Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജിഹാദി ഭീകരതയുടെ വേരറുക്കണം

ബീഹാര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട ചില പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അടുത്തിടെ പിടിയിലാവുകയുണ്ടായി. ഈ സംഘടനകളെ നിയമംമൂലം നിരോധിച്ച് ശക്തമായി അടിച്ചൊതുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇങ്ങനെ ചെയ്യാത്തപക്ഷം കനയ്യലാലിനെയും പ്രവീണിനെയുംപോലെ നിരവധി മനുഷ്യരെ ഇക്കൂട്ടരുടെ കൊലക്കത്തിക്ക് വിട്ടുകൊടുക്കേണ്ടിവരും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 30, 2022, 05:00 am IST
inEditorial

ദക്ഷിണ കന്നഡയിലെ ബെല്ലാരിയില്‍ ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിനെ പൈശാചികമായി കൊലപ്പെടുത്തിയതില്‍ ഭീകരസംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കുമുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോടുനിന്ന് കര്‍ണാടക പോലീസിന്റെ പിടിയിലായ രണ്ടുപേര്‍ക്ക് ഈ സംഘടനകളുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ ഒരാളുടെ ഭാര്യതന്നെ തന്റെ ഭര്‍ത്താവിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ്. ഇവരിലൊരാളുടെ പിതാവ് കൊലചെയ്യപ്പെട്ട പ്രവീണ്‍ നടത്തുന്ന ഇറച്ചിക്കടയിലെ ജോലിക്കാരനാണെന്ന വിവരവും പുറത്തുവന്നിരിക്കുന്നു. കൊലയാളികള്‍ ബെല്ലാരിയില്‍ എത്തിയത് കേരള രജിസ്‌ട്രേഷനുള്ള വാഹനത്തിലാണെന്നും, ഇവര്‍ക്ക് കൊലചെയ്യപ്പെട്ട പ്രവീണിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയത് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളവരാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊല നടത്തിയശേഷം ഭീകരര്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്. പ്രതികളെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായി ശ്രമിക്കുന്നതിനിടെ കേസിന്റെ അന്വേഷണം കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക് വിട്ടിരിക്കുന്നു. ഭീകരവാദികളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടിവന്നാല്‍ യുപി മോഡല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജസ്ഥാനിലെ ജയ്‌പൂരില്‍ തയ്യല്‍ജോലിക്കാരനായ കനയ്യലാലിനെ ഇസ്ലാമിക ഭീകരര്‍ അതിക്രൂരമായി കൊലചെയ്തതിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് ബെല്ലാരിയില്‍ ബിജെപി നേതാവിനെ വധിച്ചത്. കനയ്യലാലിനെ കൊലപ്പെടുത്തിയതുപോലെ കഴുത്തറുത്താണ് പ്രവീണ്‍ നെട്ടാരുവിനെയും കൊലചെയ്തത്. ടിവി ചാനല്‍ ചര്‍ച്ചയില്‍ കാശിക്ഷേത്രത്തെയും ശിവലിംഗത്തെയും ഒരു ഇസ്ലാമിക ഭീകരസംഘടനാ നേതാവ് അപകീര്‍ത്തിപ്പെടുത്തിയപ്പോള്‍ മുഹമ്മദ് നബിയെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയ നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരിലാണ് കനയ്യലാലിനെ കൊലപ്പെടുത്തിയത്. നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരവധിപേര്‍ ഇസ്ലാമിക വധഭീഷണി നേരിടുകയാണ്. ചിലര്‍  ആക്രമിക്കപ്പെടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ ഇസ്ലാമിക മതതീവ്രവാദികള്‍ അത്യന്തം പ്രകോപനപരമായ പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നൂപുര്‍ശര്‍മയെ കൊലചെയ്യുന്നവര്‍ക്ക് പല ഇസ്ലാമിക മതമേധാവികളും പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്ന് ഭാരതത്തിലെത്തിയ ഒരു തീവ്രവാദി പോലീസിന്റെ പിടിയിലാവുകയുണ്ടായി. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് ഇതെല്ലാം അരങ്ങേറുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ദൈവനിന്ദ ആരോപിച്ച് രണ്ടായിരത്തി പത്തില്‍ ടി.ജെ. ജോസഫ് എന്ന കോളജ് അധ്യാപകന്റെ കൈ വെട്ടിയെടുത്തതു മുതല്‍ തുടങ്ങുന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരാക്രമണങ്ങള്‍. മതകോടതി രൂപീകരിച്ച് അതിന്റെ വിധിപ്രകാരമാണ് ഈ കൃത്യം ചെയ്തത്. കേരളം കേന്ദ്രമായി ഭീകരപ്രവര്‍ത്തനം ശക്തിപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വിധ്വംസക പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ഒരവസരവും ഇവര്‍ പാഴാക്കുന്നില്ല. പൗരത്വ നിയമഭേദഗതിക്കെതിരെയും ഹിജാബ് ധരിക്കുന്നതിന്റെ പേരിലുമൊക്കെ അക്രമാസക്ത പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും, വര്‍ഗീയകലാപങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ദല്‍ഹിയില്‍ വര്‍ഗീയകലാപം കുത്തിപ്പൊക്കിയതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം പുറത്തുവന്നിട്ടുണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കോടിക്കണക്കിന് രൂപയാണ് വിദേശത്തുനിന്ന് ഈ സംഘടനകളുടെ നേതാക്കള്‍ കൈപ്പറ്റുന്നത്. ഇവരില്‍ ചിലരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ബീഹാര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട ചില പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അടുത്തിടെ പിടിയിലാവുകയുണ്ടായി. ഈ സംഘടനകളെ നിയമംമൂലം നിരോധിച്ച് ശക്തമായി അടിച്ചൊതുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇങ്ങനെ ചെയ്യാത്തപക്ഷം കനയ്യലാലിനെയും പ്രവീണിനെയുംപോലെ നിരവധി മനുഷ്യരെ ഇക്കൂട്ടരുടെ കൊലക്കത്തിക്ക് വിട്ടുകൊടുക്കേണ്ടിവരും.

Tags: terrorismJihadi Terrorism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.