ന്യൂദല്‍ഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അയ്യപ്പനും കോശിയും സംവിധാനം ചെയ്ത അന്തരിച്ച സംവിധായകന് സച്ചി ആണ് മികച്ച സംവിധായകന്. ഈ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച് നഞ്ചിയമ്മയാണ് മികച്ച ഗായിക. തമിഴ് ചിത്രം ‘സൂരറൈ പോട്രി’ലെ അഭിനയത്തിന് മലയാളിയായ അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു. സുരൈ പോട്രൈയിലെ അഭിനയത്തിനു സൂര്യയും താനാജി ദ ഭുജി പ്രൗഡ് ഓഫ് ഇന്ത്യയിലെ അഭിനയത്തിന് അജയ് ദേവ്ഗണും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. സെന്ന ഹെഗ്ഡ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം ആണ് മികച്ച മലയാള ചിത്രം. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരങ്ങളിലൊന്നിന് വിഷ്ണു ഗോവിന്ദ് ശബ്ദസംവിധാനം ചെയ്ത ചെയ്ത ‘മാലിക്’ അര്‍ഹമായി. മികച്ച സംഘട്ടനത്തിന് അയ്യപ്പനും കോശി ചിത്രത്തിന് മാഫിയ ശശി അര്‍ഹനായി. വിപുല്‍ ഷാ അധ്യക്ഷനായ പത്തംഗം ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. 295 ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചിരുന്നത്. മധ്യപ്രദേശ് ആണ് സിനിമ സൗഹൃദ സംസ്ഥാനം. കിഷ്വര്‍ ദേശായി രചിച്ച ദ ലോംഗ്സ്റ്റ് കിസ്സ് എന്ന പുസ്തകമാണ് സിനിമ സംബന്ധിച്ച മികച്ച ഗ്രന്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: