Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുച്ഛമായ വേതനവും വര്‍ധിച്ച ജോലിഭാരവും; സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത് അവഗണന; ദിശയറിയാതെ ആശാ പ്രവര്‍ത്തകര്‍

കഴിഞ്ഞ ജൂണിലെ ബത്തയും വേതനവും 20 ദിവസത്തോളം വൈകിയാണ് അവര്‍ക്ക് ലഭിച്ചത്. ജൂലൈ മാസത്തെയും വൈകുമെന്ന സൂചനയാണ്. ഓരോ ഗ്രാമത്തിലും പരിശീലനം നേടിയ സ്ത്രീകളായ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നത് ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. അതുകൊണ്ടു തന്നെ ആരോഗ്യമേഖലയില്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്ന ഈ വിഭാഗത്തിന് അര്‍ഹമായ വരുമാനം ലഭിക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.

അരുണ്‍ സതീശന്‍byഅരുണ്‍ സതീശന്‍
Jul 25, 2022, 04:03 pm IST
inKerala

കൊല്ലം: വിശ്രമമില്ലാതെ ജോലിയുണ്ടെങ്കിലും അര്‍ഹതപ്പെട്ട വേതനം കൃത്യമായി ലഭിക്കാതെ വലയുകയാണ് ആശാപ്രവര്‍ത്തകര്‍.കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി ആയിരം പേര്‍ക്ക് ഒരു ആശ വര്‍ക്കര്‍ എന്ന നിലയില്‍ നാടിന്റെ വിവിധ മേഖലയില്‍ നിയോഗിച്ചിട്ടുള്ള ആയിരക്കണക്കിന് ആശാവര്‍ക്കര്‍മാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന സഹിക്കാവുന്നതിനും അപ്പുറമായി.

കഴിഞ്ഞ ജൂണിലെ ബത്തയും വേതനവും 20 ദിവസത്തോളം വൈകിയാണ് അവര്‍ക്ക് ലഭിച്ചത്. ജൂലൈ മാസത്തെയും വൈകുമെന്ന സൂചനയാണ്. ഓരോ ഗ്രാമത്തിലും പരിശീലനം നേടിയ സ്ത്രീകളായ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നത് ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. അതുകൊണ്ടു തന്നെ ആരോഗ്യമേഖലയില്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്ന ഈ വിഭാഗത്തിന് അര്‍ഹമായ വരുമാനം ലഭിക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.

ആഴ്ചയില്‍ മൂന്നുദിവസം ജോലി ചെയ്താല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍, ജില്ലയിലെ 936 ആശാപ്രവര്‍ത്തകര്‍ മുഴുവന്‍ ദിവസവും ജോലിചെയ്യേണ്ട സ്ഥിതിയാണ്. അതില്‍ ഇവര്‍ക്ക് പരാതിയില്ലെങ്കിലും ചെയ്യുന്ന തൊഴിലിന് അര്‍ഹമായ വേതനം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ സങ്കടം. സംസ്ഥാന സര്‍ക്കാരിന്റെ 6000 രൂപ ഓണറേറിയവും കേന്ദ്രസര്‍ക്കാരിന്റെ 2000 രൂപ ഇന്‍സന്റീവുമാണ് ഇവരുടെ പ്രധാന വരുമാനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് ലഭിച്ചത് മാസത്തില്‍ 1000രൂപയാണ്. ഇത് കൂടാതെ മാസത്തില്‍ ഒരു വയസിന് താഴെയുള്ള കുട്ടികളുള്ള 20 വീടുകള്‍ സന്ദര്‍ശിച്ചാല്‍ 500 രൂപ, ഒറ്റയ്‌ക്ക് താമസിക്കുന്നവരും കിടപ്പുരോഗികളുമുള്ള 20 വീടുകള്‍ സന്ദര്‍ശിച്ചാല്‍ 500 രൂപ എന്നിങ്ങനെയാണിത്.

ഓണറേറിയം ലഭിക്കാനുള്ള പത്ത് നിബന്ധനകള്‍ പാലിച്ചാല്‍ 600 രൂപ വച്ചാണ് നല്‍കുന്നത്. ഇതില്‍ പ്രധാനമായും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള ജോലി, വാര്‍ഡ് ആരോഗ്യ റിപ്പോര്‍ട്ട് തയ്യാറാക്കല്‍, വാര്‍ഡ് അവലോകന യോഗം നടത്തല്‍, സബ് സെന്റര്‍, പഞ്ചായത്ത് അവലോകനയോഗങ്ങളില്‍ പങ്കെടുക്കല്‍, ഇമ്യൂണൈസേഷന്‍ ക്ലിനിക്ക് ജോലി, പാലിയേറ്റീവ് ഹോംകെയര്‍ തുടങ്ങിയവയാണ്. 21 ലധികം ഇന്‍സന്റീവ് നിബന്ധനകളുമുണ്ട്. ഈ പറഞ്ഞവയില്‍ ഏതെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഓണറേറിയത്തിലും ഇന്‍സെന്റീവിലും നിശ്ചയിച്ച തുകയില്‍ കുറവുവരും. കൊവിഡുകാലത്ത് ഉള്‍പ്പെടെ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച ഈ വിഭാഗത്തിന്റെ കഷ്ടപ്പാടിന് മുന്നിലാണ് സര്‍ക്കാരുകള്‍ കണ്ണടയ്‌ക്കുന്നത്.

Tags: keralaAsha worker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.