തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ആര്. ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി. നിയമ വിദ്യാര്‍ഥി ഷെര്‍ളിയാണ് എജിക്ക് അപേക്ഷ നല്‍കിയത്. നടിയെ അക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമെന്ന് പരാതിയില്‍ പറയുന്നു. കേസില്‍ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
നടിയെ അക്രമിച്ച കേസില്‍ ഗുരുതര വെളിപ്പെടുത്തലായിരുന്നു ആര്. ശ്രീലേഖ നടത്തിയത്. കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ കുറിച്ചാണ് ആര് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക്മെയില്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.
കേസിലെ പ്രതിയായ നടന് ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ യു ട്യൂബ് ചാനലിലൂടെ ആര് ശ്രീലേഖ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കേസില്‍ പല തിരിമറികളും നടന്നതായി താന്‍ സംശയിക്കുന്നുണ്ടെന്നും ശ്രീലേഖ വീഡിയോയില്‍ ആരോപിച്ചിരുന്നു. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പോലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നുമാണ് ശ്രീലേഖ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: