തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാമ്പായ ചിന്തന്‍ശിബിരില്‍ വെച്ച് വനിത നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സംഘടനയില്‍ നിന്ന് സസ്പെന്റ് ചെയ്തു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ വിവേക്.എച്ച് നായരെയാണ് സസപെന്റ് ചെയ്തത്.
വിവേകിനെ യൂത്ത് കോണ്‍ഗ്രസ് പ്രഥാമിക അംഗത്വത്തില്‍ നിന്നും സസപെന്റ് ചെയ്തതായി കേരളത്തിന്റെ ചുമതലയുളള ദേശീയ സെക്രട്ടറി സി.ബി പുഷ്പലത അറിയിച്ചു.കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ചിന്തന്‍ ശിബിര്‍ സംസ്ഥാന ക്യാമ്പിനിടെയാണ് വിവേക് വനിത നേതാവിനോട് അപമര്യാതയായി പെരുമാറിയതായിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തുടര്‍ന്ന് വനിത നേതാവ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും,ദേശിയ സെക്രട്ടറി പുഷ്പലതയ്ക്കും പരാതി നല്കി.പിന്നാലെയാണ് വിവേകിനെ സസ്പെന്റ് ചെയ്തത്.എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും, പരാതിയില്‍ കഴമ്പില്ലെന്നും വിവേകിനെ അനുകൂലിയ്ക്കുന്നവര്‍ ആരോപിക്കുന്നു.വനിത നേതാവിനെതിരെ പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: