Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഇന്ത്യയ്‌ക്ക് മെഡല്‍ നേടാന്‍ പാന്‍ വില്‍പ്പനക്കാരന്റെ മകനും കഴിയും; കോമണ്‍വെല്‍ത്തില്‍ വെള്ളി നേടിയ സങ്കേതിനെ താരമാക്കിയത് അച്ഛന്റെ കഠിനാധ്വാനം

പാന്‍മസാലവില്‍പനക്കാരനായി ജീവിതം ആരംഭിച്ച മഹാദേവിന്റെ മനസ്സില്‍ മകനെ സ്പോര്‍ട്സ് താരമാക്കണമെന്ന സ്വപ്നമുണ്ടായിരുന്നു. അതിനായി അദ്ദേഹം കഠിനമായി പരിശ്രമിച്ചു. പ്രോട്ടീന്‍ പൗഡര്‍ വാങ്ങിക്കൊടുത്തത് പലപ്പോഴും വായ്‌പയെടുത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 05:54 pm IST
inSports
പാന്‍ മസാലക്കടയില്‍ ചായയും സാധനങ്ങളും വില്‍ക്കുന്ന സങ്കേതിന്‍റെ അച്ഛനും അമ്മയും (ഇടത്ത്) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേടിയ സങ്കേത് സര്‍ഗര്‍ (വലത്ത്)

പാന്‍ മസാലക്കടയില്‍ ചായയും സാധനങ്ങളും വില്‍ക്കുന്ന സങ്കേതിന്‍റെ അച്ഛനും അമ്മയും (ഇടത്ത്) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേടിയ സങ്കേത് സര്‍ഗര്‍ (വലത്ത്)

ന്യൂദല്‍ഹി: ഫാദേഴ്സ് ഡേയില്‍ പ്രചരിക്കുന്ന ആപ്തവാക്യമാണിത് :”ഏത് താരത്തിന്റെ വിജയത്തിന് പിന്നിലും ഒരു അച്ഛന്‍ ഉണ്ടാകും”. ഇവിടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടിയ സങ്കേത് സര്‍ഗറിന്റെ കാര്യത്തില്‍ അത് അച്ഛന്‍ മഹാദേവാണ്.  

പാന്‍മസാലവില്‍പനക്കാരനായി ജീവിതം ആരംഭിച്ച് മഹാദേവിന്റെ മനസ്സില്‍ മകനെ സ്പോര്‍ട്സ് താരമാക്കണമെന്നത് ഒരു സ്വപ്നമായിരുന്നു. അതിനായി അദ്ദേഹം കഠിനമായി പരിശ്രമിച്ചു. മഹാരാഷ്‌ട്രയിലെ മഞ്ഞളിന്റെ സ്ഥലം എന്നറിയപ്പെടുന്ന കര്‍ഷകരുടെ സംഗ്ലിയിലെ കുഗ്രാമത്തില്‍ നിന്നാണ് മഹാദേവ് വരുന്നത്. ആദ്യം തള്ളുവണ്ടിയില്‍ പഴങ്ങള്‍ വിറ്റു നടന്നു. അതില്‍ നിന്നും കിട്ടിയ പണം കൂട്ടിവെച്ച് ഒരു പാന്‍ കട തുടങ്ങി. സങ്കേത് പാന്‍. അവിടെ പിന്നീട് പാന്‍ വില്‍പനയ്‌ക്ക് പുറമെ ചായയും പ്രാതലും വിറ്റു. ഭാര്യയും അദ്ദേഹത്തോടൊപ്പം നിഴല്‍ പോലെ ഉണ്ടായിരുന്നു. സങ്കേത് സര്‍ഗര്‍ കുട്ടിയായിരുന്നപ്പോള്‍ രണ്ട് ബിസിനസും നടത്താന്‍ കഷ്ടപ്പെടുകയായിരുന്നു മഹാദേവ്. “ചായ, വടപാവ്, കന്‍റ പോഹ ഇതായിരുന്നു ഞങ്ങളുടെ സ്പെഷ്യല്‍. പാന്‍ കടയില്‍ ഞാന്‍ സാധാ പാന്‍, മീഠാ പാന്‍, മസാല പാന്‍ എന്നിവ ഉണ്ടാക്കി. ഇതെല്ലാം ചെറുപ്പത്തിലേ ഞാന്‍ പഠിച്ചതാണ്. “- അദ്ദേഹം പറയുന്നു.  

സ്പോര്‍ട്സിനോട് ഏറെ ഇഷ്ടമുണ്ടായിരുന്ന മഹാദേവിന് കഷ്ടപ്പാടുകളില്‍ കുരുങ്ങി അത് സാധിച്ചില്ല. തനിക്ക് കിട്ടാതെ പോയ സൗഭാഗ്യം മകനിലൂടെ സാക്ഷാല്‍ക്കരിക്കുകയായിരുന്നു ലക്ഷ്യം. സങ്കേത് സര്‍ഗറിന് 12 വയസ്സായപ്പോള്‍ ദിഗ് വിജയ് വ്യായാമ ശാലയില്‍ ചേര്‍ത്തി. “പപ്പയ്‌ക്ക് സ്പോര്‍ട്സ് ഇഷ്ടമായിരുന്നു. അതിന് കഴിഞ്ഞില്ല. ഒരു വെയ്റ്റ് ലിഫ്റ്റര്‍ ആകണമെന്നും എനിക്ക് മോഹമുണ്ടായിരുന്നില്ല. ഒരു ദിവസം പപ്പ എന്നെ ജിമ്മിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് രാവിലെ 6.30ന് ജിമ്മില്‍ എത്താന്‍ പറഞ്ഞു. ” ആ കുഗ്രാമത്തിലെ ജിമ്മില്‍ നിന്നാണ് ഇന്ത്യയ്‌ക്ക് വേണ്ടി കോമണ്‍ വെല്‍ത്തില്‍ വെള്ളിമെഡല്‍ നേടിയ താരം  ഉയര്‍ന്നുവരുന്നത്.  

അതിനിടെ അച്ഛന്റെ കടയിലും സങ്കേതിന് സഹായിക്കേണ്ടി വന്നു. “പലപ്പോഴും ജിമ്മില്‍ പോയി വന്നാല്‍ തളര്‍ച്ചയുണ്ടെങ്കിലും പിന്നീട് ചിലപ്പോള്‍ നീണ്ടമണിക്കൂറുകള്‍ അച്ഛന്റെ കടയില്‍ ചെലവിടേണ്ടി വരും. അക്കൗണ്ട് നോക്കണം പണിക്കാര്‍ക്ക് ശമ്പളം നല്‍കണം…അങ്ങിനെയങ്ങിനെ “- സങ്കേത് പറയുന്നു.  

പക്ഷെ ഇല്ലായ്‌മയിലും അച്ഛന്‍ മകന്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കി. “ഞങ്ങള്‍ പണക്കാരല്ല. എങ്കിലും ഞാന്‍ എന്താവശ്യപ്പെട്ടാലും കഷ്ടപ്പെട്ട് അച്ഛന്‍ അത് സാധിച്ചുതന്നു. ചിലത് കുറച്ച് നാളെത്തിട്ടാണെങ്കിലും..ഉദാഹണത്തിന് പ്രോട്ടീന്‍ പൗഡര്‍. ജിമ്മില്‍ പോയി വന്ന ശേഷം കുടിക്കേണ്ടതാണിത്. ഇത് വാങ്ങാനുള്ള പണം കണ്ടെത്താന്‍ പലപ്പോഴും വൈകും. ചിലപ്പോഴെല്ലാം അതിനായി അച്ഛന്‍ വായ്‌പയെടുക്കും. പിന്നീട് തവണകളായി അടച്ചുതീര്‍ക്കും.”- സങ്കേത് സര്‍ഗര്‍ പറയുന്നു.  

ആദ്യം 49 കിലോഗ്രാമില്‍ പങ്കെടുത്തുകൊണ്ടിരുന്ന സങ്കേത് പിന്നീട് 55 കിലോഗ്രാമില്‍ ചേര്‍ന്നതോടെ കാര്യങ്ങള്‍ ശരിയായ ദിശയില്‍ വന്ന് തുടങ്ങി. ദേശീയതലത്തില്‍ ചാമ്പ്യനായതോടെ കോമണ്‍വെല്‍ത്തില്‍ മത്സരിക്കാന്‍ അവസരം വന്നു. വിജയത്തിന്റെ പടവുകള്‍ ചവിട്ടുമ്പോഴും സാങ്കേത് അച്ഛന്റെ പാന്‍ കടയില്‍ പോകുന്ന പതിവ് നിര്‍ത്തിയില്ല. സ്പോര്‍ട് പ്രധാനമാണെങ്കിലും ജീവിക്കാനുള്ള പണം കണ്ടെത്തേണ്ടതും പ്രധാനമാണെന്ന് സങ്കേത് പറയുന്നു. കടയില്‍ ഒരു ദിവസം 300 പേരെങ്കിലും വന്നുപോകും. ചിലപ്പോള്‍ തിരക്കുണ്ടെങ്കില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തണം. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ സങ്കേത് പഠിച്ചത് പാന്‍ കടയില്‍ നിന്നാണ്.  

നേരത്തെ സങ്കേത് പാന്‍ കട എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇനി മുതല്‍ ജനങ്ങള്‍ കോമണ്‍വെല്‍ത് ഗെയിംസ് മെഡല്‍ നേടിയ സങ്കേതിന്റെ കട എന്ന് പറയുമെന്ന് സങ്കേത് പറയുന്നു. 

Tags: കോമണ്‍വെല്‍ത്ത് ഗെയിംസ് 2022സങ്കേത് മഹാദേവ് സര്‍ഗര്‍വെള്ളിമെഡല്‍ഐഎസ്മഹാദേവ് സര്‍ഗര്‍മഹാരാഷ്ട്രപാന്‍മസാല വില്‍പനക്കാരന്‍ലോകാരോഗ്യ സംഘടനസംഗ്ലിsportsകോമണ്‍വെല്‍ത്ത് ഗെയിംസിഭാരോദ്വഹനംpan masalaസിഡബ്ല്യുജി 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: പന്ത് വലുതായകഥ / പി.എസ്. സ്വരാജ് (ജന്മഭൂമി ഓണപ്പതിപ്പ് 2026)

പുതിയ വാര്‍ത്തകള്‍

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.