട്രോള് റൂമും ആരംഭിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: