Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സ്‌കൂളിലെ ഉച്ചഭക്ഷണം: പണികൊടുത്ത് സര്‍ക്കാര്‍, കീശ കാലിയായി അധ്യാപകര്‍, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാത്തത് പ്രധാന പ്രശ്നം

2016 ലെ നിരക്കിലാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിന് ഫണ്ട് അനുവദിക്കുന്നത്. ശരാശരി ഒരു കുട്ടിക്ക് 7 മുതല്‍ 8 രൂപ വരെയാണു നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും ഉച്ചയ്‌ക്ക് തോരനടക്കമുള്ള കറികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2022, 03:37 pm IST
inThrissur

തൃശൂര്‍: പാലും മുട്ടയും പിന്നെ രണ്ടുകൂട്ടം കറിയും. സ്‌കൂളിലെ ഉച്ചക്ഷണ മെനു കണ്ടാല്‍ സര്‍ക്കാരിനെ എല്ലാവരും പുകഴ്‌ത്തും. എന്നാല്‍, ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ കീശ കാലിയായ അവസ്ഥയിലാണ് അധ്യാപകര്‍. പ്രത്യേകിച്ചും പ്രധാനാധ്യാപകനും ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള അധ്യാപകനും. ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള പിടിഎകളും പ്രതിസന്ധിയിലാണ്.  

ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. സര്‍ക്കാര്‍ ഫണ്ട് നിലച്ചാലും ഉച്ചഭക്ഷണ പദ്ധതി നിര്‍ത്താന്‍ കഴിയില്ലെന്ന് അധ്യാപകര്‍ പറയുന്നു. അരി സൗജന്യമായി ലഭിക്കുന്നതൊഴികെ പാല്‍, മുട്ട, പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം എന്നിവ വാങ്ങാനുള്ള ചെലവും  കയറ്റിറക്കു കൂലിയും മറ്റുള്ള ചെലവുകളും പ്രധാനാധ്യാപകര്‍ വഹിക്കണമെന്നാണു നിര്‍ദേശം.  

കുട്ടികളുടെ എണ്ണമനുസരിച്ച് ഓരോ സ്‌കൂളിനും 20,000 മുതല്‍ 2 ലക്ഷം രൂപ വരെ വരുന്നുണ്ട്. നിര്‍ധന വിദ്യാര്‍ഥികളും ഗോത്ര വിദ്യാര്‍ഥികളും ഏറെയുള്ള ജില്ലയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കൂടി നിലച്ചാല്‍ കൊഴിഞ്ഞുപോക്കു വര്‍ധിക്കും.  ഉച്ചഭക്ഷണം വിതരണം ചെയ്യണമെന്ന നിര്‍ദേശം പാലിക്കപ്പെടണമെങ്കില്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നു പ്രധാനാധ്യാപകര്‍ പറഞ്ഞു.

സര്‍ക്കാരിലേക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഫണ്ട് എന്നു നല്‍കുമെന്ന കാര്യം ഇനിയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.  

2016 ലെ നിരക്കിലാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിന് ഫണ്ട് അനുവദിക്കുന്നത്. ശരാശരി ഒരു കുട്ടിക്ക് 7 മുതല്‍ 8 രൂപ വരെയാണു നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും ഉച്ചയ്‌ക്ക് തോരനടക്കമുള്ള കറികള്‍. ആദ്യത്തെ 150 കുട്ടികള്‍ക്ക് 8 രൂപയും 380 വരെ 7 രൂപയും പിന്നീട് ഒരു കുട്ടിക്ക് 6 രൂപയുമാണ് നല്‍കുന്നത്. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ശരാശരി 7 രൂപ ലഭിക്കും. 100 കുട്ടികളുള്ള സ്‌കൂളിന് ഒരു നേരത്തെ ഭക്ഷണത്തിന് 800 രൂപയാണു ലഭിക്കുക.

800 രൂപയ്‌ക്ക് 100 ഊണ് എങ്ങിനെ വിളമ്പുമെന്ന് ചിന്തിച്ചാല്‍ മതി. പല അധ്യാപകരും സ്വന്തം കൃഷിയിടത്തിലെയും അയല്‍ക്കാരന്റെ കൃഷിയിടത്തിലെയും ചീരയും മുരിങ്ങയും ചേമ്പും ചേനയുമൊക്കെ പറിച്ചുകൊണ്ടു വരേണ്ട അവസ്ഥയാണ്.

തൊഴിലാളികളും പരിഭവത്തില്‍

പാചകത്തൊഴിലാളികള്‍ക്കും സ്‌കൂള്‍ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും വേതനം ലഭിച്ചിട്ടില്ല. 501നു മുകളില്‍ കുട്ടികളുണ്ടെങ്കില്‍ 2 പാചകക്കാരെയാണ് അനുവദിക്കുക.  

1500ന് മുകളില്‍ വിദ്യാര്‍ഥികളുള്ള സ്‌കൂളിലും 2 പേര്‍ മാത്രമാണുള്ളത്. ഇതിനു മാറ്റം വരുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Tags: teachersschoolsഭക്ഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.