Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: വെബ്‌സൈറ്റ് ഉണ്ടാക്കി വിശ്വാസ്യത നേടി; പ്രതിയുടെ അക്കൗണ്ടില്‍ വന്നത് 28 കോടി; തട്ടിപ്പ് സംസ്ഥാനമാകെ

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീല്‍എഫ്എക്‌സ് കമ്പനിയുടെ ചെയര്‍മാന്‍ എന്ന പേരിലാണ് വിനോദ് തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തിരികെ ലഭിക്കും എന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ പല വഴികളാണ് തട്ടിപ്പുകാര്‍ പയറ്റിയത്.

വിനീത വേണാട്ട്byവിനീത വേണാട്ട്
Jul 20, 2022, 08:32 am IST
inKerala

കൊച്ചി:  ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മൂവാറ്റുപുഴ തിരുമാറാടി സ്വദേശി ഇടപ്പറമ്പില്‍ വിനോദിന്റെ തട്ടിപ്പിന് ഇരയായത് നിരവധി പേര്‍. വിനോദിനെതിരെ പോലീസില്‍ പരാതി നല്കിയ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി സെന്തിള്‍ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിനോദിന്റെ അക്കൗണ്ടിലേക്ക് വന്നത് 28 കോടിയോളം രൂപയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സെന്തിള്‍ ജന്മഭൂമിയോടു പറഞ്ഞു.  

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീല്‍എഫ്എക്‌സ് കമ്പനിയുടെ ചെയര്‍മാന്‍ എന്ന പേരിലാണ് വിനോദ് തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തിരികെ ലഭിക്കും എന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ പല വഴികളാണ് തട്ടിപ്പുകാര്‍ പയറ്റിയത്. മുന്തിയ ഹോട്ടലുകളില്‍ ബിസിനസ് മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചുകൊണ്ട് വിപണിയിലെ ലാഭനഷ്ട സാധ്യതകള്‍ നിക്ഷേപകരെ ബാധിക്കില്ലെന്നും ഡീല്‍എഫ്എക്‌സ് തന്നെ നേരിട്ട് വിദഗ്ധരെക്കൊണ്ട് ട്രേഡിങ് നടത്തും എന്നും വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്. കൂടാതെ ക്രിപ്‌റ്റോ കറന്‍സിയിലൂടെ വന്‍ലാഭം നേടിയവരെന്ന് പലരേയും പരിചയപ്പെടുത്തുകയും ചെയ്തു.  

മണി ചെയിന്‍ മാതൃകയിലാണ് പ്രവര്‍ത്തനം. കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നവര്‍ക്ക് 12 ശതമാനം റഫറല്‍ കമ്മിഷന്‍,  25 ലക്ഷം ഡോളറിന്റെ ബിസിനസ് നടത്തുന്നവര്‍ക്ക് ബെന്‍സ് കാര്‍ തുടങ്ങി വന്‍ വാഗ്ദാനങ്ങള്‍ നല്കിയാണ് തട്ടിപ്പിന് ഇരയാക്കിയത്.  അഞ്ചര ലക്ഷം രൂപ അക്കൗണ്ട് വഴിയും നേരിട്ടു മൂന്ന് ലക്ഷവും 50 പവന്റെ സ്വര്‍ണ മാലയുമാണ് സെന്തിള്‍ നല്കിയത്. ഇതിന്റെ മൂല്യം കണക്കാക്കി കമ്പനി വെബ്‌സൈറ്റില്‍ അക്കൗണ്ട് സൃഷ്ടിച്ചു. എന്നാല്‍ ഇതില്‍ നിന്നു പണം പി

ന്‍വലിക്കാന്‍ സാധിക്കില്ല. പണം പിന്‍വലിക്കേണ്ട ഘട്ടമെത്തുമ്പോള്‍ സൈറ്റ് തകരാറിലാണെന്ന  അറിയിപ്പാണ് കിട്ടുക. ഇതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടതെന്ന് സെന്തിള്‍ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയോടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. എന്നാല്‍ മറ്റൊരു പേരില്‍ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് ഇപ്പോഴും തുടരുന്നതായും സെന്തിള്‍ പറയുന്നു.  

സംസ്ഥാനത്തുടനീളം സമാനമായ രീതിയില്‍ പലരും ഡീല്‍എഫ്എക്‌സില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അവരില്‍ പലരും വിളിച്ച് പണമാവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പരിത്രാണ്‍ എന്ന പേരില്‍ 2021 സെപ്തംബറില്‍  രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും റിച്ച്‌ഫെറിമാന്‍ എന്നപേരിലുണ്ടാക്കിയ ടെക്‌സ്റ്റൈല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേയും മറവിലാണ് വിനോദ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.  

28 കോടിയോളം രൂപ വിനോദിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇയാളുടെ അക്കൗണ്ടില്‍ നിന്നു പണം മറ്റൊരാളിന്റെ പേരിലുള്ള യെസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ട് ആരുടെ പേരിലാണെന്ന് വെളിപ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ തയാറായിട്ടില്ല. ഇതേത്തുടര്‍ന്ന് ബാങ്കിന്റെ മുംബൈ ആസ്ഥാനത്തേക്ക് സൈബര്‍ സെല്‍ മുഖാന്തരം പോലീസ് അപേക്ഷ നല്കിയിട്ടുണ്ട്.

Tags: കറന്‍സിFraudക്രിപ്‌റ്റോ കറന്‍സി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.