Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വർക്കലയിൽ ഭാര്യയേയും മകനെയും കാണാനെത്തിയ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു; അഹമ്മദാലി എത്തിയത് കൈയിൽ പെട്രോൾ നിറച്ച കുപ്പിയുമായി

അഹമ്മദാലി സ്വയം തീ കൊളുത്തിയത് ആണോ എന്നുള്ളത്തിൽ ഇതുവരെ പോലീസിന് വ്യക്തത വന്നിട്ടില്ല. വിദഗ്ധ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 04:02 pm IST
inThiruvananthapuram
ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു

ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു

വർക്കല: ഭാര്യയേയും മകനെയും കാണാനെത്തിയ യുവാവ് തീപൊള്ളലേറ്റ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി (35) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം  വൈകുന്നേരം 7.30  മണിയോടെയാണ്  ഇയാൾക്ക് തീപ്പൊള്ളൽ എൽക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ 6.30 മണിയോടെ മരണപ്പെടുകയായിരുന്നു.  

ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ വർക്കല ഇലകമൺ കരവാരത്തെ ഭാര്യ റെഫിനായുടെ വീടായ ആർ.എസ് മൻസിലിൽ ഭാര്യയെയും മകനെയും കാണാൻ  എത്തിയതായിരുന്നു അഹമ്മദാലി.  കൈയിൽ പെട്രോൾ നിറച്ച കുപ്പിയിമായി എത്തിയ ഇയാളെ കണ്ട് തങ്ങളെ അക്രമിക്കുമോ എന്ന് ഭയന്ന റെഫിനായുടെ പിതാവ് റഫീക്ക് വാതിൽ അടയ്‌ക്കുകയായിരുന്നു. തുടർന്ന് വീടിന്റെ പിറകിലെ വാതിലും പൂട്ടി എത്തുമ്പോൾ ജനലിലൂടെ തീ പിടിച്ച നിലയിൽ അഹമ്മദാലിയെ കണ്ടു എന്നാണ് റഫീക്ക് പോലീസിന് നൽകിയ മൊഴി.  ബഹളം കേട്ട് നാട്ടുകാർ ഓടി എത്തുകയും രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ 90 ശതമാനത്തോളം ശരീരത്തിൽ പൊള്ളൽ എറ്റിരുന്നു.

അഹമ്മദാലിയും ഭാര്യ റെഫിനായും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ രണ്ടരമാസമായി പിരിഞ്ഞു കഴിയുകയായിരുന്നു. മുൻപ് സന്ദർശക വിസയിൽ വിദേശത്തു പോയി വന്ന ശേഷമാണ് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതും പിരിഞ്ഞു കഴിയുന്നതും.  ഇതിനിടയിൽ രണ്ട് വട്ടം അഹമ്മദാലി റെഫിനായുടെ വീട്ടിൽ പെട്രോളുമായി എത്തുകയും വധഭീഷണിയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നതായി റെഫിനായുടെ പിതാവ് റഫീക്ക് പറയുന്നുണ്ട്.  

എന്നാൽ അഹമ്മദാലി സ്വയം തീ കൊളുത്തിയത് ആണോ എന്നുള്ളത്തിൽ ഇതുവരെ പോലീസിന് വ്യക്തത വന്നിട്ടില്ല. വിദഗ്ധ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.  മുൻപും ആത്മഹത്യ ശ്രമം നടത്തുകയും റെഫിനായുടെ കുടുംബം പരാതിയുമായി അയിരൂർ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു എന്ന് കുടുംബം ചുണ്ടികാട്ടുന്നുണ്ട്.  

വരുന്ന തിങ്കളാഴ്ച വീണ്ടും വിദേശത്തേയ്‌ക്ക് മടങ്ങി പോകാൻ ഇരുന്ന അഹമ്മദാലി കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അഹമ്മദാലിയുടെ സഹോദരീ ഭർത്താവായ നിസാമുദ്ദീനെ  ഫോണിൽ വിളിക്കുകയും വർക്കലയിലെ ഭാര്യവീട്ടിലേക്ക് പോവുകയാണെന്ന് പറയുകയും ചെയ്തിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഭാര്യയെയും രണ്ട് വയസ്സുകാരനായ മകനെയും കണ്ട് യാത്ര പറയണമെന്നും അതുപോലെ അവരെ ഒന്ന് ഭയപ്പെടുത്തുന്നതിനുവേണ്ടി ഒരു കുപ്പി പെട്രോളും കയ്യിൽ കരുതിയിട്ടുണ്ട് എന്നും മുഹമ്മദാലി ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നതായി സഹോദരി ഭർത്താവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ വീട്ടിൽ വഴക്ക് നടന്നത് കെട്ടില്ലെന്നും നിലവിളി കേട്ട് ഓടിയെത്തിയത് ആണെന്നുമാണ് അയൽക്കാരുടെ പ്രതികരണം.

Tags: firedeathvarkalawife
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Kerala

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.