Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനങ്ങളിലെ സാങ്കേതികത്തകരാറുകള്‍; വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടിയന്തരയോഗം വിളിച്ച് ചര്‍ച്ച തുടങ്ങി

കഴിഞ്ഞ 48 മണിക്കൂറുകള്‍ക്കകം നാല് അന്താരാഷ്‌ട്ര വിമാനങ്ങള്‍ സാങ്കേതിക തകരാര്‍ മൂലം നിലത്തിറക്കേണ്ടി വന്ന അസാധാരണസാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഞായറാഴ്ച തന്നെ യോഗം വിളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 10:19 pm IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ 48 മണിക്കൂറുകള്‍ക്കകം നാല് അന്താരാഷ്‌ട്ര വിമാനങ്ങള്‍ സാങ്കേതിക തകരാര്‍ മൂലം നിലത്തിറക്കേണ്ടി വന്ന അസാധാരണസാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഞായറാഴ്ച തന്നെ യോഗം വിളിച്ചു.  വ്യോമയാന മന്ത്രാലയത്തിന്റെയും ഡജിസിഎയുടെയും ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷത വഹിച്ചു. വിവിധ സാങ്കേതികത്തകരാറുകളെ തുടര്‍ന്ന് ഫുള്‍ എമര്‍ജന്‍സിയിലാണ് വിമാനങ്ങള്‍ അടിയന്തരമായി ഇറക്കേണ്ടി വന്നത്. ഇതില്‍ തീവ്രവാദ ആക്രമണത്തിന്റെ സാധ്യതവരെയുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി ഞായറാഴ്ചയായിട്ടും ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്.  

വിവിധ ഉദ്യോഗസ്ഥരില്‍ നിന്നും കഴിഞ്ഞ ഒരു മാസമായി ഉണ്ടായ എല്ലാ സാങ്കേതികത്തകരാറുകളുടെ വിവരങ്ങളും മന്ത്രി കേട്ടു. വിമാനയാത്രക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി പറഞ്ഞു. സുരക്ഷ വര്‍ധിപ്പിക്കാന്‍ വേണ്ടി നിര്‍ദേശങ്ങള്‍ മന്ത്രി ഡിജിസിഎ ഉന്നതോദ്യോഗസ്ഥര്‍ക്ക് നല്‍കി. അന്താരാഷ്‌ട്ര സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ അടിയന്തരമായി വിമാനങ്ങള്‍ താഴെയിറക്കേണ്ടി വന്ന സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടിരുന്നു.  

ഏറ്റവുമൊടുവിലത്തെ സംഭവം ഞായറാഴ്ച ഇന്‍ഡിഗോയുടെ ഷാര്‍ജ-ഹൈദരാബാദ് വിമാനം കറാച്ചിയില്‍ ഇറക്കേണ്ടി വന്ന സംഭവമാണ്. ഇതിന് മുന്‍പ് കോഴിക്കോട് നിന്നും ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റില്‍ ഫുള്‍ എമര്‍ജന്‍സിയില്‍  ഇറക്കേണ്ടിവന്നു. ഫ്ളൈറ്റിന്റെ മുന്‍ ഭാഗത്ത് നിന്നും കത്തിക്കരിയുന്ന മണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു മസ്കറ്റില്‍ അടിയന്തരമായി വിമാനം ഇറക്കിയത്. എന്നാല്‍ വിശദമായ പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താനായില്ല.  അതിനും ഒരു ദിവസം മുന്‍പ് ബഹറൈന്‍-കൊച്ചി വിമാനത്തിലെ കോക്പിറ്റില്‍ പക്ഷിയെ കണ്ടെത്തിയ സംഭവവും ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.  

നേരത്തെ കോഴിക്കോട്, ചെന്നൈ, കൊല്‍ക്കൊത്ത എയര്‍പോര്‍ട്ടുകളില്‍ വെള്ളിയാഴ്ച, ശനിയാഴ്ച ദിവസങ്ങളിലായി മൂന്ന് അന്താരാഷ്‌ട്ര വിമാനങ്ങള്‍ സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്നിരുന്നു. .  

സാങ്കേതികത്തകരാര്‍ തന്നെയാണോ അതോ എന്തെങ്കിലും അട്ടിമറി ശ്രമമാണോ എന്നാണ് ആശങ്ക.വിമാനക്കമ്പനികള്‍ ചെലവ് ചുരുക്കാന്‍ യാത്രക്കാരുടെ സുരക്ഷയില്‍ വെള്ളം ചേര്‍ക്കുകയാണോ എന്ന ആശങ്കയും ഉയരുന്നു.  ” ശനിയാഴ്ച രണ്ട് വിദേശവിമാനങ്ങളാണ് സാങ്കേതികത്തകരാറിനെ തുടര്‍ന്ന് ഇറക്കേണ്ടി വന്നത്. എയര്‍ അറേബ്യ വിമാനം ഹൈഡ്രോളിക് പ്രശ്നത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സ് പ്രഷര്‍ പ്രശ്നം മൂലം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. “- ഡിജിസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

ഷാര്‍ജയില്‍ നിന്നും വരുന്ന എയര്‍ അറേബ്യ ഫ്ളൈറ്റാണ് ഫുള്‍ എമര്‍ജന്‍സിയില്‍ കൊച്ചിയില്‍ ഇറക്കിയത്. യാത്രക്കാരും ക്രൂവും സുരക്ഷിതരായിരുന്നു. അഡിസ് അബാബയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സാണ് പ്രഷര്‍ പ്രശ്നത്തെതുടര്‍ന്ന് കൊല്‍ക്കൊത്തയില്‍ ഇറക്കിയത്. ഇവിടെയും യാത്രക്കാരും ക്രൂവും സുരക്ഷിതരായിരുന്നു.  

ജൂലായ് 15 വെള്ളിയാഴ്ച ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കേണ്ടിവന്നത്. ഹൈഡ്രോളിക് പ്രശ്നമായിരുന്നു കാരണം. ഫുള്‍ എമര്‍ജന്‍സിയോട് കൂടിയാണ് ഇറക്കിയത്. ഇവിടെയും യാത്രക്കാരും ക്രൂവും സുരക്ഷിതരാണ്.  

പക്ഷെ അടിക്കടിയുള്ള ഈ സാങ്കേതികത്തകരാറിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ അതോ വരാനിരിക്കുന്ന വലിയൊരു അട്ടിമറിയുടെ ഡ്രസ് റിഹേഴ്സലാണോ എന്നെല്ലാം ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടിരിക്കുന്നത്. സ്പൈസ് ജെറ്റില്‍ തുടര്‍ച്ചയായി സാങ്കേതികത്തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസിജിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. 

Tags: സാങ്കേതിക തകരാര്‍ഹൈഡ്രോളിക് പ്രശ്നംഎയര്‍ലൈന്‍സ് ഫ്ലൈറ്റാsafetyAir India Expressവിമാനങ്ങള്‍Indigo Airlinesവിമാനംjyotiraditya scindiaSrilankan airwaysഎത്യോപ്യന്‍ എയര്‍ലൈന്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Representational image | PTI
Kerala

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

India

മിഡിൽ ഈസ്റ്റിലേക്കുള്ള സേവനം വർധിപ്പിക്കാൻ എയർ ഇന്ത്യ ഇന്ന് 48 വിമാന സർവീസുകൾ നടത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.