ന്യൂദല്‍ഹി: രാഷ്ട്രീയത്തില്‍ താങ്കള്‍ നിഷ് ഫലനായിരിക്കാം. പക്ഷെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെ താങ്കള്‍ തടയിടരുതെന്ന് കോണ്‍ഗ്രസ് നേതാവിന് താക്കീത് നല്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ കുറെ നാളുകളായി തുടരുന്ന സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന പരിപാടി കോണ്‍ഗ്രസ് മണ്‍സൂണ്‍കാല സമ്മേളനത്തിലും ആവര്ത്തിച്ചതിനെതുടര്ന്നാണ് സ്മൃതി ഇറാനിയുടെ രാഹുല്‍ ഗാന്ധിയോടുള്ള ഈ താക്കീത്.
വിലക്കയറ്റത്തെക്കുറിച്ചും ഭക്ഷ്യസാധനങ്ങളുടെ ജിഎസ് ടി വര്‍ധനയെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത്. എന്നാല്‍ കോവിഡ് മൂലം വിശ്രമിക്കുന്ന ധനകാര്യമന്ത്രി നിര്മ്മലാസീതാരാമന് വന്നയുടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളംവെച്ചുകൊണ്ടേയിരുന്നു.
പാര്‍ലമെന്റ് നടപടികളോടും പാരമ്പര്യത്തോടും അനാദരവ് കാണിക്കുന്നതില്‍ അടയാളമിട്ട രാഷ്ട്രീയ ജീവിതമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് സ്മൃതി ഇറാനി വിമര്‍ശിച്ചു. ഇപ്പോള്‍ ലോക്സഭയുടെ ഫലപ്രാപ്തി കുറയ്ക്കുന്നതില്‍ ആണ് അദ്ദേഹം ബലം പിടിക്കുന്നത്. 2004 മുതല്‍ 2019 വരെ അമേഠി എംപി ആയിരുന്നപ്പോള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ഒരു ചോദ്യവും ഉയര്‍ത്തിയില്ല. ഇപ്പോള്‍ ആ മണ്ഡലം ഉപേക്ഷിച്ച് വയനാട് എംപി ആയതോടെ 2019ലെ ശീതകാലസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭയിലെ സാന്നിധ്യം വെറും 40 ശതമാനം മാത്രമായിരുന്നെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: