തിരുവനന്തപുരം: വായ്പ്പയെടുക്കാവുന്ന പരമാവധി തുകയില്‍ ഇളവുവരുത്തണമെന്ന് വ്യക്തമാക്കി കേന്ദ്രത്തിനു സംസ്ഥാനം കത്തയച്ചു. കിഫ്ബിയുടെയും പെന്ഷന് കമ്പനിയുടെയും കടമെടുപ്പിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരെയാണ് നടപടി. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണു നടപടിയെന്ന് കത്തില്‍ പറയുന്നു.
കേരളത്തിന് ആകെ കടമെടുക്കാന്‍ കഴിയുന്ന തുകയില്‍ കിഴിവു ചെയ്യുമെന്ന അറിയിപ്പ് ഈ മാസം കേരളത്തിനു ലഭിച്ചിരുന്നു. ഇതില്‍ കടുത്ത പ്രതിഷേധത്തിലാണു കേരളം. നടപടി പിന്‍വലിക്കണമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സ്വന്തമായി വരുമാനം ലഭിക്കാത്ത പദ്ധതികള്‍ക്ക് വായ്പ നല്‍കേണ്ട എന്ന് പൊതുമേഖലാബാങ്കുകള്‍ക്ക് കത്തയച്ച റിസര്‍വ് ബാങ്കിന്റെ നടപടിയും സംസ്ഥാനത്തിന് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: